താൾ:34A11416.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നട്ട് നട്ടുള്ളൊരി പാതിരാക്ക്
തനിയെന്നെയെങ്ങനെ പൊന്ന് കെളപ്പ
ഞാങ്കുടീറ്റൊപ്പരം എഴുന്നള്ളാലൊ
ഒടനെ ഉണത്തിച്ചി കുഞ്ഞ്യെളപ്പൻ
ഓവാ പിറവു എന്റെ തമ്പുരാനെ
നട്ട്നട്ടുള്ളൊരി പാതിരാക്ക്
തമ്പുരാനൊട്ടും എഴുന്നള്ളണ്ട 820
ഞാനെന്റെടച്ചരീപ്പൊഅ്ന്നെരം
അമ്മൊമ്മമ്പൊറ്റിയുള്ള നായിമ്മാറ്
പത്തഞ്ഞൂറെന്റാടിക്കീയാനുണ്ട്21
ഞാനെമ്പാറ്റീറ്റുണ്ടെീ നായിമ്മാറ്
പത്ത് മുന്നൂറെന്റൊടിക്കീയാനുണ്ട്
അത്തുരം കെട്ടുള്ള തമ്പുരാനൊ
ഉടനെയരുളിച്ചെയിയിന്നെല്ലെ
പിള്ളാടിക്കുങ്കനെന്റെ കാരിയക്കാര
നമ്മളെ കല്ലറയിന്നാഅ്ന്നത്
വെണ്ട്ന്നൊരുണ്ടയും മരന്നെടുത്തൊ 830
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
നീയും കൂട്യാനെന്റെ കാരിയക്കാര
ആയിതക്കൊപ്പൊടെ ചൊകത്തൊടെ
കെളപ്പന്റൊപ്പരം പൊകവെണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
കല്ലറ പൊയിത്തൊറക്ക്ന്നെല്ലെ
വെണ്ട്ന്നൊരുണ്ട മരന്നെടുത്ത്
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
പിള്ളാടിക്കുങ്കനടിയൊടിയും
തൊട്ടത്തിലൊമനക്കെളപ്പനും 840
മടക്കം തൊഴുതൊറ് പൊര്ന്നെല്ലെ
അന്നടത്താലെ നടക്ക്ന്നെല്ലെ
അന്നടത്തെലെ നടന്നൂട്ടിറ്റ്
ആദിപുറമെരിത്തായെകൂടി
കൊമ്മിളി നല്ലെ പറമ്പെ കൂടി
കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
ചാത്തങ്കൊട്ടാത്തുട്ടപ്പാടിക്കല്
പാടിക്കലങ്ങനെ ചെല്ലുന്നെരം
പാറക്കടവത്തെ വാഴുന്നൊറും
അഞ്ഞുറകമ്പടിച്ചൊറ്റ്കാറും 850
അരിപൊരിയുമ്പൊലെ വെക്ക്ന്നൊറ്
കണ്ണാലെ കണ്ടിനക്കുഞ്ഞ്യെളപ്പൻ
അന്നടത്താലെ നടക്ക്ന്നൊറ്
മറുപൊറെ പൊര്ന്ന് കുഞ്ഞ്യെളപ്പൻ

90

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/152&oldid=200793" എന്ന താളിൽനിന്ന് ശേഖരിച്ചത്