താൾ:34A11416.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ചൊനൊനക്കണ്ണലെ കാണുന്നെരം
കണ്ണ് നെറഞ്ഞതും കണ്ണുനീര്
അവിടുന്നും പൊരുന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടൊത്ത് നഗരത്തില്
നഗരത്തലങ്ങനെ ചെല്ലുന്നെല്ലെ
പറയിന്ന്ണ്ടൊമന ക്കുഞ്ഞ്യെളപ്പൻ
നഗരത്തിലുള്ളൊരി ചൊനൊയറെ
പറത്താനറിഞ്ഞില്ലെ ചൊനൊയറെ
എന്റെടിയൊപ്പരം പൊര്അവെണം 410
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയന
ഓതിമയിയത്തെടുക്കുക വെണം
അത്തുരം വാക്കത് കെക്കുന്നെരം
കടുമ്മയിലെല്ലാറും പൊരുന്നെല്ല
ചൊനൊനച്ചെന്നിറ്റെടുക്കുന്നല്ലെ
ഓതിമയിയത്തെടുക്കുന്നെല്ലെ
ചൊനൊന്റെ വീട്ടിന് കൊണ്ടുംപൊയി
ചൊനൊയന്റെമ്മയും പെങ്ങമ്മാറും
അയ്യംബിളികൊണ്ടക്കൂട്ട്ന്നൊലൊ
പറയിന്നിണ്ടന്നെരം കുഞ്ഞ്യെളപ്പൻ 420
കെട്ട് തരിക്കണെന്റുമ്മമാറെ
നിങ്ങളയിയം ബിളിക്കെണ്ടാലൊ
നിങ്ങക്കൊടയത ഞാനുണ്ടെല്ലെ
നിങ്ങൾക്ക് കയ്യാം ബകയെല്ലാന്
ഞാനൊതരുവനെന്റുമ്മച്ച്യെളെ
പറഞ്ഞൊക്കപ്പൊതം വരുത്തിയെളപ്പൻ
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയന
ചൊനൊനക്കൊണ്ട മറ ചെയ്യിന്ന്
ചൊനൊയങ്കെട്ടിയൊരുമ്മച്ചീന
ഓള മറയിലിരുത്തിച്ചൊനൊ 430
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നെല്ലെ
എടച്ചെരിപ്പൂക്കൊട്ട് ചെല്ലുന്നെല്ലെ
പൂക്കൊട്ടെകാണാരൻ നമ്പ്യാറൊട്
പറത്താനം ചെന്ന് പറയിന്നെല്ലെ
അത്തുരം ബാക്കൊറ് കെക്കുന്നെരം
നെഞ്ഞത്ത് കുത്ത്ന്ന് നമ്പിയാറ്
പറയിന്നിണ്ടന്നെരം നമ്പിയാറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
കാലം ചെറുപ്പത്തിക്കുഞ്ഞ്യെളപ്പ
ഞാനൊരി ചൊനനപ്പൊറ്റിയത് 440
നാട് മതിച്ചി പട വന്നിറ്റും
എന്റുടെ ചൊനൊനക്കൊന്നിറ്റില്ല

80

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/142&oldid=200773" എന്ന താളിൽനിന്ന് ശേഖരിച്ചത്