താൾ:34A11416.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ 360
നയപ്പത്ത്നാല കണ്ടം പൊക്ക്യെളപ്പൻ
അവിടുന്നും പൊര്ന്ന് കുഞ്ഞ്യെളപ്പൻ
പടിഞ്ഞാറ്റെപ്പാഞ്ഞി കയരിയെളപ്പൻ
പടിഞ്ഞാറ്റെപ്പാഉൗനക്കണ്ടില്ലെലൊ
തെക്കിനെച്ചെന്ന് കടക്ക്ന്നെല്ലെ
ആടയും പാഊനക്കണ്ടില്ലെലൊ
മാളിയമൊളിക്കയരിയെളപ്പൻ
പടിഞ്ഞാറ്റെച്ചെന്ന് കടക്ക്ന്നെല്ലെ
പള്ളിയറെക്കാത്ത് ചെല്ലുന്നെല്ലെ 370
പള്ളിയറെക്കാത്ത് ചെല്ലുന്നെരം
പാറക്കടവത്തെ നായിമ്മാറ്
പള്ളിയറക്കാവലായി നിന്നിക്കിനും
നായിമ്മാറക്കൊത്തിയൊരുക്ക്യെളപ്പൻ
കെളപ്പനരിശ ഒട്ടും തീറുന്നില്ല
പാഉൗന്റെ മെക്കയ്യൊട്ടെറില്ലെലൊ10
മാളിയെമന്നും തായക്കീഞ്ഞിറ്റാന്
പടുവായത്തൊട്ടത്തിക്കയരിയെളപ്പൻ
പള്ളിയും പായതറച്ചികെളപ്പൻ
തൊട്ടത്തിലക്കം ചിരുതയിയൊ 380
കണ്ണാലെ കണ്ടിന് ചിരുതയിയൊ
മാളിയയൊന്നായിത്തുള്ളുന്നൊള്
ആങ്ങളെന്റെ മുന്ന്പ്പൊയി നിന്നവള്
പറയിന്ന്ണ്ടൊമനച്ചിരുതയി കുഞ്ഞൻ
തൊട്ടത്തിക്കെളപ്പ നെരാങ്ങളെ
എന്നാണ നിന്നാണ നെരാങ്ങളെ
പള്ളിയും പായയും തറച്ച്യെക്കെല്ല
പെലക്കിയത് കെട്ടില്ല കുഞ്ഞ്യെളപ്പൻ
പിന്നയൊരിതത്തിയം" ചെയ്തതവള്
എന്നാണ നിന്നാണ പൊന്നാങ്ങളെ 390
പൂക്കൊട്ടെ ക്കാണാരനമ്മൊമ്മന്റെ
അമ്മൊന്റെ കാലണ പൊന്നാങ്ങളെ
പള്ളിയും വായ തറച്ച്യെക്കെല്ല
അഞ്ചെട്ടൊള്ളെപ്പയിതങ്ങളും
ഞാനും കുട്യാനെന്റെ പൊന്നാങ്ങളെ
ഞാള് കയിയും വകയാനിത്
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
നിങ്ങക്ക് കയ്യാം വകയില്ലെങ്കിൽ
നിങ്ങളെയിടച്ചെരീക്കൂട്ട്യെക്കട്ടെ
അവിടുന്നും പൊരുന്ന് കുഞ്ഞ്യെളപ്പൻ 400
ചൊനൊനപ്പൊയിറ്റ നൊക്ക്ന്നെല്ലെ

79

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/141&oldid=200770" എന്ന താളിൽനിന്ന് ശേഖരിച്ചത്