താൾ:34A11416.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

മുട തടത്തീടക്കൊണ്ട് വരെണം
മൂടിയതൊന്നും കൊടുക്കരുത്
മൂടപൊയ്ചെന്ന് തടുക്ക്ന്നൊല്
മൂടതടുത്തൊലകൊണ്ട് പൊയി
കടുമ്മയിപ്പൊരുന്ന് ചൊട്ടാളറ്
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊനൊട്
വറത്താനം ചെന്ന് പറഞ്ഞവറ്
അത്തുരം കെട്ടുള്ള ചൊനൊയനൊ
കടുമ്മയിപ്പൊരുന്ന് ചൊനൊയനൊ
പാറക്കടവത്ത് ചെല്ലുന്നെല്ലെ
ചൊതിക്ക്ന്നൊമനച്ചൊനൊയനൊ
പാറക്കടവത്തെ ബാഉന്നൊറെ 330
എന്തിനായിറ്റെന്റെയരിതടുത്ത്
പാഊനരിയാറ്റം ബെണ്ടീക്കില്9
പൂക്കൊട്ടെ നല്ല പടിക്ക്തായ
എറിയൊരരിയാടത്തൂയീറ്റുണ്ട്
കുമ്പിളും കുത്തീറ്റ് ബാരരുതൊ
അത്തുരം കെട്ടുള്ള വാഉവിന്
അരിചന്നടിച്ചിനപ്പാഉവിന്
ചൊനൊന വെട്ടീറ്റും കൊന്നവനൊ
പറത്താനം കെട്ടിനക്കുഞ്ഞ്യെളപ്പൻ
അമ്മൊമ്മനൊടെതും പറഞ്ഞില്ലെലൊ 340
തന്റെയിടത്തതും വലത്തതുമായി
ഒന്ന് നടന്നൊന്ന് പാഞ്ഞ്യെളപ്പൻ
അന്നടത്താലെ നടന്നൂട്ടിറ്റ്
പാറക്കടവത്ത് ചെല്ലുന്നെല്ലെ
പാറക്കടവത്ത് ചെല്ലുന്നെരം
കണ്ണാലെ കണ്ടിനപ്പാഉന്നൊറ്
പറയിന്നിണ്ടന്നെരം ബാഅ്ന്നൊറ്
എമ്മിഞ്ഞിക്കുങ്കനെന്റെ കാരിയക്കാര
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
കെളപ്പൻ ബരുന്ന വരവ് കണ്ടൊ
പടിക്കൊണിയിങ്ങ് കയറ്റരുത്
അത്തുരം കെട്ടുള്ള നായിമ്മാറ്
പടിക്കലും കാവല് നിന്നവറ്
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം നായിമ്മാറെ
പെരുവഴിതെറ്റി നിങ്ങൾ നിന്നില്ലെങ്കിൽ
എന്റെയുറുമ്മിക്കെരയാക്കുവൻ
ചൊനൊനക്കെളപ്പന്നൊക്ക്ന്നില്ല
പടിക്കൊണിപാഞ്ഞികയരിയെളപ്പൻ

78

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/140&oldid=200768" എന്ന താളിൽനിന്ന് ശേഖരിച്ചത്