താൾ:34A11416.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xii

വിദേശിയെ നാട്ടുകാർ അംഗീകരിച്ചതിൽ വിസ്മയമില്ല. മിത്തുകൾ ഒരുതരം സത്യ
ദർശന രീതിയാണെന്നു അദ്ദേഹം ഗ്രഹിച്ചിരിക്കണം.

സംസ്കൃതത്തിലും തമിഴിലും നല്ല അറിവുണ്ടായിരുന്നെങ്കിലും മലയാളി
കളുടെ പൊരുൾ തേടി ഇതിഹാസങ്ങളിലേക്കു കടന്നുചെല്ലാൻ അദ്ദേഹം ഏറെ
പരിശ്രമിച്ചില്ല. മലയാളഭാഷയ്ക്കു സേവനമർപ്പിച്ച അർണോസ്, പൗലിനോസ്
തുടങ്ങിയവരിൽനിന്ന് വ്യത്യസ്തമായ നയമായിരുന്നു ഇത്. ഇക്കാര്യത്തിൽ
ബഞ്ചമിൻ ബയിലിയും ക്ലാസിക്ക് പക്ഷപാതിയായിരുന്നു. നാട്ടുകാരായ പണ്ഡിത
ന്മാരും വ്യത്യസ്തരായിരുന്നില്ല. ഗുണ്ടർട്ടാകട്ടെ, കൊച്ചുമലയാളത്തിലെ
ക്ലാസിക്കുകൾ തേടിയാണ് പുറപ്പെട്ടത്. മഹാപാരമ്പര്യങ്ങൾ (Great traditions)
പോലെ വിലപ്പെട്ടവയാണ് ലഘുപാരമ്പര്യങ്ങൾ (Little traditions)എന്ന ബോധം
ഗുണ്ടർട്ടിനുണ്ടായിരുന്നു. പയ്യന്നൂർപാട്ടും തച്ചോളിപ്പാട്ടും, മാപ്പിളപ്പാട്ടും കേരള
ത്തിന്റെ വീരഗാഥകളായി പരിഗണിച്ചു അവയിലൂടെ മലയാളത്തനിമ കണ്ടെത്താ
നായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഗുണ്ടർട്ടു രചിച്ച പാഠപുസ്തകങ്ങൾ നാട്ടറിവിനു
അദ്ദേഹം നൽകിയിരിക്കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു. പാഠമാലയിലെ
ഉള്ളടക്കം കേരളീയജീവിതത്തിന്റെ തനിമയ്ക്കും വൈവിധ്യത്തിനും ഊന്നൽ
നൽകുന്നതാണ്.പാഠാരംഭം വലിയപാഠാരംഭം എന്നിവയിലും പഴഞ്ചൊല്ലുകൾക്ക്
പ്രാധാന്യം നൽകിയിട്ടുണ്ട്. ഭൂമിശാസ്ത്രം, ചരിത്രം എന്നിവയിലുമുണ്ട് നാട്ടുപൊരുളു
കൾ. ലോകചരിത്രം കേരളചരിത്രത്തെകക്കൂടി സ്പർശിക്കുന്ന രീതിയിലാണ് അദ്ദേഹം
അവതരിപ്പിക്കുന്നത്. മലബാറിലെ നാട്ടുപുരാണങ്ങളെയും ജനപരിണാമത്തെയും
സ്പർശിക്കുന്നതാണ് ഭൂമിശാസ്ത്രം. ഉദാഹരണത്തിന്, വളളുവനാടിനെക്കുറിച്ച്
എഴുതുമ്പോൾ എഴുത്തച്ഛനും അദ്ദേഹത്തിന്റെ ജന്മത്തെക്കുറിച്ചുള്ള ഐതിഹ്യ
വും കടന്നു വരുന്നു.

ജനങ്ങളുടെ പാരസ്പര്യവും കൂട്ടായ്മയും ഉറപ്പാക്കുന്ന സാംസ്കാരിക
ഘടകങ്ങളെല്ലാം ചേർന്ന ഫോക്‌ലോറിനെക്കുറിച്ച് ഗുണ്ടർട്ടിനു ധാരണയുണ്ടായി
രുന്നു. ഇങ്ങനെ ദർശനവും ജീവിതവും തമ്മിലുള്ള ബന്ധം വിടാതെ നിത്യാനു
ഭവങ്ങൾ മുൻനിറുത്തി ചിന്തിക്കുന്ന ശീലം പല പുതിയ ഉൾക്കാഴ്ചകളും അദ്ദേഹ
ത്തിനു നൽകി. ഒരു ഉദാഹരണം അടുത്ത കാലത്ത് ഉപരാഷ്ട്രപതി കെ.ആർ.
നാരായണൻ ചൂണ്ടിക്കാട്ടുകയുണ്ടായി:

'അത്ഭുതകരമാണ് ഡോ. ഗുണ്ടർട്ടിന്റെ ജീവിതം. ഗുണ്ടർട്ട് ഭാഷാപണ്ഡിതൻ
മാത്രമായിരുന്നില്ല. ഇന്ത്യയിലെ സാമൂഹിക ജീവിതരീതികൾ ശാസ്ത്രീയമായി
വീക്ഷിച്ചു അതിലെ താളക്കേടുകൾ കണ്ടെത്തിയ സൂക്ഷ്മദൃക്കായ പ്രവാചകൻ
കൂടിയായിരുന്നു. ഫ്യൂഡലിസത്തിൽ നിന്ന് ഇന്ത്യ എന്തുകൊണ്ട് വ്യവസായ
യുഗത്തിലേക്കും ബുർഷ്വാവ്യവസ്ഥിതിയിലേക്കും മാറുന്നില്ല എന്നതിനുള്ള
വിശദീകരണം ഗുണ്ടർട്ടിന്റെ ഡയറിക്കുറിപ്പുകളിലുണ്ട്. പുരോഗതിയിൽ ഇന്ത്യ
യൂറോപ്പിനെക്കാൾ നൂറ്റാണ്ടുകൾ പിന്നിലായതിനു കാരണം മാറ്റത്തോടുള്ള
വിമുഖതയാണ്. ജാതിവ്യവസ്ഥ മൂലം ഓരോ ജനവിഭാഗവും പരമ്പരാഗത തൊഴി
ലിൽ തന്നെ തുടരുകയുംപരമ്പരാഗത തൊഴിലുപകരണങ്ങൾ മാത്രം ഉപയോഗിച്ചു
പോരികയും ചെയ്തതിനാലാണ് ഇന്ത്യൻ ജനത ശാസ്ത്രസാങ്കേതിക വിദ്യകളുടെ
പുതിയ സാധ്യതകൾകണ്ടെത്താനോ പരിഷ്കൃത തൊഴിലുപകരണങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/14&oldid=200528" എന്ന താളിൽനിന്ന് ശേഖരിച്ചത്