താൾ:34A11416.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തൊടങ്ങന്ന് കത്തി പറിച്ചെങ്കില്
നീയും തൊടങ്ങ്ന്ന് പറിച്ച്യെക്കണം
തൊക്കിന്റെ കള്ളമ്പറിച്ചെങ്കില്
നീയുമിന്ന് കള്ളമ്പറിച്ചെക്കണെ
നെഞ്ഞൊട് നെഞ്ഞൊറ് പാഞ്ഞെങ്കില്
നമ്മക്കും നെഞ്ഞൊട് പാഞ്ഞ്യെക്കണം
പറഞ്ഞി പറഞ്ഞവരീടടുത്ത് 160
പാറക്കടവത്തിരബാഉ
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
ഓറ്പെരുവയി തെറ്റീല്ലെലൊ
കെളപ്പനും പെരുവയിതെറ്റീല്ലെലൊ
തൊട്ടത്തിലൊമനക്കെളപ്പനും
എടച്ചെരിക്കണ്ണപ്പൊഅ്ണാരിയും
പാറക്കടവത്തെപ്പാഉവിന്റെ
പല്ലക്കൊടെല്ലെയൊറ് പാഞ്ഞൂട്ടത്
പാഉ വരമ്പിനും തായ വീണ്
പറയിന്നിണ്ടന്നെരം ബാഉന്നൊറ് 170
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
നിന്റെ തുടങ്ങിലെക്കത്തികൊണ്ട്
എന്റെ കരിന്തൊട കീറണ്ടീനും
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടവത്തതിരമ്പാഉ
നിങ്ങളെ കയിക്കലെ ബാള്കൊണ്ട്
എന്റെ കഴുത്തിപ്പം ബീഅണ്ടീനും5
ഉടനെ പറയിന്ന് ബാഅ്ന്നൊറ്
തൊട്ടത്തിലെമനക്കുഞ്ഞ്യെളപ്പ
നമ്മളിലെതു ഒരി പെതയില്ലെ 180
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടവത്തെ ബാഉന്നൊറെ
നമ്മളിലെന്തൊരി പെതംബാഉ
നിങ്ങളെന്റെ മൂത്തയളിയനെല്ലെ
ബില്ലിയാരി പെറ്റമൊന്നിങ്ങളെങ്കിൽ
അക്കമ്മ പെറ്റമൊഞ്ഞാനെ ബാഉ
ആളെറും പാറക്കടവത്തെങ്കിൽ
പൊന്നെറും പൂക്കൊട്ടെന്റെമ്മൊമ്മന്
പൊന്ന് കൊടുത്താളക്കൊള്ളും ഞാനൊ
പറയിന്നിണ്ടന്നെരം കുഞ്ഞംബാഉ 190
തൊട്ടത്തിക്കെളപ്പ നെരളിയ
നീയിന്ന്ത്തന്നയെല്ലാന് കെളപ്പ
ഒന്നല്ല ഒമ്പതും ചെയ്തെന്നൊട്
എടച്ചെരിക്കെട്ട് കടക്കും ഞാനെ

74

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/136&oldid=200760" എന്ന താളിൽനിന്ന് ശേഖരിച്ചത്