താൾ:34A11416.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഒന്നിച്ചിറ്റൊപ്പരം പൊരികണ്ണ
കത്തിയും തൊടങ്ങ എല്ലം കെട്ട് കണ്ണ
കത്തിയും തൊടങ്ങയെല്ലം കെട്ടി കണ്ണൻ
തൊട്ടത്തിലൊമനക്കെളപ്പനും
എടച്ചെരിക്കണ്ണൻ പൊഅ്ണാരിയും
അന്നടത്താലെ നടന്നവറ്
എടച്ചെരിക്കെട്ട് കടന്നവറ്
എടച്ചെരിക്കെട്ടിന്റതിരിമ്മിലെ 120
കടത്തുവയിനാട്ടിന്റെ കന്നീമ്മലെ
കടുമ്മയിപ്പൊര്ന്ന് കുഞ്ഞങ്ങള്
പാലൊയങ്കച്ചില നടുവയിലൂടെ
നീളെ കെളച്ചെ നടുവരമ്പെ
വെകം കടുമ്മയിപ്പൊരുന്നൊല്
കണ്ണാലെ കണ്ടിന് കുഞ്ഞ്യെളപ്പൻ
അങ്ങ്ന്നൊരിക്കൂട്ടം വരുന്നതാനെ
ചൊതിക്ക്ന്നൊമനക്കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണപൊഅണാരിയെ
അങ്ങ്ന്നൊരികൂട്ടം ബരുന്നതാരി 130
പറയിന്ന്ണ്ടന്നെരം കുഞ്ഞിക്കണ്ണൻ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
അങ്ങ്ന്നൊരികൂട്ടം ബരുന്നതാന്
പാറക്കടവത്തെ ബാഉന്നൊറും
എമ്മിഞ്ഞിക്കുങ്കനടിയൊടിയും
അവറ് വരുന്ന വരവെല്ലത്
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണ പൊഅ്ണാരിയെ
മരിക്കുവാമ്പെടിയെതാനുണ്ടൊയിനക്ക്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ 140
ചാവാങ്കുവ് കെട്ടിയിരിക്ക്ന്ന് ഞാനൊ
പിന്നെയും പറയിന്ന് കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണ പൊഅ്ണാരിയെ
കെട്ട് തരിക്കണം കുഞ്ഞിക്കണ്ണ
പാറക്കടവത്തെ ബാഉന്നൊറും
എമ്മിഞ്ഞിക്കുങ്കനടിയൊടിയും
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
നമ്മക്ക് പെരുവയിത്തെറ്റിയെങ്കില്
ഞമ്മളും പെരുവയി തെറ്റ്യെക്കണം
തലയിക്കെട്ടിന്ന് കയികൂട്ട്യെങ്കില് 150
നീയും കയിയാടക്കൂട്യെക്കണം
തെരുത്തൊരി മുണ്ടൊറ് താത്തിയെങ്കില്
നീയുമിന്ന് മുണ്ടാടത്താത്ത്യെക്കണം

73

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/135&oldid=200759" എന്ന താളിൽനിന്ന് ശേഖരിച്ചത്