താൾ:34A11416.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

എന്നൊടിക്കാരിയം പറയുകവെണ്ട
കെട്ടൊണ്ട് വന്നിന് കുഞ്ഞ്യെളപ്പൻ
ചൊതിക്ക്ന്നൊമനക്കുഞ്ഞ്യെളപ്പൻ
തൊട്ടത്തിക്കാണാരങ്കുഞ്ഞിയമ്മൊമ്മ
കുഞ്ഞനൊടെന്തിന് ചൊടിക്ക്ന്നത്
ഉടനെ പറയിന്ന് നമ്പിയാറ്
തൊട്ടത്തിൽ കെളപ്പ കുഞ്ഞന്നെ കെക്ക്
പാറക്കടവത്തതിരമ്പാഉ
നിങ്ങളെ മൂത്തെയളിയനെല്ലെ 80
ഒന്നല്ല ഒമ്പതും ചെയ്തിങ്ങള്
കനക്കന്നാളായി കൊതിച്ചിനൊനൊ
എടച്ചെരിക്കെട്ട കടക്കുവാനും
എടച്ചെരിടവക തെണ്ടുവാനും
കനക്കന്നാളായി കൊതിച്ചിന് ബാഉ
ഞാനെതും പാല ഒട്ടിട്ടിറ്റില്ല
പാലന്തയിരു കൊണ്ടയിട്ടിനിപ്പം
ഉടനെ പറയിന്നക്കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം കുഞ്ഞിയമ്മൊമ്മ
കുഞ്ഞനൊടൊട്ടും ചൊടിക്കുകവെണ്ട 90
ഞാളക്കൊണ്ടെതാനും ബന്നിനെങ്കിൽ
ഞാളക്കൊണ്ടങ്ങത തീരുഅമ്മൊമ്മ
പിന്നയും പറയിന്ന് കുഞ്ഞ്യെളപ്പൻ
പൂക്കൊട്ടെക്കാണാരങ്കുഞ്ഞിയമ്മൊമ്മ
പറത്താനം കെട്ടില്ലെ കുഞ്ഞിയമ്മൊമ്മ
നാരങ്ങച്ചെറക്കലെളയച്ചന്
പാരം ബരത്തം തൊയിരക്കെട്
എല്ലാറും പരത്തം പൊയിനൊക്കിയമ്മൊമ്മ
ഞാനപ്പരത്തം പൊയ്നൊക്കില്ലെലൊ
ഉടനെ പറയിന്ന് നമ്പിയാറ് 100
തൊട്ടത്തിലൊമന കുഞ്ഞിയെളപ്പ
പാറക്കടവത്തസുരമ്പാഉ
കണ്ണിച്ചൊരയില്ലാത്ത കല്ലംബാഉ
നിന്നയിന്നപ്പാഉ ആറ്റം കണ്ടെങ്കില്
പാമ്പിനക്കീരി മുറിക്കും പൊലെ
നിന്ന മുറിക്കു എന്റെ കുഞ്ഞ്യെളപ്പ
എതിലൊടിപ്പൊഅ്ന്ന് നീ കുഞ്ഞനെ
പാലൊയഞ്ചാല നടുവയിലൂടെ
പെകം പൊയിപ്പെകയിങ്ങ് പൊരിയെളപ്പ3
പറയിന്നിണ്ടന്നെരം കുഞ്ഞ്യെളപ്പൻ 110
എടച്ചെരിക്കണ്ണപൊഅ്ണാരിയെ
നമ്മള് പൊകയെന്റെ കുഞ്ഞിക്കണ്ണ

72

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/134&oldid=200758" എന്ന താളിൽനിന്ന് ശേഖരിച്ചത്