താൾ:34A11416.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമുഖം

സ്കറിയാ സക്കറിയ

കേരളത്തിലെ നാടോടിപ്പാട്ടുകളെക്കുറിച്ച് ആദ്യം പഠനം നടത്തിയത് ആരാണ്?
വടക്കൻ പാട്ടുകളുടെ മികച്ച മാതൃകകളായ തച്ചോളിപ്പാട്ടുകൾ ശേഖരിച്ചു
പദാനുപദം പരിശോധിച്ചു നിഘണ്ടുവിൽ ഉപയോഗിച്ച ഡോ ഹെർമൻ ഗുണ്ടർട്ടിന്റെ
നാടോടി വിജ്ഞാന സംബന്ധമായ സേവനങ്ങൾ നമ്മുടെ പണ്ഡിതന്മാർ വേണ്ടത്ര
ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. നിഘണ്ടുവിലെ പരാമർശങ്ങളല്ലാതെ, ഈ രംഗത്തു
ഗുണ്ടർട്ടുചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലൊന്നും മലയാളികൾ അറിഞ്ഞി
രുന്നില്ല. ഇപ്പോൾ ജർമനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിലെ
ഹസ്തലിഖിതഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന തച്ചോളിപ്പാട്ടുകൾ എന്ന
കൈയെഴുത്തു ഗ്രന്ഥം നാടൻ പാട്ടുകൾ ശേഖരിച്ചുപയോഗിക്കുന്നതിൽ ഗുണ്ടർട്ടിനു
ണ്ടായിരുന്ന ഉത്സാഹം വെളിപ്പെടുത്തുന്നു. അതിനാൽ ഗുണ്ടർട്ട് ചരമശതാബ്ദി
യോടനുബന്ധിച്ച്, ട്യൂബിങ്ങൻ സർവ്വകലാശാലാ മലയാളം കൈയെഴുത്തു ഗ്രന്ഥ
പരമ്പര (TULMMS)യുടെ മൂന്നാം വാല്യമായി തച്ചോളിപ്പാട്ടുകൾ പ്രസിദ്ധീകരിക്ക
യാണ്. ഇതിനുമുമ്പ് അച്ചടിയിലെത്തിയിട്ടില്ലാത്തവയാണ് ഗുണ്ടർട്ടിന്റെ ഗ്രന്ഥ
ശേഖരത്തിലുള്ള പാട്ടുകൾ എന്നതു ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യം
വർദ്ധിപ്പിക്കുന്നു.

ഗുണ്ടർട്ടും നാട്ടറിവും

കേരളത്തിലെ വിശേഷിച്ച്, ഉത്തരമലബാറിലെ നാട്ടറിവി(folk knowledge)
ന്റെ വിജ്ഞാനകോശമാണ് ഗുണ്ടർട്ടു നിഘണ്ടു. ഇതിനുള്ള ഉപാദാനങ്ങളായി
അദ്ദേഹം ശേഖരിച്ചവയിൽ നല്ലൊരു ഭാഗം ഇന്ന് ട്യൂബിങ്ങൻ സർവ്വകലാശാലാ
ഗ്രന്ഥപ്പുരയിലുണ്ട്. അവയിൽ പ്രഥമപരാമർശം അർഹിക്കുന്നതു കേരളോൽപത്തിക
കളാണ്. പരശുരാമകഥയിൽ തുടങ്ങുന്ന കേരളോൽപത്തികൾ പ്രാദേശിക
ചരിത്രമായും ആചാരാനുഷ്ഠാനങ്ങളുടെ വിശദീകരണങ്ങളായും പരിണമിക്കുന്നതു
ശ്രദ്ധാപൂർവ്വം പഠിച്ചറിഞ്ഞ ഗുണ്ടർട്ട് അവ ചിട്ടപ്പെടുത്തി ഒരു പുസ്തകമായി പ്രസിദ്ധീ
കരിച്ചതു വിശദമായ ഗവേഷണപഠനം അർഹിക്കുന്നു. ഉള്ളടക്കത്തിന്റെ സംവിധാന
ത്തിലും അച്ചടിയിലും നവീന പാഠനിരൂപണത്തിന്റെ ദർശനങ്ങളും സാധ്യതകളും
അദ്ദേഹം പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഗുണ്ടർട്ടു തന്നെ സാക്ഷ്യപ്പെടുത്തു
ന്നതനുസരിച്ച് കേരളോൽപത്തിയുടെ പ്രസാധനമാണ് കേരളീയ ഹൃദയങ്ങളിലേക്ക്
അദ്ദേഹത്തിനു പ്രവേശനം നൽകിയത്. മലയാളികളുടെ ആത്മദർശനത്തെ ആദരിച്ച

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/13&oldid=200526" എന്ന താളിൽനിന്ന് ശേഖരിച്ചത്