താൾ:34A11416.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കണ്ടത്തിത്തന്നയും ചാടികെളു
കെരട്ടും പടെമ്മക്കയിരികെളു
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചെരി വീട്ടിലെ പെറ്റൊരമ്മെ
പട്ടാങ്ങ്നെര് പറഞ്ഞില്ലെങ്കിൽ
ഞാനിക്കെരട്ടിക്കു നിക്കു അമ്മെ
കെരട്ടിക്കു നിച്ചി മരിക്കും ഞാനൊ 900
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയിന്നിണ്ടന്നെരം പെറ്റൊരമ്മ
കരുവഞ്ചെര്യൊമനക്കുഞ്ഞിക്കെളു
കെരട്ടിക്കു നിക്കെല്ല പൊന്ന്മനെ
പട്ടാങ്ങ് നെര് പറയാം ഞാനൊ
നെരായവണ്ണം പറയിന്നമ്മ
പൊറമല വാഴുന്ന തമ്പുരാനൊ
മണത്തച്ചപ്പാരം ബാത്ക്കല്
നരിയാലക്കൂട് പണിതീറുത്ത്
ഒരികൂട്ടിൽ രണ്ട് നരിയും വീണ് 910
നരിയങ്കം കൊത്തുന്ന നായര്ക്ക്
നാല് നാട്ടിലൊലയൊഴുതിയൊറ്
നാല്നാട്ടിന്നൊല മടങ്ങിവന്ന്
ഇവിടയും ഓലയൊഴുതിയൊറ്
ഓലയും കണ്ടിറ്റ് കാണാഉമ്മം
ഒമ്പതൊളാങ്ങളാറുണ്ടായിറ്റ്
നരിയങ്കം കൊത്തുവാമ്പൊയവറ്
ആലാലടുങ്കുടിനായിമ്മാറ്
രണ്ടെമ്മെക്കൊമ്പത് മക്കളൊല്
നരിയങ്കം കൊത്ത്വാനവറും പൊയി 920
കൂട്ടിൽ നരിയങ്കം കൊത്തിയൊല്
ഒമ്പതിനയും പറ്റിത്തിന്ന് പുലി
കരുവഞ്ചൊര്യൊമനന്റാങ്ങളാറ്
കൂട്ടിൽ നരിയങ്കം കൊത്തീറ്റാന്
എട്ടിനയും പറ്റിത്തിന്ന് പുലി
കരുവാഞ്ചെരിച്ചാത്തു നെരാങ്ങള
നരിയങ്കം കൊത്തിച്ചെയിച്ചാങ്ങള
പൊറമല വാഴുന്ന തമ്പുരാനൊ
കരുവാഞ്ചെരിച്ചാത്തു നമ്പ്യാറെന്ന്
പെരും ബിളിച്ചൊണ്ടത്തമ്പുരാനൊ 930
എറിയപൊന്നും കൊടുത്തവറ്
ബയനാടടക്കം കൊടുത്തവറ്
കരുവാഞ്ചെരിച്ചാത്തു നെരാങ്ങള
പൊന്നാക്കച്ചൊടാക്കിക്കൊണ്ടും വന്ന്

62

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/124&oldid=200748" എന്ന താളിൽനിന്ന് ശേഖരിച്ചത്