താൾ:34A11416.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അതിലിക്കുരിക്കളൊങ്കുഞ്ഞിക്കെളു
കുട്ടെളത്തച്ചിമറിക്കുകയും
കത്തിരിയപ്പൂട്ടറ്റം പൊന്തുകയും
ഇരുപത്ത് രണ്ടെണ്ണം കൂട്ടിയെള്
കരുവാഞ്ചെരിക്കുഞ്ഞിക്കെളുവിന്
എളുപ്പംവിളിച്ചി പറഞ്ഞൂട്ടില്ലെ
ഇത്തിര കിറുത്തുള്ള കുഞ്ഞിക്കെളു23
ഒമ്പതൊളമ്മൊമ്മാറുണ്ടായിറ്റ് 860
മണത്തണച്ചപ്പാരം ബാതുക്കല്
ഒരി കൂട്ടിൽ രണ്ട് നരിവീണിറ്റ്
നരിയങ്കം കൊത്തുവാമ്പൊയവറ്
എട്ടിനയും പറ്റിത്തിന്ന് പുലി
ഒന്നെയൊരമ്മൊമ്മങ്കുഞ്ഞിക്കെളു
നരിയങ്കം കൊത്തിച്ചെയിച്ചവറ്
പുറമല വാഴുന്ന തമ്പുരാനൊ
എറിയ സമ്മാനം കൊടുത്തൊണ്ടല്ലെ
പയനാടടക്കം കൊടുത്തവറ്
കരുവാഞ്ചെരിച്ചാത്തു നമ്പ്യാറെന്ന് 870
പെരുംബിളിച്ചൊണ്ടത്തമ്പുരാനൊ
തമ്പുരാങ്കൊടുത്തുള്ള പൊന്നൊക്കയും
ചൊടാക്കിക്കെട്ടിച്ചികൊണ്ടുംവന്ന്
കരുവാഞ്ചെരി വീട്ടിക്കൊണ്ടും വന്ന്
വയനാട്ടിത്തന്നയും പൊയവറ്
ഇത്തിരനെരവും വന്നിറ്റില്ല
മരിച്ചൊന്ന് ചെന്നിറ്ററിഞ്ഞൊ കെളു
നമ്പിയാറ് തെന്നെ മരിച്ചെങ്കില്
ചൊടലയിക്കിറിയകയിച്ചൊ കെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു 880
പൊന്തിയും24 പലിശയുമെല്ലാഉന്നത്
വയ്യൊക്കിലങ്ങനെ ചാടുഞ്ചീത്
അന്നടത്താലെ നടന്ന് കെളു
കരുവഞ്ചെരി വീട്ടിലും ചെന്ന് കെളു
ചൊതിക്ക്ന്നൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചെരി വീട്ടിലെ പെറ്റൊരമ്മെ
എന്റെകൂടി അമ്മൊമ്മാറില്ലെയമ്മെ
പറയിന്നണ്ടന്നെരം പെറ്റൊരമ്മ
കരുവാഞ്ചെരിക്കുഞ്ഞിക്കെളുകെക്ക്
നിന്റൂടിയമ്മൊമ്മാറില്ല കെളു 890
അത്തുരം കെട്ടുള്ളകുഞ്ഞിക്കെളു
കഴുത്തിലെ പുല്ലൂരിക്കൊയയാന്
പുല്ലൂരിക്കൊയ കടിച്ചറത്ത്

61

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/123&oldid=200747" എന്ന താളിൽനിന്ന് ശേഖരിച്ചത്