താൾ:34A11416.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ചൊറൂണ് തന്നെ കയിച്ചവറ്
കരുവാഞ്ചെരിക്കുഞ്ഞിക്കെളുവെന്ന്
കെളു എന്ന് പെര് വിളിച്ച്യെക്കണം
അങ്ങനയവിടയാടപ്പാറ്ത്തൊല്
കരുവാഞ്ചെരിക്കഞ്ഞിക്കെളുവിന്ന്
കെളൂനൊരെയി വയസ്സുമായി
എയിവയസ്സൊനതായെരത്ത്
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചെര്യൊമനപ്പെറ്റൊരമ്മെ 820
എഴുത്ത് പടിക്കണെനക്കെന്റമ്മെ
കരുവാഞ്ചെരിക്കുഞ്ഞിമ്മാതുവാന്
എഴുതുവാങ്കുഞ്ഞനക്കുട്ടൂന്നെല്ലെ
എഴുത്തും പടിച്ചി കുരിക്കളായി
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചൊര്യൊമനപ്പെറ്റൊരമ്മെ
എഴുത്ത് പടിച്ചി കുരിക്കളായി
പൊയിത്ത് പടിക്കണെനക്കെന്റമ്മെ
പറയിന്നിണ്ടന്നെരം കുഞ്ഞിമ്മാതു
കരുവാഞ്ചെര്യൊമനക്കുഞ്ഞിക്കെളു 830
ഓണപ്പറമ്പത്തിന്റച്ചങ്കെളു
അച്ചന്റരിയത്തും ചെല്ല് കെളു
അച്ചനൊട് ചെന്നും പറ കുഞ്ഞനെ
അത്തുരം കെട്ടുള്ളകുഞ്ഞിക്കെളു
ഓണപ്പറമ്പത്ത് ചെല്ലുന്നെല്ലെ
കുഞ്ഞമ്പടി കയറി ചെല്ലുന്നെല്ലെ
കുഞ്ഞമ്പടി കയറിച്ചെല്ലുന്നെരം
ചൊതിക്ക്ന്നൊമനക്കുഞ്ഞിക്കണ്ണൻ
കരുവാഞ്ചെര്യൊമനക്കുഞ്ഞിക്കെളു
കുമ്പഞ്ഞാറ്റിക്കും ബെയിലും കൊണ്ട് 840
എന്ത് ബെയിലൊട പൊന്നത് കെളു
കെട്ട തരിക്കണം എന്റെയച്ച
എഴുത്ത് പടിച്ചി കുരിക്കളായി
പൊയിത്ത് പടിക്കണെനക്കെന്റച്ച
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പുത്തങ്കളരിയൊന്ന് കെട്ടിക്ക്ന്ന്
പണിക്കറയും തെടി വരുത്തിക്ക്ന്ന്
ഇരിപത്ത് രണ്ടെണ്ണം കുട്ട്യെളയും
കരുവാഞ്ചെരിക്കുഞ്ഞിക്കെളുനെയും
പൊയിത്തിന് കൂട്ടുന്ന് കുഞ്ഞിക്കണ്ണൻ 850
പൊയിത്ത് പടിക്ക്ന്ന് കുഞ്ഞങ്ങള്
വെണ്ടുന്ന വിത്തിയ പടിച്ചവറ്

60

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/122&oldid=200746" എന്ന താളിൽനിന്ന് ശേഖരിച്ചത്