താൾ:34A11416.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പതിനാല് കണ്ടിപ്പറമ്പു ആന് 400
ചെമ്മം തരുവഞ്ഞാങ്കുഞ്ഞങ്ങളെ
പണ്ടണ്ണമ്മാറ് കാലം നെടിയ പൊന്ന്
പണ്ടെ പയമ്പൊന്ന് കുഞ്ഞങ്ങളെ
പാതിപകുത്ത് തരുവഞ്ഞാനൊ
തെക്കും വടക്കും കൊയില ഉള്ളത്
വടക്കെ കൊയില തെരുവഞ്ഞാനൊ
കണ്ടിക്കും മീത്തപ്പയനാടാന്14
പയനാടടക്കം തരുവഞ്ഞാനൊ
എന്നല്ലെ ഓലെലുഴുതുന്നത്
തൃക്കയിവിളയാടീറ്റൊപ്പുമിട്ട് 410
തമ്പുരാമ്മനസ്സില് നിരുപിക്ക്ന്ന്
ആരെലാനൊല കൊടുത്തൂടെണ്ടും
നായിമ്മാറെലൊല കൊടുത്തൂട്ടാല്
ചെരട്ടിക്കളെള്ളണ്ണിക്കയരു ഓല്
കെടാക്കളെലൊല കൊടുത്തൂട്ടാല്
ചുള്ളിയും ബടിയും കളിക്കുഒാല്
പട്ടമ്മാറെലൊല കൊടുത്തൂട്ടാല്
ഊട്ട്പൊരിനൊക്കിക്കയരുഒാല്
ചൊനൊറെലൊല കൊടുത്തൂട്ടാല്
നിച്ചെല് നിക്കാരം ചൊനൊറക്ക് 420
നിക്കാരം ചെല്ലി വയിയിപ്പൊകും15
പിന്നയാരെലൊല കൊടുത്തൂടെണ്ടും
ചെറുപ്പത്തിപ്പൊറ്റിയൊരാരിയത്തത്ത
തത്തെന്റെലൊല കൊടുത്തൂടണം
പൊങ്കൂട്ട്ത്തത്തെന്ന നൊക്കുന്നെരം
കൂട്ടിലത്തത്തെന കാമാനില്ല
ചെറുപ്പത്തിപ്പൊറ്റിയൊരാരിയത്തത്ത
തിരുവങ്ങാടാറ്റ് പറമ്പത്ത്ന്ന്
തത്തയെര കൊത്തിത്തിന്നുന്നെരം
പുറമല വാഉന്നെ തമ്പുരാനൊ 430
തിരുക്കയിമുട്ടി ബളിച്ചത്തിരെ
ചെറുപ്പത്തിപ്പൊറ്റിയൊരാരിയത്തത്ത
തൃക്കയിമുട്ടി വിളികെട്ടിറ്റ്
കൊത്തിയൊരെരയും പഅ്തിപ്പൊയി16
തത്ത പറന്നിറ്റും പൊരുന്നെല്ലെ
തമ്പുരാഞ്ചൊമലിപ്പൊയി വീണ് തത്ത
പറയുന്നുണ്ടന്നെരം ആരിയത്തത്ത
തൃക്കയിമുട്ടി വിളികെട്ടിറ്റ്
കൊത്തിയൊരെരയും പഅ്തിപ്പൊയി
എന്തിനായിറ്റെന്നെ വിളിച്ചുട്ടത് 440

50

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/112&oldid=200736" എന്ന താളിൽനിന്ന് ശേഖരിച്ചത്