താൾ:34A11416.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നരിയാലയിച്ചെന്ന് നൊക്കുന്നെരം
ഇത്തിര നല്ലെ വിശയമില്ല
പറയിന്നിണ്ടന്നെരം കുഞ്ഞിയമ്പറ് 280
ചന്തറൊത്തെ ചന്തു നമ്പിയാറെ
പുറമല വാഉന്നെ തമ്പുരാന്
കടുമ്മയിലൊലയെഴുതുകവെണം
അത്തുരം വാക്ക് പറയൂഞ്ചീത്
കടുമ്മയിലൊലയെഴുതുന്നല്ലെ
നാലൊരം നല്ലൊരി നായരെല്
നായിമ്മാറെലൊല കൊടുത്തയച്ചി
കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
തൃക്കയിക്കുന്നിന് പൊരുന്നൊറ്
തൃക്കയിക്കുന്നിനങ്ങെത്തുന്നെരം
നെരവും പുല്ലപുലന്നിക്കിന് 290
പുറമല വാഉന്നെ തമ്പുരാനൊ
പള്ളിക്കുറുപ്പിന്നെയിയിറ്റിറ്റ്
കതിരൊനക്കണ്ട് കയികൂപ്പുമ്മം
നാലൊളം നല്ലൊരി നായിമ്മാറ്
തമ്പുരാന്റെക്കൊണ്ടക്കൊടുക്കുന്നൊല
ഒലയും മാങ്ങീറ്റ് നൊക്കുന്നെരം
കനക്കത്തെളിഞ്ഞിനത്തമ്പുരാന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
പതിനെട്ട നല്ലൊരി കാരിയക്കാറെ
പതിനായിരം നല്ലെ നായിമ്മാറെ 300
വറത്താനറിഞ്ഞൊയിങ്ങള് കാരിയക്കാറെ
മണത്തണച്ചപ്പാരം ബാത്ക്കല്
ഒരികൂട്ടിൽ രണ്ട് നരി വീണിന്
എനക്ക കടുമ്മയിപ്പൊക വേണം
എഴുന്നെള്ളത്തൊപ്പരം കീഞ്ഞൊളിനെ
പറഞ്ഞയപ്പായിലാഅ് ചെരുമ്മുന്നെ
എഴുന്നതിറുക്കയിക്കുന്നുമ്മന്നും
താണതിറുക്കയിക്കുന്നുമ്മന്നും
എഴുന്നെള്ളത്തല്ലെ പൊറപ്പെടുന്ന്
വെകം കടുമ്മയിലെഴുന്നെള്ള്ന്ന് 310
മണത്തണച്ചപ്പാരം ബാതുക്കല്
ചപ്പാരം ബാത്ക്കച്ചെല്ലൂഞ്ചീത്
പുറമല വാഴുന്ന തമ്പുരാനൊ
നരിയാലയിച്ചെന്ന് നൊക്ക്ന്നെരം
ഇത്തിര നല്ല വിശയമില്ല
അരുളിച്ചെയ്തതന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ

47

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/109&oldid=200732" എന്ന താളിൽനിന്ന് ശേഖരിച്ചത്