താൾ:34A11416.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അത്തുരം വാക്ക്കെട്ട നമ്പിയാറ്
കടുമ്മയിപ്പൊരുന്ന നമ്പിയാറ്
ആയാരിന്റെ വീട്ടിന്നച്ചെല്ലുന്നല്ലെ
ആയാരിനെച്ചെന്നു വിളിക്കുന്നല്ലെ
ആയാരിനെയും കൂട്ടിപൊരുന്നല്ലെ
തിരുവങ്ങാട്ടാറെ പൊറം ചെല്ലുന്നല്ലെ
പറയുന്നുണ്ടൊമന കുഞ്ഞിയമ്പറ് 120
തിരുവങ്ങാട്ടാശാരി മെലായാരി
നിന്റെ മനസ്സെന്നൊടുണ്ടെങ്കില്
നരിയാലയൊന്ന് പണിതീരണം
നരിയാലെക്കും ദെശം കാണുകവെണം
നരിയാലെക്കും ദെശം നൊക്കുന്നൊറ്
മണത്തണച്ചപ്പാരാം ബാത്ക്കാല്
ആടെയൊരിയാലെക്ക ദെശം കണ്ട
തെക്കും വടക്കും കണക്കും വെച്ച
കെക്കും പടിഞ്ഞാറും കുറ്റിയിട്ട
ആശാരിനത്തന്നെ പറഞ്ഞയിച്ചി 130
പറയുന്നുണ്ടന്നെരം കുഞ്ഞിയമ്പറ്
ചന്തറൊത്തെച്ചന്തു നമ്പിയാറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
മൌക്കാറെ കൂട്ടീറ്റ് കൊണ്ടവരണം
അത്തുരം വാക്കുകെട്ടെ നമ്പിയാറ്
കടുമ്മയിപ്പൊരുന്ന നമ്പിയാറ്
മൌക്കാറ കൂട്ടിയല്ലെ കൊണ്ടവരുന്ന
പറയുന്നുണ്ടന്നെരം കുഞ്ഞിയമ്പറ്
കെട്ട് തരിക്കെണം മൌക്കാറെന്നും
മലമ്മല പുത്തൻ ദൈവത്തിന്റെ 140
മര ഇട്ടെ കണ്ടി പൊടിക്കളത്ത്
പൊടിക്കളത്തന്ന് തന്നെയാകുന്നത്
ചാതിയെന്നും ചാതിചന്നണമെന്നും
ആയിനിയെന്നും പുളിന്തെക്കെന്നും
നാല കുറ്റി നല്ല മരം കൊത്തണം
ചന്തറൊത്തെച്ചന്തു നമ്പിയാറ്
മൌക്കാറെ കൂട്ടിയല്ലെ കൊണ്ടവരുന്ന
അന്നടത്താലെ നടക്കുന്നൊറ്
മലമ്മലപുത്ത ദൈവത്തിന്റെ
മര ഇട്ട കണ്ടി പൊടിക്കളത്ത് 150
പൊടിക്കളത്തങ്ങനെ ചെല്ലുന്നൊറ്
ആയിനിയെന്നും പുളിന്തെക്കെന്നും
ജാതിയെന്നും ജാതിചന്നണമെന്നും
നാല് കുറ്റി നല്ലമരം കൊത്തി

43

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/105&oldid=200727" എന്ന താളിൽനിന്ന് ശേഖരിച്ചത്