താൾ:33A11415.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 പഴഞ്ചൊൽമാല

കാഞ്ഞ ഒട്ടിൽ വെള്ളം പകർന്നപൊലെ
ഹൃദയം വിടക്കാകയാൽ ക്രിയ എങ്ങിനെ ശൊഭിക്കും
പരുത്തിയൊളമെമ്മൂൽ വെളുക്കും
പിന്നെ പാപം വല്ലപ്പൊഴും സ്വതെനിന്നു പൊകും എന്നു നിരൂപിക്കെണ്ട അത
നിത്യം വർദ്ധിക്കുന്നു
പിള്ളരെ മൊഹം പറഞ്ഞാൽതീരും
മൂരിമൊഹം മൂളിയാൽ തീരും
എണ്ണിഎണ്ണി കുറുകുന്നിതായുസ്സും
മണ്ടിമണ്ടികരെറുന്നു മൊഹവും
ചാൺവെട്ടിയാൽ മുളം നീളും
തിന്നവായും കൊന്നകയ്യും അടങ്ങുക ഇല്ല.
പടകണ്ട കുതിര പന്തിയിൽ അടങ്ങാതു

ശാന്തി വരുത്തുവാൻ കഴിവില്ലാതെ പൊയാൽ ആശയും ശങ്കയും രണ്ടും
കളഞ്ഞു പാപസമുദ്രത്തിൽ ചാടി മുങ്ങുവാൻ മനസ്സമുട്ടുവരും; ദൈവത്തെ
ശങ്കിയാതെപൊയാൽ പിന്നെ എന്തിന്നു മടിക്കും.

അമ്പലം വിഴുങ്ങിയവന്നു വാതില്പലക പപ്പടം
കുടുമക്കമീതെ മർമം ഇല്ല. ആക മുങ്ങിയാൽ ശീതം ഒന്നു
നരിക്കുണ്ടൊ പശുക്കുല.
കൊളാമ്പിക്കുരുക്കിയ ഒടുപൊലെ
കാതറ്റ പന്നിക്കു കാടൂടെയും പായാം
കാതറ്റ പെണ്ടിക്കു കാട്ടിലും നീളാം
തീക്കനൽ അരിക്കുന്ന എറുമ്പു കരിക്കട്ട വെച്ചെക്കുമൊ

എല്ലാവരിലും ദൊഷം ഇട ഒഴിയാതെ മുഴുത്തുവരുന്നതിന്റെ കാരണം
അഹംഭാവം നിമിത്തം തന്റെ പിഴയും കുറവും എറ്റുപറഞ്ഞു പൊറുതി തെടി
തന്നെ താൻ താഴ്ത്തുവാൻ മനസ്സില്ല, തനിക്കില്ലാത്തു ഗുണം തനിക്കുള്ളത
എന്നു നടിക്കും.

ചാക്യാരെ ചന്തിവണ്ണത്താന്റെ മാറ്റു
തന്റെ ദോഷം ഒളിച്ചുവെക്കും മറ്റവരിൽ ചുമത്തുകയും ചെയ്യും.
അക്കരനില്ക്കുന്ന പട്ടരതൊണി ഉരുട്ടി
പ്രപഞ്ചകാര്യത്തിൽ തന്റെ കുറവു മറെച്ചുവെക്കുന്നത അനുകൂലമായി
തൊന്നുന്നു എങ്കിലും
ചെട്ടിക്കു കള്ളപണം വന്നാൽ കുഴിച്ചുമൂടുകെ ഉള്ളു
പല്ലിടുക്കിൽ കുത്തിമണപ്പാൻ കൊടുക്കരുത

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/96&oldid=199789" എന്ന താളിൽനിന്ന് ശേഖരിച്ചത്