താൾ:33A11415.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 പഴഞ്ചൊൽമാല

പരിഹസിച്ചുകൊണ്ടത്രെ നിഷെധിക്കുന്നു—. ലൊക രക്ഷിതാവായ യെശു
ദൊഷം കാണുന്തൊറും ദുഃഖിച്ചു കരഞ്ഞതല്ലാതെ ഒരു നാളും ചിരിച്ചില്ല.
നാട്ടുകാർ പഴഞ്ചൊൽ പറഞ്ഞു ചിരിച്ചു വരുന്ന സംഗതി എന്തെന്നാൽ ഞാൻ
ബുദ്ധിമാൻ, ഞാൻ അപ്രകാരം ചെയ്കയില്ല, അവൻ പൊട്ടൻ എന്നിങ്ങിനെ
നിനച്ചു ഗർവ്വിച്ചുകൊണ്ടത്രെ ചിരിക്കുന്നത. എങ്കിലും ദെവസഹായം കൂടാതെ
ആർക്കും ഗുണം ചെയ്വാൻ കഴികയില്ല എന്നു താഴ്മയുള്ളവർക്ക തൊന്നും—
മനുഷ്യർക്ക തമ്മിൽ തമ്മിൽ എറ്റം ഭെദം ഇല്ല; എല്ലാവർക്കും പാപം മധുരം
എന്നു ബൊധിക്കുന്നു. ക്രമത്താലെതന്നെ അതിന്റെ കൈപ്പു കുടിയൻ
ധൂർത്തൻ ചൂതാളി സ്ത്രീസക്തൻ മുതലായവർക്ക കണ്ടുവരുന്നു—പിന്നെ അതു
സ്വതെ കളയുന്ന പഴയ വസ്ത്രം അല്ല ഉരത്ത ചങ്ങല എന്നറിയെണ്ടി വരുന്നു,
എന്റെ ൟ ഹൃദയം നല്ലത എന്നും അത എന്നെ ചതിക്കയില്ല എന്നും
വിചാരിക്കുന്നവൻ പൊട്ടരിൽ മൂപ്പൻ ആകുന്നു —ആകയാൽ താന്താന്റെ
പാപ സങ്കടം വിചാരിച്ചു കരയെണ്ടത ന്യായം — ഈശ്വരന്മാർക്കുപൊലും
തൻമനൊവിശ്വാസം കൊണ്ട ഐശ്വര്യം അത്ര തപസ്സ ഒക്ക പൊക്കീടുന്നൂനം.
3 നെർ നല്ലത എന്നും നെരുകെടു വിടക്ക എന്നും അറിഞ്ഞാലും എന്ത റ പാപം
ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസനാകുന്നു —സകലവും
അറിഞ്ഞുകൊണ്ടാലും ഉടനെ നടപ്പു ശുദ്ധമായ്‌വരുമൊ.അങ്ങാടിപ്പിള്ളരും
നാട്ടുപിള്ളരും ഒരുപൊലെ അല്ല; അങ്ങാടിയിലുള്ളവർക്ക സംസർഗ്ഗമൂലം
അറിവും ദൊഷവും രണ്ടും അധികം വർദ്ധിച്ചിരിക്കുന്നു. അയ്യൊ സത്യത്തെ
എത്രയും പ്രശംസിച്ചു പാടുന്നവരും എത്ര കളവു പറയുന്നു. മിക്കവാറും
മനുഷ്യരും സത്യം കെൾക്കുമ്പൊൾ സമ്മതിക്കുന്നു. എങ്കിലും
പാപമൊഹങ്ങളുടെ ചതിയിലും പിശാചിന്റെ കെട്ടുകളിലും
കുടുങ്ങികിടക്കകൊണ്ടു മനസ്സാലെ എഴുനീറ്റു വെർവ്വിട്ടു പൊവാൻ ആർക്കും
പ്രാപ്തിയില്ല. അതുകൊണ്ടസത്യം കാട്ടുന്ന ദെവകല്പനയും പൊരാ. പാപത്താൽ
ഉണ്ടായ അരുതായ്മയെ നീക്കി പരിശുദ്ധ നടപ്പിൽ ഇഷ്ടവും ശീലവും
വരുത്തെണ്ടതിന്നു ദൈവം താൻ നമ്മെ വിടുവിച്ചു കൈക്കൊണ്ടു
നടത്തിവരെണ്ടത — തന്റെ സ്നെഹം വെട്ടാവെളിച്ചത്തു കാണിച്ചു
സ്നെഹമില്ലാത്തവർക്ക തങ്കൽ സ്നെഹം ജനിപ്പിക്കെണം. കെടുപിടിച്ച നമ്മുടെ
ആത്മാവ മരിച്ചു പുതുതായി ജനിക്കെണ്ടതാകുന്നു.

കല്പനതന്നെപൊരാ കലിവിൽ നിനവും വെണം.

ഈ നിനവുണ്ടാക്കെണ്ടതിന്നുദെവപുത്രൻ മനുഷ്യനായി പിറന്നു
രക്ഷകനായ യെശു എന്ന പെർ എടുത്തു സർവ്വലൊകത്തിന്റെ പാപകടവും
വീട്ടെണ്ടതിന്നു മനുഷ്യർക്ക വെണ്ടി കഷ്ടവും മരണവും സഹിച്ചു —
സ്നെഹാധിക്യത്താലെ മരിച്ചതുമല്ലാതെ ദെവശക്തിമൂലം ഉയിർത്തെഴുനീറ്റു
തന്റെ നാമത്തിൽ ആശ്രയിക്കുന്നവർക്ക പാപഘ്നമായ തന്റെ ആത്മാവെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/92&oldid=199784" എന്ന താളിൽനിന്ന് ശേഖരിച്ചത്