താൾ:33A11415.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വജ്രസൂചി 11

എങ്ങിനെ? ഒരുത്തൻ ഒരുത്തിയിൽ നാലു പുത്രരെ ഉല്പാദിപ്പിച്ചാൽ ആ
നാല്വരിൽ വർണ്ണഭേദം കാണുന്നില്ല; ബ്രഹ്മാവ് ഏകപിതാവായിരിക്കെ
ചാതുർവ്വർണ്ണ്യം എങ്ങിനെ സംഭവിക്കും?

ഇഹ ഹി ഗോഹസ്ത്യശ്വമൃഗസിംഹവ്യാഘ്രാദീനാം പദവി ശേഷൊ ദൃഷ്ടഃ.
ഗൊഃ പദമിദം, ഹസ്തിപദമിദം, അശ്വിപദമിദം, മൃഗപദമിദം, സിംഹപദമിദം,
വ്യാഘ്രപദമിദമിതി. നചബ്രാഹ്മണാദീനാം; ബ്രാഹ്മണപദമിദം, ക്ഷത്രിയപദമിദം,
വൈശ്യപദമിദം, ശൂദ്രപദമിദമിതി. അതഃ പദവിശേഷാഭാവാദപി പശ്യാമ
ഏകവർണ്ണൊസ്തി നാസ്തി ചാതുർവ്വർണ്ണ്യം.

ആന, പുലി, കുതിര പശു മുതലായ മൃഗങ്ങളിൽ കാല്ക്കു വളരെ ഭേദം
കാണുന്നു: പശുക്കാൽ വേറെ, പുലിക്കാൽ വേറെ, ആനക്കാൽ വേറെ
എന്നിങ്ങിനെ ബ്രാഹ്മണാദികളിൽ ഈ വക വിശേഷം കാണുന്നില്ല.
ഏകവർണ്ണമെ ഉള്ളു എന്നു കാലുകളുടെ തുല്യതയെ വിചാരിച്ചു നിശ്ചയിക്കാം.

ഇഹ ഗോമഹിഷാശ്വകഞ്ജരഖരവാനരഛാഗൈഡകാദീ നാം
ഭഗലിംഗവർണ്ണസംസ്ഥാനമലമൂത്രഗന്ധദ്ധ്വനിവിശേഷാദൃഷ്ടഃ, ന തു ബ്രാഹ്മണ
ക്ഷത്രിയാദീനാം, അതൊപ്യവിശേഷാദേക എവവർണ്ണ ഇതി. അപിച,
യഥാഹംസപാരാവതശുകകോകിലശിഖണ്ഡിപ്രഭ്യതീനാം, രൂപവർണ്ണലൊമതുണ്ഡ
വിശേഷൊ ദൃഷ്ടഃ, ന ത ഥാ ബ്രാഹ്മണാദീനാം, അതൊപ്യവിശേഷാദേക ഏവ വർണ്ണ
ഇതി.

വർണ്ണം, രൂപം, മലം, മൂത്രം, മണം, ഒച്ച മുതലായ വിശേഷങ്ങളാൽ പശു,
എരുമ, കുതിര, കഴുത എന്നിവറ്റിന്റെ ജാതിഭേദം തെളിയുന്നു;
ബ്രാഹ്മണക്ഷത്രിയാദികളിൽ അതു വരായ്കയാൽ, ഏകവർണ്ണമെഉള്ളു എന്നു
സ്പഷ്ടം. അരയന്നം, പ്രാവു, കിളി, കുയിൽ, മയിൽ മുതലായതിന്നു നിറം,
വടിവു, മുടി, ചുണ്ടു തുടങ്ങിയുള്ള വ്യത്യാസങ്ങളെപ്പോലെ
ബ്രാഹ്മണാദികൾക്ക് ഒന്നും ഇല്ലല്ലൊ.

യഥാ വടബകുലപലാശാശോകതമാലനാഗകേസരശിരീഷചമ്പകപ്രഭൃതീനാം,
വൃക്ഷാണാം, വിശേഷാ ദൃശ്യത: പദതൊ ദണ്ഡതശ്ച പത്രതശ്ച പുഷ്പതശ്ച
ഫലതശ്ച ത്വഗസ്ഥിബീജരഗന്ധതശ്ച ന തഥാ ബ്രഹ്മക്ഷത്രിയവിൾഛ്ശൂദ്രാണാം
അംഗപ്രത്യംഗവിശേഷൊ ന ത്വങ്മാംസശോണിതാസ്ഥിശുക്ലമലവർണ്ണ സംസ്ഥാന
വിശേഷണംനാപിപ്രസവവിശേഷാ ദൃശ്യതെ. തതോപ്യവിശേഷാദേക ഏവ വർണ്ണൊ
ഭവതി.

പേരാൽ, അരയാൽ, പ്ലാശു മുതലായ മരങ്ങൾക്കു മുരടു, തണ്ടു, ഇല,
പൂ, കായി, തൊലി, കാതൽ, വിത്തു, രസം, മണം ഇത്യാദികളാൽ
എത്രവിശേഷങ്ങൾ ഉണ്ടു! ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രരിൽ അവ ഇല്ല;
തോലോടു ചോര മാംസം അസ്ഥിമലത്തോളവും എല്ലാം ഒക്കും;
പ്രസവത്തിങ്കലും വിശേഷം കാണുന്നില്ല.

അപി ഭൊ ബ്രാഹ്മണസുഖദുഃഖജീവിതബുദ്ധിവ്യാപാര വ്യവഹാരമരണോ
ല്പത്തിലഭയമൈഥുനോപചാരസമതയാ, നാസ്ത്യെവ വിശേഷൊ ബ്രാഹ്മണാദീനാം.

സുഖദുഃഖങ്ങളും, ജീവിതം മരണൊല്പത്തികളും, വ്യാപാരവ്യവ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/83&oldid=199774" എന്ന താളിൽനിന്ന് ശേഖരിച്ചത്