താൾ:33A11415.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxx

എട്ടാം വയസ്സു കഴിഞ്ഞ ശെഷമൊ, അവർക്ക കൊള്ളുന്ന ഉപദെശം സ്നാനത്തെ
മുന്നടക്കെണം.

ഖണ്ഡം 61. 'സഭകൾ കുറെ വലിയതായാൽ ഉപദെഷ്ടാക്കന്മാർ എല്ലാവരെയും
ഉരുക്കുവാൻ തക്കവണ്ണം പുരുഷന്മാരെയും സ്ത്രീകളെയും യുവാക്കളെയും
യുവതികളെയും വെവ്വെറെ വിളിച്ചു കൂട്ടെണ്ടിയത്. ഈ സഭാകൂട്ടങ്ങളിൽ പ്രാപിച്ച
മിശ്ശനരിമാർക്ക മാത്രമല്ല, അവരുടെ ഭാര്യമാർക്കും ഉപദെശിമാർക്കും സഭാമൂപ്പന്മാർക്കും
ശുശ്രൂഷിക്കാറത്തികൾക്കും സഭയിലെ ഒരൊ അവയവങ്ങൾക്കും ഹൃദയം മുട്ടുന്നത്
പൊലെ ഏതാനും പറവാൻ സമ്മതം ഉണ്ട്.

62. ദീനമൊ മറ്റൊരു തടവൊ ഉണ്ടായിട്ട് വല്ല സഭക്കാരന്ന് ചെരുവാൻ
കഴിവില്ലെങ്കിൽ ആയതിനെ വീട്ടിൽ ആകട്ടെ പള്ളിയിൽ ആകട്ടെ സ്വകാര്യമായി അവന്ന്
കൊടുക്കെണ്ടു.

63. തിരുവത്താഴം ആചരിക്കുന്ന സ്ഥലത്ത് അന്യ സഭകളിൽ നിന്ന് വല്ലവർ
യദൃച്ഛയാ വന്നു എങ്കിൽ അതിൽ ചെരുവാൻ അവർക്ക ന്യായം ഉണ്ട്. എന്നാൽ സ്വന്ത
സഭയിൽ അവരെ രാത്രി ഭൊജനത്തിൽ നിന്നും പള്ളിയിൽ നിന്നും പുറത്താക്കി എങ്കിൽ
അന്യസഭ അവരെ തിരുഅത്താഴത്തിൽ കൂട്ടെണ്ടാ. സത്യമാനസാന്തരം ചെയ്തു വളരെ
കാലത്തൊളം യോഗ്യന്മാരായി നടന്നശേഷമത്രെ അവരെ പിന്നെയും കൈക്കൊൾവാൻ
സമ്മതം ഉണ്ടു.

64. ക്രമക്കെടായി നടക്കുന്നവരെ ഉപദെഷ്ടാവ് തിരുഅത്താഴത്തിന്നു മുമ്പെ
വിളിച്ചു പ്രബൊധിപ്പിക്കയും മാനസാന്തരത്തിന്ന് ഉത്സാഹിപ്പിക്കയും ചെയ്യെണ്ടു. അത്
നിഷ്ഫലമായി പൊയാൽ കുറയനാൾ ഈ വിശുദ്ധ ആചാരത്തിൽ നിന്ന് അവരെ
ഒഴിക്കുന്നത് നന്ന്.

65. ഒരിക്കൽ മാത്രം ഈവക ഉള്ളവരെ തിരുഅത്താഴത്തിൽനിന്ന് ഒഴിച്ചുവെപ്പാൻ
ഹസ്താർപ്പണം കിട്ടിയ മിശ്ശനരിക്ക് അധികാരം ഉണ്ട്. അധികം വെണമെങ്കിൽ അവൻ
ഈ സംഗതി തൊട്ട് മൂപ്പന്മാരുടെ ആലൊചനയും കേൾക്കെണ്ടത്.'

ഖണ്ഡം 75. 'ക്രിസ്ത്യാനരായി തീരുംമുമ്പെ വല്ല സഭക്കാർ ദൈവവചനത്തിൽ
സമ്മതമുള്ള വിവാഹം കഴിച്ചു എങ്കിൽ അവർ ക്രിസ്ത്യാനരായി വന്നതിന്റെ ശെഷം
വിവാഹാചാരം രണ്ടാം വട്ടം കഴിപ്പാൻആവശ്യം ഇല്ല. അവർക്ക ആഗ്രഹം ഉണ്ടെങ്കിൽ
പള്ളിയിൽ വെച്ച് ഒരു അനുഗ്രഹത്തിന്നായി കർത്താവിനൊട് പ്രാർത്ഥിക്കുന്നതിന്ന്
വിരൊധം ഇല്ലല്ലൊ.

76. ദെവചനം സമ്മതിക്കാത്തതും പുറംജാതികൾക്ക വിരൊധവുമായ
വിവാഹങ്ങളെ സഭയൊടു ചെരും മുമ്പെ അഴിക്കയും ദെവവചനത്തിൽ വിരൊധം
ഏതും കാണാതെ ആചാരക്രമത്തിൽ മാത്രം ദൊഷം വന്ന വിവാഹങ്ങളെ സഭയുടെ
മുമ്പാകെ ക്രിസ്തീയ ആചാരപ്രകാരം പുതുതായി കഴിക്കയും വെണം.

77. സഭയിൽ ഒർ അവയവം മരിക്കുന്നത് സഭാവിശെഷം തന്നെ. ആകകൊണ്ട്
സഭ മുഴുവനും ദുഖത്തിൽ കൂടുകയും വേണ്ടത്.

78. മരിച്ചവന്റെ ശവം ചുട്ടുകളക അല്ല, ഒരു പെട്ടിയിൽ ആക്കി കുഴിച്ചിടുക
തന്നെ വെണ്ടത്.

79. മരിച്ചവരെ കുഴിച്ചിട്ട് പുനരുത്ഥാനത്തിന്ന് അവർ കാത്തിരിപ്പാൻ തക്ക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/44&oldid=199734" എന്ന താളിൽനിന്ന് ശേഖരിച്ചത്