താൾ:33A11415.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

കാലത്തുംസന്തൊഷത്തൊടു കൂടെകിടക്കുന്നുഎന്റെവചനംകെട്ടു
വിശ്വസിച്ചവൻനിത്യജീവനുള്ളവനാകയാൽന്യായവിധിയിൽപ്ര
വെശിയാതെമരണത്തിൽനിന്നുജീവങ്കലെക്ക്‌കടന്നിരിക്കുന്നു
എന്നുള്ളയെശുവാക്യംഅപ്പൊൾഒത്തുവരുന്നുണ്ടു—

ജനങ്ങൾഅവനെകൈവെടിഞ്ഞാലുംഅവൻതനിയെ
അല്ല—ദൈവദൂതന്മാർഅടുക്കെനിന്നുആശ്വാസംവരുത്തും—കാരുണ്യം
എറിയവാഗ്ദത്തങ്ങളുംദൈവസന്നിധിയൊളംപ്രവെശിക്കുന്നശ
ക്തപ്രാൎത്ഥനകളുംയാചനകളുംനെടുവീൎപ്പുകളുംഉയരത്തിൽനി
ന്നുവരുന്നസമാധാനവുംആത്മാവിന്റെഅഭിഷെകവുംഅന്നു
കുറയുകയില്ല—ക്രിസ്തുവിന്റെ മരണംഒൎപ്പാൻസത്യഭൊജ്യങ്ങളുംക
ട്ടിലിന്നരികെഉണ്ടു— ക്രിസ്തുവിന്നായല്ലൊഅവൻജീവിച്ചതുഅ
വൻമരിക്കുന്നതുംക്രിസ്തുവിന്നുതന്നെഇവിടുന്നുനീങ്ങിപൊയിക്രിസ്തു
വൊടുകൂടെഇരിപ്പാൻഎനിക്കവാഞ്ഛഉണ്ടുഅതുഎത്രയുംഉത്തമം
അല്ലൊ—അവൻസ്വരക്തത്താൽമെടിച്ചുള്ളഎന്റെആത്മാവെ
അവൻകൈയിൽഞാൻഎല്പിക്കുന്നുഎന്നുള്ളവിചാരത്തൊടുകൂട
ഉറങ്ങിപൊകുന്നു— ദൈവദൂതന്മാർആത്മാവെകൈകൊണ്ടുവിശ്വ
സിച്ചെടത്തെക്ക്‌കൊണ്ടുപൊകും—ഞാൻകാണാതെആശ്രയി
ച്ചുസ്നെഹിച്ചവനെകാണട്ടെഎന്നുആശിച്ചുഅണയുമ്പൊൾ—ഹാ
ഭക്തിയുള്ളദാസനീഅല്പമായതിൽവിശ്വസ്തനായിരുന്നുഞാൻ
നിന്നെപലതിലുംഅധികാരിയാക്കുംനിന്റെകൎത്താവിന്റെ
സന്തൊഷത്തിലെക്ക് പ്രവെശിക്കഎന്നുള്ളശബ്ദത്തെകെ
ൾക്കും—പിശാചുംമരണനെരത്തുകൂടവരുന്നുണ്ടുവല്ലകടവും
ശെഷിച്ചിട്ടുണ്ടുഎങ്കിൽചൊദിപ്പാനുള്ളസമയംഅതുതന്നെ
ക്രിസ്തുവിന്റെരക്തത്താൽസകലവുംവീട്ടിഇരിക്കുന്നുവൊഇല്ല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/386&oldid=200120" എന്ന താളിൽനിന്ന് ശേഖരിച്ചത്