താൾ:33A11415.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ങ്കിലുംതങ്ങൾമറ്റവരെക്കാൾനല്ലവർഎന്നുവെറുതെനിരൂപിക്കു
ന്നു—പിന്നെഭയരാജാവായമരണംപെട്ടെന്നുഅണഞ്ഞുവന്നുഅവ
രെഅരിയുന്നുഅന്നാൾതാന്താൻവിതച്ചത്‌താന്താൻകൊയ്യെണ്ടി
വരും—

ദൈവകരുണയെലഭിച്ചുഭ്രംശിച്ചുപൊയവൎക്കപ്രത്യെകം
മരണംഅതിഭയങ്കരം തന്നെ— കാരണംസത്യത്തിൽപരിജ്ഞാ
നംലഭിച്ചശെഷംനാംമനഃപൂൎവ്വമായിപിഴെച്ചാൽപാപങ്ങൾ്ക്കു
വെണ്ടിഇനിബലിശെഷിക്കയില്ലന്യായവിധിയുടെഎന്തൊരുഭ
യങ്കരപ്രതീക്ഷയും എതിരികളെഭക്ഷിപ്പാനുള്ളഅഗ്നിഊഷ്മാ
വുംഅത്രെഉള്ളു—ഒരിക്കൽ പ്രകാശിക്കപ്പെട്ടുസ്വൎഗ്ഗീയസമ്മാനത്തെ
ആസ്വദിക്കയുംവിശുദ്ധാത്മാവിന്നുഅംശികളായിത്തീരുകയുംഅ
ഴകിയദൈവചൊല്ലിനെയുംഭാവിലൊകത്തിന്റെശക്തിക
ളെയും ആസ്വദിക്കയുംചെയ്തവർവഴിപിഴെച്ചുപൊയാൽതങ്ങൾ്ക്കു
തന്നെദൈവപുത്രനെവീണ്ടുംക്രൂശിൽതറെക്കുന്നവരുംലൊകാ
പവാദംആക്കുന്നവരുംആകയാൽഅവരെപിന്നെയുംമാന
സാന്തരത്തിലെക്ക്‌പുതുക്കാൻകഴികയില്ലസത്യം(എബ്ര.൧൦,൬)
ഹെപാപികളെതന്റെആടുകൾ്ക്കവെണ്ടിജീവനെഎല്പിച്ചുകൊ
ടുത്തനല്ലഇടയൻനിങ്ങളെക്ഷണിക്കുന്നുദുഃഖിതന്മാർഎല്ലാവ
രുംഎന്റെഅടുക്കൽവരുവിൻഞാൻനിങ്ങൾ്ക്കആശ്വാസംതരും
ഞാൻസൎവ്വപാപത്തിൽനിന്നുംശുദ്ധീകരിക്കുന്നുഎന്റെആടുക
ൾ്ക്കനിത്യജീവനെകൊടുക്കയുംചെയ്യുന്നു—ഇത്യാദിസാധുവായഇ
ടയൻവിളിക്കുന്നത്‌കെളാതെപൊയാൽനിത്യനരകാഗ്നിയി
ലെക്ക്അയച്ചുവിടുന്നന്യായാധിപതിയുടെഘൊരശബ്ദംകെൾ്ക്കെണ്ടിവ
രുംജീവനുള്ളദൈവത്തിന്റെകൈകളിൽവീഴുന്നതഭയങ്കരംതന്നെ—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/380&oldid=200108" എന്ന താളിൽനിന്ന് ശേഖരിച്ചത്