താൾ:33A11415.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ലുംദാനങ്ങളെഇറക്കിതരെണമെ—തിരുകൈക്കഎത്താത്തപാപ
ത്തിൽആഴംഇല്ലല്ലൊഎല്ലാവരെയുംഉദ്ധരിപ്പാൻനിണക്കുമന
സ്സുണ്ടല്ലൊഭ്രഷ്ടരിലുംകനിവുതൊന്നുന്നു—സൌഖ്യംആവാൻഎനി
ക്കുമനസ്സുണ്ടുഅതുകൊണ്ടുഎന്റെപിൻവാങ്ങലിന്നുചികിത്സിച്ചു
പിശാചിന്റെസകലദാസ്യത്തിൽനിന്നുംഎന്നെഎടുത്തുകൊള്ളെ
ണമെഇരിട്ടുപൊവാൻനിന്റെവെളിച്ചംഅയച്ചുദുൎമ്മൊഹംഒടി
പൊവാൻസദാത്മാവെനല്കെണമെ—മരണപൎയ്യന്തം‌ഞാൻപാ
പത്തൊടുഎതിൎത്തുപൊരുതുകൊള്ളുമ്പൊൾനീസാത്താനെഎ
ന്റെകാല്കീഴിട്ടുചവിട്ടുവാൻതന്നുഅവന്റെസകലഅധികാ
രവുംനശിപ്പിച്ചുഎന്നെമുഴുവനുംസ്വാധീനത്തിൽആക്കികൊ
ള്ളെണമെ— ആമെൻ—

എട്ടാംചിത്രം

ദുഷ്ടന്റെമരണവുംപാപത്തിൻ കൂലിയും—

ഇതാഅനുതാപം ഇല്ലാത്തപാപിയുടെമരണം ദെഹപീഡഹൃദയ
ക്ലെശംമരണഭീതിന്യായവിധിയിലെശങ്കഇവഅത്രെഅവന്റെ
കടലിന്നരികെനില്ക്കുന്നു—ആകുംകാലംചെയ്തതുചാകുംകാലംകാണാം
മരണത്തെകുറിക്കുന്നഒർഅസ്ഥികൂടംഅവനെഭയപ്പെടുത്തുന്നു—
ആയത്ഒരുകൈകൊണ്ടഅവന്റെതലമുടിയെപിടിക്കുന്നുമ
റ്റെകൈയിൽപുല്ല്അറുക്കുന്നഅരിവാൾഉണ്ടു—മനുഷ്യജഡം
എല്ലാംപുല്ല്‌പൊലെയുംഅതിന്റെശ്രെഷ്ഠതപുല്ലിൻപൂപൊലെ
യുംആകുന്നുവല്ലൊപിന്നെപ്രാണഛെദംഉണ്ടായഉടനെആത്മാ
വുപാതാളത്തിലെക്ക്ഇറങ്ങുന്നത്ഒഴികെനിത്യദാഹത്തെകുറി
ക്കുന്നജ്വാലകളിൽപാൎക്കെണ്ടിവരും—പിശാചിന്റെദൂതരുംഇഴെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/377&oldid=200102" എന്ന താളിൽനിന്ന് ശേഖരിച്ചത്