താൾ:33A11415.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ല്ലഅങ്ങിനെഒന്നുസങ്കല്പിച്ചാലുംദൊഷമത്രെ—അതുകൊണ്ടുദൈവം
ഉള്ളിൽഉണ്ടുഎന്നുള്ളതുആകാശത്തുനിന്നുഹൃദയത്തിലെക്ക്‌വരു
ന്നപ്രകാശത്താൽ കാണിച്ചിരിക്കുന്നു—വിശ്വാസിക്കസ്വൎഗ്ഗംതുറന്നു
ദൈവസംസൎഗ്ഗവുംവന്നുതുടങ്ങിയതുഅതിനാൽ കുറിച്ചിരിക്കുന്നു—
പിന്നെയെശുപറയുന്നുഎന്നെസ്നെഹിക്കുന്നവൻഎന്റെവച
നങ്ങളെപ്രമാണിക്കുന്നുഎന്റെപിതാവുംഅവനെസ്നെഹിക്കും
ഞങ്ങൾഅവന്റെഅടുക്കെവന്നുഅവനിൽവാസംചെയ്യുംദൈ
വാത്മാവ്‌നിങ്ങളിൽപാൎക്കുന്നുഎന്നുംനിങ്ങൾതന്നെദൈവാലയംഎ
ന്നുംഅറിയാതിരിക്കാമൊഎന്നുക്രിസ്ത്യാനരൊടുഒരുചൊദ്യംഉണ്ടു—
ഇപ്രകാരംജീവനുള്ളദൈവത്തിന്റെആലയമായിചമഞ്ഞവ
ൎക്കക്രൂശിന്റെസ്വരൂപംഉള്ളതിൽമാഞ്ഞുപൊകയില്ലഅതെ
ന്നുംഅവരുടെവിശ്വാസസ്നെഹപ്രത്യാശകൾ്ക്കുംആധാരമായിനി
ല്ക്കുന്നു—അപ്പവുംവീഞ്ഞയുംഅകത്തുണ്ടല്ലൊഅതുംദൈവത്തൊ
ടുഅവൻൟകഷ്ടലൊകത്തിൽനിന്നുതെരിഞ്ഞെടുത്തസഭയൊ
ടുംനിത്യംനടക്കുന്നസംസൎഗ്ഗത്തെഅറിയിക്കുന്നുക്രിസ്തുസഭക്കാ
രുംപലമണികളാൽഉണ്ടാകുന്നഒരപ്പവുംപലതുള്ളികളായിചെൎന്നുവ
ന്നരസവുംആകുന്നു—ഇങ്ങിനെസത്യവിശ്വാസികളുടെഹൃദയത്തൊ
ടുദൈവസഭയുംഒന്നിച്ചുചെൎന്നിരിക്കുന്നു—ഇപ്രകാരമുള്ളഹൃദയത്തി
ന്റെനിറവുഎങ്ങിനെവൎണ്ണിക്കാംമുമ്പെപിശാചൊടുകൂടഅവന്റെ
പട്ടാളംഅകമ്പുക്കുവാണതുപൊലെദൈവത്തൊടുഒന്നിച്ചുസകല
ദിവ്യലക്ഷണങ്ങളുംഹൃദയത്തിൽവന്നുനിറയും—സ്നെഹംസന്തൊ
ഷംസമാധാനംദീൎഘശാന്തതദയക്ഷമസൌമ്യതപരിപാകംജാ
ഗ്രതദാനശീലംവിനയംതുടങ്ങിയുള്ളദിവ്യസൈന്യംതിങ്ങിവിങ്ങികാ
ണും—മൃഗങ്ങളെഇനികാണുകയുംഇല്ല—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/368&oldid=200084" എന്ന താളിൽനിന്ന് ശേഖരിച്ചത്