താൾ:33A11415.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

സഫലമായ്വന്നുഅതുകൊണ്ടുഹൃദയത്തിൽദൈവസ്നെഹത്തെജ്വലി
പ്പിക്കുന്നവിശുദ്ധാത്മാവ്ക്രൂശിൽതറെക്കപ്പെട്ടയെശുവിന്റെസ്വ
രൂപംനിത്യംമനസ്സിൽപൊങ്ങിവരുവാൻസംഗതിവരുത്തുന്നു— നമു
ക്കുവെണ്ടിഘൊരമരണംഅനുഭവിച്ചുതന്റെവെദനകളാൽന
മുക്കുപ്രായശ്ചിത്തംഉണ്ടാക്കി തന്നരക്ഷിതാവിന്റെഒൎമ്മപൊ
ലെദൈവസ്നെഹത്തെസാധിപ്പിപ്പാൻമറ്റൊന്നുംഇല്ലല്ലൊപലരും
പലതുംപ്രശംസിക്കട്ടെനമ്മുടെകൎത്താവിന്റെ ക്രൂശിങ്കൽഅല്ലാ
തെനമുക്ക പ്രശംസഒട്ടുംഅരുതു—ദൈവംനമുക്കുപക്ഷംആയാൽ
വിരൊധിആർസ്വന്തപുത്രനെകരുതാതെനമുക്കുവെണ്ടിമരണ
ത്തിൽഏല്പിച്ചുതന്നവൻഅവനൊടുകൂടസകലുംതരാതിരിക്കു
മൊ— മകനെതന്നഅഛ്ശൻശെഷംഎല്ലാംതരുവാൻമടിക്കുമൊ

അതുകൊണ്ടുക്രൂശിൽതറെക്കപ്പെട്ടവൻദൈവസ്നെഹത്തി
ന്നുഒരുപണയമായികിട്ടിയതുമുതൽകൊണ്ടുപണ്ടുചെയ്തപാപ
ങ്ങളെഒൎക്കുന്തൊറുംഇവനാൽപ്രതിശാന്തിഉണ്ടായല്ലൊഎന്നഒർത്തു
ശ്വാസനിശ്ചയവുംഉണ്ടാകുന്നുപിശാച്ഭയപ്പെടുവാൻതുടങ്ങുന്തൊ
റും ഞാൻപാപിസത്യംഎങ്കിലുംപാപികൾ്ക്കവെണ്ടിയെശുമരിച്ചുഎ
ന്റെഗുണത്തിൽഅല്ലഅവന്റെക്രൂശിൽഞാൻആശ്രയിക്കുന്നുവ
ല്ലൊഎന്നുഉത്തരംകെൾ്പിക്കുംഇങ്ങിനെക്രൂശ്തന്നെധൈൎയ്യത്തി
ന്റെഉറവുഗുണംചെയ്വാനുള്ളശക്തിക്കും ക്രൂശ്തന്നെകാരണംആ
കുന്നു— എനിക്ക്ശിഷ്യനാവാൻവിചാരിക്കുന്നവൻതന്റെക്രൂശ്എ
ടുത്തുഎന്റെവഴിയെവരികഎന്നുആഉത്തമൻപറഞ്ഞുവല്ലൊ—
അതുകൊണ്ടുരക്ഷപ്രാപിച്ചവൎക്കക്രൂശിൽതറെക്കപ്പെട്ടവനൊടു
സാദൃശ്യംഉണ്ടാവാൻകാംക്ഷജനിക്കുന്നു—യെശുഅപ്പവുംവീഞ്ഞ
യും കൊടുപ്പിക്കുന്നതുനാംഅവനെഭൊജ്യമാക്കിഅനുഭവിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/364&oldid=200076" എന്ന താളിൽനിന്ന് ശേഖരിച്ചത്