താൾ:33A11415.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പെടുത്തെണമെനീപാപികൾ്ക്കമദ്ധ്യസ്ഥനാക്കിവെച്ച
യെശുക്രിസ്തുവിൻനാമത്തിൽഎങ്കലുംകരുണകാട്ടിഅവന്റെആ
ത്മമെധംഎന്റെദൊഷപരിഹാരത്തിന്നായിസഫലമാക്കി
കൊള്ളെണമെനിന്റെനല്ലആത്മാവെഎന്നിൽപാൎപ്പിച്ചുസകല
ദൊഷങ്ങളെയുംആക്ഷെപിച്ചുആട്ടിഎന്റെഅവയവങ്ങളിൽ
നിത്യാഭ്യാസത്താൽഉറച്ചുപൊയമൊഹങ്ങളെനിഗ്രഹിച്ചുതി
രുകല്പനകളിൽഇഷ്ടംജനിപ്പിക്കെണമെ—അയ്യൊഎനിക്കനി
ന്നൊടുസംസൎഗ്ഗംഉണ്ടാവാന്തക്കവണ്ണംപാപബന്ധംഎല്ലാംഅ
റുത്തുനിത്യമരണത്തിൽനിന്നുംഎന്നെഉദ്ധരിക്കെണമെ—ആമെൻ—

മൂന്നാംചിത്രം

ദൈവസുവിശെഷത്തിൽവിശ്വാസവുംസദാത്മനിവാ
സവും ലഭിച്ചപാപിയുടെസ്വരൂപം—

പാപിതന്റെദൊഷങ്ങളെവിചാരിച്ചുദുഃഖിച്ചുകരയുമ്പൊൾമുറി
ഞ്ഞഹൃദയങ്ങൾ്ക്കചികിത്സകനായദൈവംഅവന്നുഒരുവഴിവിചാ
രിക്കും—അങ്ങിനെഉള്ളുദൈവത്തിന്റെസ്വഭാവം—ദൊഷംനിമി
ത്തംഅനുതാപംജനിച്ചതുകണ്ടാൽആശ്വാസംവരുത്തുവാൻനൊ
ക്കും—അതുകൊണ്ടുഅവൻഅയച്ചകൃപാദൂതൻമുമ്പെവാളുംതലയൊ
ടും കാട്ടിയതുപൊലെഇപ്പൊൾസുവിശെഷപുസ്തകവുംയെശുക്രൂ
ശുംകാണിക്കുന്നു—അതിന്റെഭാവംപറയാം—ദൈവംമനുഷ്യപാ
പങ്ങളെമൊചിപ്പിക്കുന്നുണ്ടുഎന്നുംമൊചിക്കുന്നപ്രകാരവുംഅവൻ
അറിയിച്ചവെദത്താൽഅല്ലാതെഅറിവാൻപാടില്ല—മാനുഷജ്ഞാ
നംഅതിന്നുഒട്ടുംഎത്തുകയില്ലലൊകൈകഗുരുവിന്റെഉപദെശം
തന്നെവെണ്ടുആയത്‌യഹൂദരാജ്യത്തിൽനിന്നുവന്നവെദപുസ്ത

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/358&oldid=200064" എന്ന താളിൽനിന്ന് ശേഖരിച്ചത്