താൾ:33A11415.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്റെ ഹൃദയം—

ഇങ്ങിനെഉള്ളവന്റെമുഖംനൊക്കിയാൽനിശ്ചയമായിഒന്നും
ബൊധിക്കുന്നില്ല— പാപത്താൽസന്തൊഷവുംദുഃഖവുംഒരൊന്നുവന്നും
പകൎന്നുംപൊകുന്നുലൊകത്തിൽ പ്രമാണമായുള്ള ആളുകൾഒക്കയും
ഇപ്രകാരംതന്നെആകുന്നു—ആരും അറിയാതെകണ്ടുപിശാച്അവരു
ടെഅകത്തുപാൎക്കുന്നു— ആയത് അവരൊടുഅറിയിച്ചാൽഅവൎക്കുസൂ
ക്ഷ്മദൃഷ്ടിഇല്ലായ്കകൊണ്ടു ചിരിച്ചുംദുഷിച്ചുംപറകെഉള്ളു—പിന്നെപി
ശാചിന്റെചെകവരായിഒരൊരൊപാപങ്ങൾകൂടെഅകത്തുകാണ്മാ
ൻ ഉണ്ടു— ആ പാപങ്ങളെമൃഗങ്ങളുടെസ്വരൂപത്തിൽതന്നെ കാണിച്ചിരി
ക്കുന്നു—

മൃഗരാജാവാകുന്നസിംഹംഅതിൽഒന്നാമതാകുന്നു—എനിക്ക‌
മെല്പെട്ടുആരുംഇല്ലഞാൻതന്നെവലിയവൻശെഷംഎല്ലാവരും ഇരപ്പൂ
എന്നുള്ള അഹങ്കാരവും അതിനാൽഉണ്ടാകുന്നകൊപവുംൟൎഷ്യയും
തന്നെ സിംഹംആകുന്നു—അപ്രിയം എങ്കിലുംനാണ്യക്കെട്എങ്കിലും
അല്പം പൊലും കാണിച്ചഉടനെഅസഹ്യംഎന്നുവെച്ചുചൊടിച്ചും
അതിക്രമിച്ചും പൊകുന്നു—സിംഹത്തിന്റെ മന്ത്രിയായ കുറുക്കനും
താഴെഉണ്ടു—ബലത്താൽവരാത്തത് കൌശലംകൊണ്ടുവരുത്തുവാ
ൻതന്നെ— കുറുനരിചതിപ്രയൊഗങ്ങൾ‌്ക്കകൎത്താവല്ലൊ— മനുഷ്യരിൽ
എത്രയുംസാധുവായുള്ളവൻകൂടസിംഹഭാവംഒഴിച്ചിരിക്കുന്നില്ലഅ
ഭിമാനംഏറയുള്ളവർവഞ്ചന മുഴുവൻഒഴിക്കുകയുമില്ല—ഇങ്ങിനെര
ണ്ടുംമനുഷ്യഹൃദയത്തിൽഒന്നിച്ചുചെൎന്നിരിക്കുന്നു—

പിന്നെഒരുപാമ്പിനെകാണുന്നുവല്ലൊ— അത്എന്തൊരുപാപ
ത്തെ സൂചിപ്പിക്കുന്നുഎന്നാൽഅസൂയതന്നെ— പാമ്പിനുപാൽ
വിഷം—പിശാച്ആദ്യമനുഷ്യരായനമ്മുടെഅമ്മയഛ്ശന്മാരെഇരുവ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/351&oldid=200055" എന്ന താളിൽനിന്ന് ശേഖരിച്ചത്