താൾ:33A11415.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനുഷഹൃദയം

ഇതിൽമനുഷ്യന്റെഹൃദയംദൈവത്തിന്നുഎങ്കിലുംപിശാചി
ന്നുഎങ്കിലും വാസസ്ഥലമായിരിക്കുന്നപ്രകാരം കാണിച്ചിരിക്കുന്നു
ചിത്രങ്ങൾപത്തുഉണ്ടു—ഒരൊചിത്രത്തിൽ ഒരുഹൃദയവുംഒരുമുഖവും
കാണുന്നു—മനുഷ്യരുടെമുഖംനൊക്കിയാൽനല്ലതുംആകാത്തതുംആയ
അവരവരുടെലക്ഷണങ്ങളെഅല്പംഊഹിച്ചറിയാമല്ലൊ—ഹൃദയം
നൊക്കിയറിവാൻ ആൎക്കും കഴികയില്ലചക്കയല്ലചൂന്നുനൊക്കുവാൻ—
എങ്കിലുംദൈവവചനമാകുന്നസത്യവെദത്താൽഹൃദയത്തിന്റെല
ക്ഷണങ്ങൾരണ്ടുവിധവും തിരിച്ചറിയാം— മറ്റവരുടെഅവസ്ഥഅറി
യുന്നതിൽസാരംഅധികംഇല്ല— തന്നെത്താൻ അറിഞ്ഞുകൊള്ളെ
ണ്ടതു—ഹൃദയംഒരുഭവനം പൊലെതന്നെഅതിന്റെഅകത്തുഎന്തു
പാൎക്കുന്നുഎന്നുചൊദിച്ചുതിരയെണ്ടെ—അത്ഒരുനാളുംഒഴിവായിനി
ല്ക്കയില്ല ദൈവംഅതിൽവസിക്കുന്നില്ലഎങ്കിൽപിശാച്‌വസിക്കെ
ഉള്ളു—പിന്നെദൈവംവസിക്കുന്നുഎങ്കിൽ ദൈവഗുണങ്ങളുംസ
മൃദ്ധമായിനിറയുംപിശാച്എങ്കിൽആസുരഭാവങ്ങളെകാണും—
എന്റെഅകത്തുഎന്തെല്ലാംനിറഞ്ഞിരിക്കുന്നുഎന്നുവിചാരിപ്പാ
ൻസംഗതിഉണ്ടല്ലൊ—ഇപ്പൊൾതന്നെഞാൻഅറിയാഞ്ഞാൽപിന്നെ
താൻഅറിയും—ദൈവത്തിന്നെംപിശാചിന്നെംമകൻആകയുംസ്വ
ൎഗ്ഗനരകപ്രാപ്തിയും അവനവന്റെനെഞ്ഞിൽതന്നെഅടങ്ങികിട
ക്കുന്നു— അതുകൊണ്ടു ചിത്രങ്ങളെവിചാരിച്ചുനൊക്കെണമെ—

ഒന്നാംചിത്രം

പിശാച്‌സുഖമെവാണുകൊണ്ടുപാപത്തെസെവിച്ചുപൊരുന്നമനുഷ്യ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/350&oldid=200054" എന്ന താളിൽനിന്ന് ശേഖരിച്ചത്