താൾ:33A11415.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 273

തെരുവീഥികൾ ശുദ്ധ പൊന്നുകൊണ്ടു പടുത്തതും കിരീടം ധരിച്ചു
കുരുത്തോലയും സുവർണ്ണവീണയും പിടിച്ചു നടന്നു സ്തുതിച്ചു
കൊണ്ടിരിക്കുന്നവരെയും കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നു
വിടാതെ വിളിച്ചു കൊണ്ടിരിക്കുന്നവരെയും കണ്ടപ്പോൾ, അവർ വാതിലിനെ
അടച്ചശേഷം, അണ്ണാറന്നു ഞാനും അവരുടെ ഇടയിൽ പാർത്തെങ്കിൽകൊള്ളാം
എന്നു വിചാരിക്കയും ചെയ്തു. ഇവ ഒക്കയും വിസ്മയിച്ചു നോക്കിയശേഷം,
ഞാൻ തിരിഞ്ഞു നിർബ്ബോധനും നദീതീരത്തു എത്തിയതു കണ്ടു എങ്കിലും,
മറ്റ ഇരുവരും സഹിച്ച പ്രയാസത്തിൽ പാതിയും കൂടാതെ വേഗം കടന്നു
പോന്നതിന്റെ സംഗതിയാവിതു: അവൻ എത്തുമ്പോൾ അവിടെ ഉണ്ടായ
മായാശൻ എന്നൊരു തോണിക്കാരൻ അവനെ കയറ്റി മറുകരയിൽ
എത്തിച്ചുപുഴ കടന്നാറെ, മറ്റവരെപ്പോലെ അവനും പർവ്വതത്തിന്മേൽ കയറി
നടന്നു എങ്കിലും, അവനെ എതിരേല്പാനും പ്രസാദിപ്പിപ്പാനും ആരും വന്നില്ല.
വാതിൽക്കൽ എത്തിയ ശേഷം, മേലെഴുത്തു നോക്കി തനിക്കും ഉടനെ തുറക്കും
എന്നു വിചാരിച്ചു മുട്ടുവാൻ തുടങ്ങി എങ്കിലും, പുറത്തു നോക്കിയവർ: നീ
എവിടത്തുകാരൻ എന്തിന്നായി വന്നു? എന്നു ചോദിച്ചതിന്നു അവൻ. ഞാൻ
രാജാവിന്റെ സന്നിധിയിൽ ഭക്ഷിക്കയും കുടിക്കയും ഞങ്ങളുടെ
തെരുവീഥികളിൽ അവൻ പഠിപ്പിക്കയും ചെയ്തു എന്നു പറഞ്ഞപ്പോൾ, അവർ
രാജാവിന്നു കാണിക്കേണ്ടതിന്നു നിന്റെ ചീട്ടു എവിടെ? എന്നു ചോദിച്ചതു
കേട്ടു, അവൻ മടിയിലും മറ്റും അന്വേഷിച്ചു നോക്കി ഒന്നും കാണാതിരുന്നതു
കണ്ടു, അവർ ചീട്ടു നിന്റെ പക്കൽ ഇല്ലയൊ? എന്നു ചോദിച്ചശേഷം അവൻ
മിണ്ടാതെ നില്ക്കയും ചെയ്തു. അപ്പോൾ അവർ എല്ലാം രാജാവെ ഉണർത്തിച്ചാറെ,
ഇറങ്ങി ചെന്നു അവനെ നോക്കുവാൻ മനസ്സുണ്ടാകാതെ
ആശാമയക്രിസ്തീയന്മാരെ പട്ടണത്തിൽ എത്തിച്ച തേജോമയന്മാരോടു: "നിങ്ങൾ
പോയി നിർബ്ബോധനെ കൈകാലുകളെയും കെട്ടി കൊണ്ടു പോകുവിൻ" എന്നു
കല്പിച്ച പ്രകാരം അവർ ചെന്നു അവനെ പിടിച്ചു ഞാൻ മുമ്പെ മലയുടെ
അടിയിൽ കണ്ട ദ്വാരത്തിന്നകത്തു കൊണ്ടു പോയി ഇട്ടു കളഞ്ഞു. അപ്പോൾ
നാശപുരത്തിൽനിന്നു മാത്രമല്ല, സ്വർഗ്ഗവാതിൽക്കൽ നിന്നും തന്നെ
നരകത്തിലേക്ക് ഒരു വഴി ഉണ്ടു എന്നു ഞാൻ കാണുകയും ചെയ്തു.

അനന്തരം ഞാൻ ഉണർന്നു ഇതാ സ്വപ്നം എന്നറികയും ചെയ്തു.

ഇനിയും മഹാസാരമുള്ളൊരു സ്വപ്നം ഉണ്ടായിരുന്നു എങ്കിലും,
മലയാളത്തിൽ അതിനെ വിസ്താരമായി പറവാൻ സംഗതി വന്നില്ല. ക്രിസ്തിയൻ
സഞ്ചാരം തുടങ്ങിയപ്പോൾ ഭാര്യാപുത്രന്മാരും അവനെ പരിഹസിച്ചും
നിന്ദിച്ചുംകൊണ്ടു വളരെ ദുഃഖിച്ചു തനിയെ അയച്ചു എന്നു കേട്ടുവല്ലൊ?
എങ്കിലും അവൻ പുഴ കടന്നു വാനപട്ടണത്തിലേക്ക് പ്രവേശിച്ച ശേഷം,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/345&oldid=200047" എന്ന താളിൽനിന്ന് ശേഖരിച്ചത്