താൾ:33A11415.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

272 സഞ്ചാരിയുടെ പ്രയാണം

കാഹളക്കാർ കൂടക്കൂട കാഹളം ഊതി സന്തോഷശബ്ദം ഉണ്ടാക്കി,
തങ്ങൾക്കുള്ള സ്നേഹവും അവരുടെ വരവിനാൽ ഉണ്ടായ സന്തോഷവും പല
മുഖഭാവചിഹ്നങ്ങളാൽ ആശാമയക്രിസ്തിയന്മാരെ അറിയിച്ചതുകൊണ്ടു,
സ്വർഗ്ഗത്തിൽ എത്തും മുമ്പെ തന്നെ അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചു,
ദൈവദൂതന്മാരെ കണ്ടു, അവരുടെ മധുരശബ്ദങ്ങളെ കേട്ടു സന്തോഷിച്ചു
പട്ടണത്തെ മുഴുവനും കണ്ടു തങ്ങളുടെ വരവിനാൽ ഉണ്ടായ സന്തോഷം
നിമിത്തം അതിലെ മണികൾ എല്ലാം കുലുങ്ങുന്നു എന്നു തോന്നി. ആ ദിക്കിൽ
ഞങ്ങൾ നിത്യം ഈ കൂട്ടരോടു കൂട പാർക്കും എന്നു നിശ്ചയമായി
അറികകൊണ്ടു അവർക്കു ഉണ്ടായ സന്തോഷം നാവുകൊണ്ടൊ
തൂവൽകൊണ്ടൊ പ്രകാശിപ്പിപ്പാൻ എന്തു കഴിവു? ഇങ്ങിനെ അവർ
വാതിൽക്കൽ എത്തിയാറെ, ജീവവൃക്ഷത്തിൽ അധികാരം വാങ്ങുവാനും
വാതിൽക്കൽ കൂടി പട്ടണപ്രവേശം ചെയ്വാനും ദൈവകല്പന പ്രമാണിക്കുന്ന
വിശുദ്ധജനം ഭാഗ്യവാന്മാരാകുന്നു എന്നു പൊന്നിറമായൊർ എഴുത്ത്
അതിന്മീതെ പതിച്ചതു കണ്ടു, (അറി. 12, 14)

അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: തേജോമയന്മാർ
അവരോടു നിങ്ങൾ വാതിൽക്കൽ വിളിക്കേണം എന്നു പറഞ്ഞപ്രകാരം അവർ
വിളിച്ച ഉടനെ ഹനോഖ മോശെ എലിയ മുതലായവർ മേലിൽനിന്നു നോക്കി,
സഞ്ചാരികളായ ഇവർ ഈ സ്ഥലത്തിന്റെ രാജാവിനെ സ്നേഹിച്ചു നാശപുരം
വിട്ടു, ഇവിടേക്ക് വന്നിരിക്കുന്നു എന്നു കേട്ടാറെ, സഞ്ചാരികൾ
പ്രയാണാരംഭത്തിങ്കൽ കിട്ടിയ ചീട്ടുകളെ അകത്തു കാണിച്ചു കൊടുത്തശേഷം,
അവറ്റെ ഉടനെ രാജസന്നിധിയിൽ കൊണ്ടു ഏല്പിച്ചപ്പോൾ, രാജാവ് വാങ്ങി,
വായിച്ചു: അവർ എവിടെ? എന്നു ചോദിച്ചതിന്നു: വാതിൽക്കൽ ഉണ്ടു എന്നു
കേട്ട ഉടനെ സത്യത്തെ പ്രമാണിക്കുന്ന പരിശുദ്ധജനം പ്രവേശിക്കേണ്ടതിന്നു
വാതിലിനെ തുറപ്പിൻ, (യശ. 26, 2) എന്നു കല്പിച്ചു.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ആ മനുഷ്യർ
രണ്ടും അകത്തു കടന്ന ഉടനെ അവരുടെ രൂപം മാറി പൊന്നിറമായ വസ്ത്രം
ഉടുത്ത ശേഷം, ചിലർ വന്നു അവർക്കു വീണകളും കിരീടങ്ങളും കൊടുത്തു,
ഈ വീണകൾ സ്തുതിക്കും കിരീടങ്ങൾ ബഹുമാനത്തിന്റെ അടയാളത്തിന്നും
ഇരിക്കട്ടെ എന്നു പറഞ്ഞപ്പോൾ, പട്ടണത്തിൽ എല്ലാ മണികൾ കുലുങ്ങി
കർത്താവിന്റെ സന്തോഷത്തിലേക്ക് പ്രവേശിപ്പിൻ എന്ന് സഞ്ചാരികളോടു
കല്പന ഉണ്ടായശേഷം, അവർ സിംഹാസനത്തിന്മേൽ ഇരിക്കുന്നവനും
ആട്ടിങ്കുട്ടിക്കും ബഹുമാനവും മഹത്വവും ശക്തിയും എന്നേക്കും ഉണ്ടാകട്ടെ
എന്നു ഘോഷിച്ചു പറഞ്ഞതിനെ ഞാൻ സ്വപ്നത്തിൽ കേൾക്കയും ചെയ്തു.

ആമനുഷ്യർ പ്രവേശിക്കേണ്ടതിന്നു വാതിൽ തുറന്നിരുന്നപ്പോൾ ഞാനും
അകത്തേക്ക് നോക്കി ഇതാ! പട്ടണം എല്ലാം സൂര്യനെ പോലെ പ്രകാശിച്ചു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/344&oldid=200046" എന്ന താളിൽനിന്ന് ശേഖരിച്ചത്