താൾ:33A11415.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 271

ആ പരിശുദ്ധസ്ഥലത്തിൽ ഞങ്ങൾക്ക എന്തു വേല ഉണ്ടാകും? എന്നു
ചോദിച്ചതിന്നു അവർ: നിങ്ങളുടെ പ്രയാസത്തിന്നു പകരം ആശ്വാസവും
ദുഃഖത്തിന്നു പകരം സന്തോഷവും ലഭിച്ചു പ്രാർത്ഥനയാലും കണ്ണീരാലും
വഴിയിൽ വെച്ചു രാജാവ് നിമിത്തം നിങ്ങൾ സഹിച്ച കഷ്ടങ്ങളാലും
വിതച്ചതിന്റെ ഫലം കൊയ്തു, സ്വർണ്ണകിരീടങ്ങളെ ധരിച്ചു പരിശുദ്ധിയുള്ളവനെ
അവൻ ഇരിക്കുന്ന പ്രകാരം തന്നെ നിത്യം കണ്ടു, ജഡത്തിന്റെ ബലഹീനത
നിമിത്തം പ്രയാസത്തോടെങ്കിലും, ഭൂലോകത്തിൽ സേവിപ്പാൻ
ആഗ്രഹിച്ചിട്ടുള്ളവനെ നിത്യം നന്ദിയോടെ വാഴ്ത്തി പുകഴ്ത്തി സേവിച്ചു,
മഹത്വമുള്ളവനെ കണ്ടു, അവന്റെ മധുരശബ്ദം കേൾക്കുന്നതിനാൽ
നിങ്ങളുടെ കണ്ണുകൾക്കും ചെവികൾക്കും വളരെ സുഖമുണ്ടാകും. മുമ്പെ
അവിടെ എത്തിയ ഇഷ്ടന്മാരെയും കണ്ടു, ആ പരിശുദ്ധസ്ഥലത്തിലേക്ക്
പിന്നാലെ വരുന്നവരെയും നിങ്ങൾ സന്തോഷിച്ചു കൈക്കൊള്ളും. അവിടെ
മഹത്വവും പ്രകാശവും ധരിച്ചു മഹത്വമുള്ള രാജാവിനോടു കൂട സഞ്ചാരം
ചെയ്യേണ്ടതിന്നു ഉചിതമായ വാഹനം ഏറും, അവൻ കാഹളശബ്ദത്തോടെ
മേഘങ്ങളിൽ വരുമ്പോൾ, നിങ്ങളും കൂടവരും, ന്യായാസനത്തിന്മേൽ
ഇരിക്കുമ്പോൾ, നിങ്ങളും കൂടി ഇരിക്കും; തനിക്കും നിങ്ങൾക്കും ശത്രുക്കളും
അതിക്രമക്കാരുമായ മനുഷ്യരെയും പരലോകവാസികളെയും വിധിച്ചാൽ
നിങ്ങളും വിധിക്കും. പട്ടണത്തിലേക്ക് അവൻ മടങ്ങി ചെല്ലുമ്പോൾ, നിങ്ങളും
കൂടി പോയി എന്നും അവനോടു കൂട വാഴുകയും ചെയ്യും. അവർ ഇങ്ങിനെ
വാതിലിന്നു അടുത്തപ്പോൾ, ഇതാ ഒരു സ്വർഗ്ഗസേനാസംഘം അവർക്കു എതിരെ
വന്നാറെ, തേജോമയന്മാർ ലോകത്തിൽ വെച്ചു നമ്മുടെ കർത്താവിനെ
സ്നേഹിച്ചു അവന്റെ പരിശുദ്ധനാമം നിമിത്തം സകലവും ഉപേക്ഷിച്ച മനുഷ്യർ
ഇവർ തന്നെ ആകുന്നു; ഞങ്ങൾക്കു കല്പന വന്നപ്രകാരം അവരെ
കൈക്കൊണ്ടു രക്ഷിതാവിന്റെ മുഖം സന്തോഷത്തോടെ കടന്നു നോക്കുവാൻ
തങ്ങളുടെ വാഞ്ഛിതയാത്രയിൽ ഇത്രോടം എത്തിച്ചിരിക്കുന്നു എന്നവരോടു
പറഞ്ഞ ശേഷം, സ്വർഗ്ഗസേനകൾ ആർത്തു ആട്ടിങ്കുട്ടിയുടെ വിരുന്നിന്നു
വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാരാകുന്നു. (അറി. 19, 9) എന്നു വിളിച്ചപ്പോൾ,
വെള്ളവസ്ത്രം ഉടുത്ത രാജാവിന്റെ കുഴൽക്കാർ പലരും തങ്ങളുടെ
മധുരഗാനങ്ങളുടെ മാറ്റൊലികൊണ്ടു സ്വർഗ്ഗങ്ങൾ എങ്ങും മുഴുങ്ങുമാറാക്കി,
പുറത്തുവന്നു ക്രിസ്തിയനെയും അവന്റെ കൂട്ടാളിയെയും പതിനായിരം
കുശലവാക്യങ്ങളാലും കാഹളശബ്ദത്താലും സല്ക്കരിച്ച ശേഷം, അവർ
എല്ലാവരും സഞ്ചാരികളെ ചുററി, നാലു പുറവും നടന്നു കാത്തു
സ്വർഗ്ഗീയഗീതങ്ങളെ പാടുകയും കാഹളം ഊതുകയും ചെയ്തു. ആ കാര്യം
കാണേണ്ടതിന്നു കണ്ണുള്ളവന്നു സ്വർഗ്ഗം തന്നെ അവരെ എതിരേല്പാൻ ഇറങ്ങി
വന്നു എന്നും തോന്നു. അവർ ഇങ്ങിനെ നടന്നുകൊണ്ടിരിക്കുമ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/343&oldid=200045" എന്ന താളിൽനിന്ന് ശേഖരിച്ചത്