താൾ:33A11415.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 269

ഒടുക്കമുള്ള കാഹളം ഊതുന്ന സമയം വരെയും ഹനൊഖും എലിയാവുമല്ലാതെ
ഒരു മനുഷ്യനും അതിലെ പോവാൻ കഴികയില്ല നിശ്ചയം എന്നു പറഞ്ഞു
കേട്ടാറെ, സഞ്ചാരികൾക്കു ഇരുവർക്കും പ്രത്യേകം ക്രിസ്തിയനും വളരെ
മനോവ്യസനം ഉണ്ടായി അങ്ങിടങ്ങിട തിരിഞ്ഞിട്ടും പുഴയെ ഒഴിച്ചു മറെറാരു
വഴിയെ കണ്ടില്ല. അനന്തരം അവർ വെള്ളം ആഴമുള്ളതൊ? എന്നു ചോദിച്ചാറെ,
അവർ ഇല്ല എങ്കിലും ഈ കാര്യത്തിൽ ഞങ്ങൾ എന്തു ചെയ്യും? രാജാവിങ്കൽ
നിങ്ങൾ വെക്കുന്ന വിശ്വാസപ്രകാരം വെള്ളത്തിന്റെ ന്യൂനാധിക്യമായിരിക്കും
(ഏറ്റക്കുറവു) എന്നു പറഞ്ഞു.

അനന്തരം അവർ വെള്ളത്തിൽ ഇറങ്ങിയശേഷം, ക്രിസ്തിയൻ മുഴുകി
സ്നേഹിതനായ ആശാമയനെ വിളിച്ചു: ഞാൻ നിലയില്ലാത്ത വെള്ളങ്ങളിൽ
അകപ്പെട്ടു തിരകളും അലകളും എന്മേൽ കടക്കുന്നു എന്നു പറഞ്ഞു.

അപ്പോൾ മറ്റെവൻ ഹാ സഹോദര! ധൈര്യമായിരിക്ക നല്ല നിലയിൽ
ഞാൻ എത്തി നില്ക്കുന്നു എന്നു പറഞ്ഞാറെ, ക്രിസ്തിയനും: ഹാ സഖേ!
മരണവേദനകൾ എന്നെ വളഞ്ഞു. തേനും പാലും ഒഴുകുന്ന ദേശം ഞാൻ
കാണുകയില്ല എന്നു മുറയിട്ടശേഷം, ഒരു കൂരിരുട്ടും ഭയങ്കരവും അവന്റെ മേൽ
വീണു, മുമ്പോട്ടു നോക്കുവാൻ കഴിയാതെയായി ബോധവും വിട്ടു
യാത്രാകാലത്തിൽ ഉണ്ടായ ആശ്വാസവും എല്ലാം മറന്നു താൻ ഒരു നാളും
വാതിൽക്കൽ എത്തുകയില്ല, പുഴയിൽ മരിച്ചു ആണു പോകും എന്ന് സംശയിച്ചു
ഭയപ്പെട്ടു, സഞ്ചാരത്തിന്നു മുമ്പും പിമ്പും ചെയ്ത പാപം നിമിത്തം, വളരെ ദുഃഖിച്ചു
എന്നു കൂടിയിരിക്കുന്നവർ എല്ലാവരും കേട്ടു, പിശാചുകളും ദുർഭൂതങ്ങളും
അവനെ വളരെ ഞെരുക്കി എന്നു അവൻ പറഞ്ഞ വിലാപങ്ങളാൽ തെളിവായി
വരികയും ചെയ്തു. അതുകൊണ്ടു ആശാമയൻ തന്റെ സഹോദരന്റെ തല
പ്രയാസത്തോടെ പിടിച്ചു വെള്ളത്തിന്മീതെ ഉയർത്തിനടന്നു, ചിലപ്പോൾ, അവൻ
മുഴുവനും മുങ്ങി നിവരുമ്പോൾ ശ്വാസം മുട്ടി മരണത്തിനടുത്ത പ്രകാരമായത
കണ്ടാറെ, ആശാമയൻ: ഹാ സഹോദര! വാതിലിനെയും നമുക്കായിട്ടു
കാത്തിരിക്കുന്നവരെയും ഞാൻ കാണുന്നു എന്നു ആശ്വസിപ്പിച്ചതിന്നു
ക്രിസ്തിയൻ: "എനിക്കായിട്ടില്ല; നിണക്കായിട്ടു തന്നെ അവർ കാത്തിരിക്കും; ഞാൻ
നിന്നെ അറിയുംനാൾ തുടങ്ങി നീ ആശയുള്ളവൻ തന്നെ" എന്നു പറഞ്ഞത്
കേട്ടു. ആശാമയൻ: നീയും അങ്ങിനെതന്നെ ആയിരുന്നുവല്ലോ! എന്നു
പറഞ്ഞശേഷം, ക്രിസ്തിയൻ: ഹാ സഹോദര! എന്റെ കാര്യം നേരായിരുന്നെങ്കിൽ
അവൻ എഴുനീറ്റു എന്നെ സഹായിക്കുമല്ലോ, എങ്കിലും എന്റെ പാപം നിമിത്തം
അവൻ എന്നെ ഈ കണിയിൽ തള്ളിവിട്ടിരിക്കുന്നു എന്നു മുറയിട്ടാറെ,
ആശാമയൻ: ഹാ സഹോദര! അവരുടെ മരണത്തിൽ ഒരു വിഘ്നം വരികയില്ല;
ബലവും സ്ഥിരമാകുന്നു, അവർ മറ്റെവർ എന്ന പോലെ ഉപദ്രവത്തിൽ
ആകയില്ല എന്നു വിശ്വാസികളെ കുറിച്ചു പറഞ്ഞത് നിണക്ക് മറന്നു പോയൊ?

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/341&oldid=200043" എന്ന താളിൽനിന്ന് ശേഖരിച്ചത്