താൾ:33A11415.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 സഞ്ചാരിയുടെ പ്രയാണം

നാളിൽ കോപത്തെ വരുത്തുകയും ചെയ്യും. സത്യവും നീതീകരണവുമുള്ള
വിശ്വാസം ന്യായപ്രമാണത്താൽ വരുന്ന ശാപത്തെ ഉണർത്തി ആത്മാവിന്നു
ക്രിസ്തന്റെ നീതി ഒരു സങ്കേതസ്ഥലമാക്കുവാൻ തോന്നിക്കും. ആ നീതി
ആകട്ടെ, നിന്റെ അനുസരണത്താൽ ദൈവപ്രസാദം വരുത്തുന്ന
കൃപാവിലാസമല്ല; ക്രിസ്തൻ നമുക്കായിട്ടു ന്യായപ്രമാണത്തെ നിവൃത്തിച്ചും
അതിൽ വിധിച്ചിട്ടുള്ള ശിക്ഷകളെ സഹിച്ചും കൊണ്ടു തികഞ്ഞ
അനുസരണത്തെ കാട്ടിയതു തന്നെ ആകുന്നു. ആയതിനെ സത്യവിശ്വാസി
കൈകൊണ്ടു ഒരു വസ്ത്രംപോലെ ഉടുത്തു വരുന്നതിനാൽ ദൈവമുഖേന
കുറ്റവും ശിക്ഷാവിധിയും വരാതെ ഒഴിവുള്ളവനാകയും ചെയ്യും.

നിർബ്ബോ: ക്രിസ്തൻ സ്വകാര്യമായി ചെയ്ത ക്രിയകളിൽ
ആശ്രയിക്കേണമൊ? എന്നാൽ ഞാൻ ഹൃദയത്തിലെ മോഹങ്ങളിൻ പ്രകാരം
നടന്നു ഇഷ്ടംപോലെ പാപം ചെയ്യുന്നതിന്നു എന്തു വിരോധം? ക്രിസ്തനിൽ
വിശ്വസിച്ചാൽ കുറ്റവും ശിക്ഷാവിധിയുമില്ലല്ലൊ!

ക്രിസ്തി: നിന്റെ നാമംപോലെ ബുദ്ധിയുമിരിക്കുന്നു! നീതീകരിക്കുന്ന
നീതിയേയും അതിൽ വിശ്വസിച്ചു നിന്റെ ആത്മാവിന്നു വേണ്ടി
ദൈവകോപത്തിൽനിന്നു രക്ഷ പ്രാപിക്കുന്ന ക്രമത്തെയും നി അറിയുന്നില്ല.
ക്രിസ്തന്റെ നീതിയിങ്കലെ രക്ഷാപ്രദമായ വിശ്വാസം ഹൃദയത്തെ
ക്രിസ്തനാൽ ദൈവമുമ്പാകെ താഴ്ത്തി അടക്കുമാറാക്കി, അവന്റെ നാമം
വചനം വഴി ജനങ്ങൾ എന്നിവ സ്നേഹിപ്പാൻ സംഗതി വരുത്തുന്നു എന്നു നീ
ബോധിക്കുന്നില്ല. അയ്യോ! നിർബ്ബോധൻ എന്നു തന്നെ നിന്റെ പേർ!

ആശാ: ക്രിസ്തൻ തനിക്ക് സ്വർഗ്ഗത്തിൽനിന്നു വെളിവായി വന്നുവൊ?
എന്നു അവനൊടു ചോദിക്ക.

നിർബ്ബോ: അല്ലയൊ ദർശനക്കാര! നീയും നിന്റെ മതക്കാരെല്ലാവരും
ആ കാര്യം കൊണ്ടു പറയുന്നതൊക്കെ തലവറൾച്ചയുടെ ഫലം തന്നെ എന്നു
എന്റെ പക്ഷം.

ആശാ: എന്തിന്നു ജഡബോധത്തിൽനിന്നു മറഞ്ഞിരിക്കുന്ന ക്രിസ്തനെ
പിതാവ് വെളിപ്പെടുത്തുന്നില്ലെങ്കിൽ ഒരു മനുഷ്യന്നും അവനെ അറിഞ്ഞു കൂടാ.

നിർബ്ബോ: അതു നിങ്ങളുടെ വിശ്വാസം എന്റെതല്ല; എങ്കിലും എനിക്കു
അത്രെ വെറുംതോന്നൽ ഇല്ലായ്കയാലും നിങ്ങൾക്ക് എന്നപോലെ നല്ല
വിശ്വാസം ഉണ്ടു.

ക്രിസ്തി: ഞാൻ ഇനി ഒന്നു മാത്രം പറയട്ടെ! ഈ കാര്യത്തെ കുറിച്ചു നീ
പറഞ്ഞ വാക്കു ഒട്ടും നന്നല്ല. പിതാവ് തന്റെ പുത്രനായ യേശുക്രിസ്തനെ
വെളിപ്പെടുത്താഞ്ഞാൽ ഒരു മനുഷ്യന്നും അവനെ അറിവാൻ കഴികയില്ല. എന്ന്
എന്റെ കൂട്ടാളി പറഞ്ഞതു ഞാനും ധൈര്യമായി സമ്മതിക്കുന്നു. അപ്രകാരം
ക്രിസ്തനെ മുറുകപ്പിടിക്കുന്ന വിശ്വാസം ദൈവശക്തിയുടെ മഹത്വമുള്ള ക്രിയ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/334&oldid=200036" എന്ന താളിൽനിന്ന് ശേഖരിച്ചത്