താൾ:33A11415.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 261

വർണ്ണിക്കുന്ന പ്രകാരം അവനെ വിചാരിക്കുന്നവന്നു ദൈവത്തെ കുറിച്ചു നല്ല
ചിന്തകൾ ഉണ്ടു; ഇത് ഇപ്പോൾ വിസ്താരമായി പറവാൻ നേരമില്ല. എങ്കിലും
നാം നമ്മെ തന്നെ അറിയുന്നതിനേക്കാൾ അവൻ നമ്മെ അറിയുന്നു. നാം
നമ്മിൽ പാപം കാണാഞ്ഞിട്ടും അവൻ കാണുന്നു; നമ്മുടെ അശുദ്ധവിചാരങ്ങൾ
എപ്പേരും ഹൃദയങ്ങളുടെ അഗാധവും അവന്റെ മുമ്പാകെ മറവുകൂടാതെ
ഇരിക്കുന്നു. നമ്മുടെ നീതി എല്ലാം ഒരു ദുർഗ്ഗന്ധംപോലെ ആകകൊണ്ടു
നമ്മുടെ ഗുണങ്ങളിൽ ആശ്രയിച്ചാൽ അവന്നു നമ്മെ കണ്ടുകൂടാ എന്ന്
വിചാരിച്ചു കൊണ്ടാൽ, നമുക്കു നല്ല ചിന്തകൾ ഉണ്ടു.

നിർബ്ബോ: എന്നേക്കാൾ ദൈവം അധികം കാണുന്നില്ല എന്നു
വിചാരിക്കയും എന്റെ സൽഗുണങ്ങളിൽ ആശ്രയിച്ചിട്ടുള്ള അവന്റെ അടുക്കൽ
ചെല്ലുവാൻ നോക്കുകയും ചെയ്യുന്ന മൂഢൻ ഞാൻ ആകുന്നു എന്നു നീ
വിചാരിക്കുന്നുവോ?

ക്രിസ്തി: എന്നാൽ ഈ കാര്യത്തിൽ നിന്റെ മതം എന്തു?

നിർബ്ബോ: ചുരുക്കമായി പറയാം; നീതീകരണത്തിന്നായി ക്രിസ്തനിൽ
വിശ്വസിക്കെണം.

ക്രിസ്തി: ജന്മത്താലും കർമ്മത്താലും നിണക്ക ഉണ്ടാകുന്ന കുറവുകളെ
കാണാതെ മദിച്ചു നിന്നെയും ക്രിയകളെയും പ്രശംസിച്ചുകൊണ്ടിരിക്കുമ്പോൾ,
ക്രിസ്തനിൽ വിശ്വസിക്കെണം എന്ന് നീ പറഞ്ഞതെന്തു? അവന്റെ നീതി
കൊണ്ടു നിണക്ക ആവശ്യം എന്നു തോന്നുന്നില്ലല്ലോ!

നിർബ്ബോ: ആകട്ടെ, ഞാൻ വേണ്ടുംവണ്ണം വിശ്വസിക്കുന്നുതാനും.

ക്രിസ്തി: നീ എങ്ങിനെ വിശ്വസിക്കുന്നു?

നിർബ്ബോ: പാപികൾക്ക വേണ്ടി മരിച്ച ക്രിസ്തന്റെ കല്പന പ്രമാണിച്ചു
അനുസരണം കാണിക്കയാൽ അവൻ പ്രസാദിച്ചു. എന്നെ ദൈവം മുമ്പാകെ
ശാപത്തിൽനിന്നു നീതീകരിക്കും എന്ന് എന്റെ പക്ഷം; എന്നിയെ, ക്രിസ്തൻ
തന്റെ അനുസരണത്താൽ എന്റെ സേവാകർമ്മങ്ങളെ പിതാവിന്നു
സുഗ്രാഹ്യമാകുന്നതിനാൽ ഞാൻ നീതിമാനാകും എന്ന് വിശ്വസിക്കുന്നു.

ക്രിസ്തി: നിന്റെ വിശ്വാസത്തെ കുറിച്ചു എനിക്ക ചില വാക്കു പറവാൻ
ഉണ്ടു.

1. അത് ദൈവവചനപ്രകാരമല്ലായ്കകൊണ്ടു മിത്ഥ്യാമതി
ഭ്രമമുള്ളതാകുന്നു.

2. നീ ക്രിസ്തന്റെ നീതി നിന്റെ നീതിയോടു ചേർപ്പാൻ
നോക്കുന്നതുകൊണ്ടു നിന്റെ വിശ്വാസം കപടം കലർന്നിരിക്കുന്നു.

3. ക്രിസ്തൻ നിന്റെ പ്രവൃത്തികളെയും അവറ്റാൽ നിന്നെയും
നീതീകരിക്കും എന്ന് നീ വിചാരിക്കകൊണ്ടു നിന്റെ വിശ്വാസം വ്യാജംതന്നെ.

4. നിന്റെ വിശ്വാസം നിന്നെ വഞ്ചിച്ചു സർവ്വശകതനായ ദൈവത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/333&oldid=200035" എന്ന താളിൽനിന്ന് ശേഖരിച്ചത്