താൾ:33A11415.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

260 സഞ്ചാരിയുടെ പ്രയാണം

ക്രിസ്തി: നിന്റെ ഹൃദയം തന്നെയൊ? ഈ കാര്യത്തിൽ
ദൈവവചനമല്ലാതെ, ഒരു സാക്ഷിയും ഇല്ല എന്നു ഞാൻ പറഞ്ഞ വാക്കു നീ
വിശ്വസിക്കാഞ്ഞാൽ എന്റെ കൂട്ടാളിയോടു ചോദിക്ക.

നിർബ്ബോ: നല്ല ചിന്തയുള്ള ഹൃദയവും ദൈവകല്പനപോലെ ഉള്ള
നടപ്പും നല്ലതല്ലയൊ?

ക്രിസ്തി: ഉണ്ടു എങ്കിലും, അങ്ങിനെ ഇരിക്കുന്നതിന്നും അങ്ങിനെ
വിചാരിക്ക മാത്രം ചെയ്യുന്നതിന്നും തമ്മിൽ വ്യത്യാസമുണ്ടല്ലൊ?

നിർബ്ബോ: എന്നാൽ നല്ല ചിന്തയും ദൈവകല്പനപോലെയുള്ള നടപ്പും
എങ്ങിനെ?

ക്രിസ്തി: നമ്മെയും ദൈവത്തെയും ക്രിസ്തനെയും മറ്റും ഏറിയ
വിഷയങ്ങളെ കുറിച്ചും നല്ല ചിന്തകൾ ഉണ്ടായിരിക്കും.

നിർബ്ബോ: നമ്മെ കുറിച്ചു എങ്ങിനെയുള്ള ചിന്തകൾ നല്ലവയാകുന്നു?

ക്രിസ്തി: ദൈവവചനപ്രകാരമുള്ള ചിന്തകൾ തന്നെ.

നിർബ്ബോ: നമ്മെ കുറിച്ചുള്ള ചിന്തകൾ ദൈവവചനപ്രകാരമാകുന്നത്
എങ്ങിനെ?

ക്രിസ്തി: നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല; ഗുണം
ചെയ്യുന്നവൻ ഇല്ല ഒരുത്തൻ ആകിലും ഇല്ല, (റൊ. 3) മനുഷ്യന്റെ ദുഷ്ടത
വലിയതും അവന്റെ ഹൃദയത്തിലെ വിചാരങ്ങടെ ഭാവം ഒക്കയും
എല്ലായ്പോഴും ദോഷമുള്ളതുമാകുന്നു എന്നുള്ളവ ദൈവവചനത്തെ
അനുസരിച്ചു നമ്മെ തന്നെ വിചാരിച്ചാൽ നമ്മുടെ ചിന്തകൾ
ദൈവവചനപ്രകാരവും നല്ലവയാകുന്നു.

നിർബ്ബോ: എന്റെ ഹൃദയം ഇത്ര ദോഷമുള്ളതാകുന്നു എന്നു ഞാൻ
ഒരുനാളും സമ്മതിക്കയില്ല.

ക്രിസ്തി: അതുകൊണ്ടു തന്നെ നിണക്ക് ഒരുനാൾ എങ്കിലും, നിന്നെ
കുറിച്ചു നല്ല ചിന്തകൾ ഉണ്ടായിട്ടില്ല; എന്നാൽ ദൈവവചനം നമ്മുടെ
ഹൃദയങ്ങൾക്കു ന്യായം വിധിക്കുന്ന പ്രകാരം നടപ്പുകൾക്കും വിധിക്കുന്നു.
ആകയാൽ നാം നമ്മുടെ ഹൃദയങ്ങളെയും നടപ്പുകളെയും ആ വിധിപ്രകാരം
വിചാരിച്ചാൽ ചിന്തകൾ നല്ലവയാകുന്നു.

നിർബ്ബോ: അതെങ്ങിനെ?

ക്രിസ്തി: മനുഷ്യന്റെ വഴി നന്നല്ല, വളവും വിപരീതവും
കളവുമുള്ളതാകുന്നു. അവർ വഴി അറിയാതെ, തെറ്റി നടക്കുന്നു, എന്ന്
ദൈവവചനം പറയുന്നപ്രകാരം തന്റെ നടപ്പിനെ മനോവിനയത്തോടെ
വിചാരിക്കുന്ന മനുഷ്യന്നു ദൈവവിധിക്ക് ഒത്തതും നല്ലതുമായ ചിന്തകൾ ഉണ്ടു.

നിർബ്ബോ: എന്നാൽ ദൈവത്തെകുറിച്ചുള്ള നല്ല ചിന്തകൾ എങ്ങിനെ?

ക്രിസ്തി: പരിശുദ്ധ വേദം അവനെയും അവന്റെ സ്വഭാവങ്ങളെയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/332&oldid=200034" എന്ന താളിൽനിന്ന് ശേഖരിച്ചത്