താൾ:33A11415.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 259

താല്പര്യവുമില്ല എന്നു ഞാൻ പറഞ്ഞുവല്ലോ, എങ്കിലും ഈ വനത്തിൽ നേരം
പോക്കേണ്ടതിന്നു സംസാരിക്കുന്നതു നല്ലതാകുന്നു എന്നു പതുക്കെ
ആശാമയനോടു പറഞ്ഞു, നിർബ്ബോധനെ നോക്കി: അല്ലയോ സഖേ!
ദൈവത്തിന്നും നിണക്കും തമ്മിൽ എങ്ങിനെ എന്നു ചോദിച്ചു.

നിർബ്ബോ: നല്ലതു തന്നെ; എന്റെ മനസ്സിൽ വിടാതെ ഉണ്ടാകുന്ന നല്ല
ചിന്തകൾ സഞ്ചാരത്തിൽ എനിക്കു ആശ്വാസം എത്തിച്ചു വരുന്നു.

ക്രിസ്തി: ആ നല്ല ചിന്തകൾ ഞങ്ങൾക്കും അറിയാമോ?

നിർബ്ബോ: ഞാൻ ദൈവത്തെയും സ്വർഗ്ഗത്തെയും വിചാരിച്ചു
കൊണ്ടിരിക്കുന്നു.

ക്രിസ്തി: അതു പിശാചിന്നും നരകവാസികൾക്കും ചെയ്യാമല്ലോ!

നിർബ്ബോ: ഞാൻ അവ വിചാരിച്ചു ആഗ്രഹിക്കയും ചെയ്യുന്നു.

ക്രിസ്തി: ഒരു നാളെങ്കിലും അവിടെ എത്താത്ത പലരും അങ്ങിനെ
തന്നെ ചെയ്യുന്നു: മടിയന്റെ ദേഹിക്കു വങ്കൊതി ഉണ്ടായാലും ഏതും ഇല്ല.
(കിട്ടുന്നില്ല) (സുഭ. 13, 4)

നിർബ്ബോ: ഞാനൊ അവറ്റെ വിചാരിച്ചിട്ടു എനിക്കുള്ള സകലവും
വിട്ടിരിക്കുന്നു.

ക്രിസ്തി: അതിൽ എനിക്ക് സംശയമുണ്ടു; സകലവും, വിടുവാൻ
മഹാപ്രയാസമാകകൊണ്ടു ചിലർക്ക് മാത്രം അങ്ങിനെ ചെയ്വാൻ മനസ്സുവരും.
ദൈവം നിമിത്തമായി സകലവും വിട്ടുപോയി എന്ന് നിണക്ക് എങ്ങിനെ അറിയാം?

നിർബ്ബോ: എന്റെ ഹൃദയത്തിൽ അങ്ങിനെ തോന്നുന്നു.

ക്രിസ്തി: സ്വഹൃദയത്തിൽ തേറുന്നവൻ മൂഢൻ എന്ന് ജ്ഞാനമുള്ളവൻ
പറഞ്ഞുവല്ലൊ.

നിർബ്ബോ: അതു ദോഷമുള്ള ഹൃദയത്തെ കുറിച്ചു പറഞ്ഞതാകുന്നു;
എന്നാൽ, എന്റെ ഹൃദയം നല്ലതാകുന്നു.

ക്രിസ്തി: അതു നീ എങ്ങിനെ നിശ്ചയിച്ചു?

നിർബ്ബോ: ആയതു സ്വർഗ്ഗത്തിന്റെ ആശകൊണ്ടു എന്നെ
സന്തോഷിപ്പിക്കുന്നു.

ക്രിസ്തി: ആയതിലെ വഞ്ചനകൊണ്ടു ആശ തോന്നിച്ചെങ്കിലൊ?
ഹൃദയം തുമ്പില്ലാത്ത ആശകളെ തോന്നിച്ചു മനുഷ്യന്നു സന്തോഷം
വരുത്തുകിലുമാം.

നിർബ്ബോ: എന്റെ ഹൃദയവും നടപ്പും ഒത്തുവരികയാൽ എന്റെ ആശ
ന്യായമുള്ളതാകുന്നു.

ക്രിസ്തി: നിന്റെ ഹൃദയവും നടപ്പും ഒത്തതാകുന്നു എന്നു നിന്നോടു
പറഞ്ഞതാർ?

നിർബ്ബോ: എന്റെ ഹൃദയം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/331&oldid=200033" എന്ന താളിൽനിന്ന് ശേഖരിച്ചത്