താൾ:33A11415.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

258 സഞ്ചാരിയുടെ പ്രയാണം

എന്ന വേദവാക്യങ്ങളാൽ നീതീകരണത്തിന്നു വേണ്ടി അവനെയും
പാപപരിശാന്തിക്ക് വേണ്ടി അവന്റെ രക്തത്തെയും നോക്കേണ്ടതാകുന്നു എന്ന്
വിചാരിച്ചു. അവൻ പിതാവിന്റെ കല്പന അനുസരിച്ചതും
ന്യായപ്രമാണത്തിന്റെ ശാപശിക്ഷകളെ സഹിച്ചതും തനിക്കായിട്ടല്ല, അതിനെ
രക്ഷെക്കായിട്ടു കൈക്കൊണ്ടു കൃതജ്ഞനായിരിക്കുന്നവന്നു വേണ്ടി തന്നെ
ആകുന്നു എന്ന് ഉറപ്പായി വിശ്വസിച്ചപ്പോൾ, എന്റെ ഹൃദയത്തിൽ
സന്തോഷവും, കണ്ണിൽ നീരും നിറഞ്ഞു, യേശുക്രിസ്തന്റെ നാമത്തെയും
ജനനത്തെയും വഴിയെയും സ്നേഹിപ്പാൻ തുടങ്ങുകയും ചെയ്തു.

ക്രിസ്തി: ഇപ്രകാരം നിണക്ക ഉണ്ടായ ക്രിസ്തന്റെ വെളിപ്പാട് നിന്റെ
ആത്മാവിൽ വ്യാപരിച്ചത് (നടത്തിയതു) എന്തു?

ആശാ: സർവ്വലോകവും അതിന്റെ സകല പുണ്യസമൃദ്ധിയോടും കൂട
ശിക്ഷാവിധിയിലകപ്പെട്ടിരിക്കുന്നു എന്നും, പിതാവായ ദൈവം
നീതിമാനാകുന്നെങ്കിലും, തന്റെ അടുക്കൽ വരുന്ന പാപിയെ നീതീകരിപ്പാൻ
അവന്നു ന്യായമുണ്ടു എന്നും കണ്ടു. മുമ്പെയുണ്ടായ എന്റെ ദോഷമുള്ള
നടപ്പിനെ ഓർത്തു നാണിച്ചു. മുമ്പെ യേശുക്രിസ്തന്റെ സൌന്ദര്യത്തെ കുറിച്ചു
ഒരിക്കലും നല്ല വിചാരം ഹൃദയത്തിൽ ഏശായ്കകൊണ്ടു, എന്റെ
ബുദ്ധിഹീനത നിമിത്തം ദുഃഖിച്ചു, ശുദ്ധനായിരിപ്പാനും കർത്താവായ
യേശുവിന്റെ മഹത്വത്തിന്നായി എന്തെങ്കിലും ചെയ്വാനും ആഗ്രഹിച്ചു. അതെ;
എന്റെ ശരീരത്തിൽ ആയിരം പാത്രം രക്തം നിറഞ്ഞാലും കർത്താവായ
യേശുനിമിത്തം സകലവും ഒഴിച്ചുകളവാൻ തോന്നുകയും ചെയ്തു.

അനന്തരം ഞാൻ സ്വപ്തനത്തിൽ കണ്ടത് എന്തെന്നാൽ ആശാമയൻ
തിരിഞ്ഞു അവർ മുമ്പെ വിട്ട നിർബ്ബോധനെ കണ്ടു, ക്രിസ്തീയനോടു: ഉണ്ണി
വഴിയായി പോയപ്രകാരം കണ്ടുവോ?

ക്രിസ്തി: കണ്ടു നമ്മോടു കൂട പോരുവാൻ അവന്നു ഇത്തിരി
താല്പര്യമില്ല എന്നു തോന്നുന്നു.

ആശാ: അവൻ ഇതുവരെയും നമ്മോടു കൂട നടന്നുവെങ്കിൽ അവന്നു
കുറച്ചം വരികയില്ലയായിരുന്നു.

ക്രിസ്തി. സത്യം; എങ്കിലും അവന്റെ വിചാരം വേറെ.

ആശാ: അങ്ങിനെ ഉണ്ടായിരിക്കും; നാം അവനായിക്കൊണ്ടു അല്പം
നില്ക്ക എന്നു പറഞ്ഞാറെ അവർ താമസിച്ചു നിന്നു.

അവൻ എത്തിയാറെ ക്രിസ്തിയൻ: അല്ലയോ സഖേ! ഇത്ര വഴിയെ
ആയ്പോയതു എന്തു?

നിർബ്ബോധൻ: എനിക്ക് ഒത്ത കൂട്ടാളികൾ ഇല്ലെങ്കിൽ തനിയെ
നടക്കുന്നതു ഏറെ നല്ലതു.

അപ്പോൾ ക്രിസ്തിയൻ: നമ്മോടു കൂട പോരുവാൻ അവന്നു ഒട്ടും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/330&oldid=200032" എന്ന താളിൽനിന്ന് ശേഖരിച്ചത്