താൾ:33A11415.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 257

ക്രിസ്തി: പ്രാർത്ഥന വിടുവാൻ തോന്നിയില്ലയൊ?

ആശാ: നൂറിരട്ടി അങ്ങിനെ തോന്നി.

ക്രിസ്തി: എന്നാൽ അതു വിടാഞ്ഞത് എന്തിന്നു?

ആശാ: ക്രിസ്തന്റെ നീതി അല്ലാതെ സകല ലോകവും എന്റെ
രക്ഷെക്കായി മതിയാകയില്ല എന്ന വാക്കു ഞാൻ ഉറപ്പായിട്ടു വിശ്വസിച്ചു.
പ്രാർത്ഥന ഉപേക്ഷിച്ചാൽ മരിക്കും നിശ്ചയം. ആകയാൽ കൃപാസനത്തിന്റെ
അരികെ ഞാൻ മരിക്കട്ടെ; ഇതു മാത്രമെ വരുവാൻ കഴിയും എന്ന് വിചാരിച്ചു
രക്ഷ താമസിച്ചാലും അതിനായിക്കൊണ്ടു തന്നെ കാത്തിരിക്ക അതു വരും
നിശ്ചയം; അതു താമസിക്കയില്ല എന്ന വേദവാക്യവും ഓർത്തു പിതാവു
പുത്രനെ എനിക്ക് വെളിവാക്കിയവരെയും പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

ക്രിസ്തി: അവൻ നിണക്ക് എങ്ങിനെ വെളിവായി വന്നു.

ആശാ: മാംസദൃഷ്ടികൊണ്ടല്ല, ജ്ഞാനദൃഷ്ടി കൊണ്ടത്രെ ഞാൻ
അവനെ കണ്ട പ്രകാരം പറയാം; ഒരു ദിവസം എന്റെ പാപത്തിന്റെ വലിപ്പവും
വെറുപ്പും ഭയങ്കരമായി കണ്ടു, ദുഃഖപരവശനായി നിത്യനരകവും നാശവും
അല്ലാതെ എനിക്ക് ഒന്നും ഉണ്ടാകയില്ല എന്നു വിചാരിച്ചു വിറച്ചപ്പോൾ, കർത്താവ്
സ്വർഗ്ഗത്തിൽ നിന്നു നോക്കി: നീ കർത്താവായ യേശു ക്രിസ്തങ്കൽ
വിശ്വസിച്ചാൽ രക്ഷപ്പെടും എന്ന് പറഞ്ഞപ്രകാരം എനിക്ക് തോന്നി. എന്നാറെ
ഞാൻ: ഹാ കർത്താവെ! ഞാൻ എത്രയും വലിയ പാപിയാകുന്നു എന്ന്
പറഞ്ഞതിന്നു അവൻ: എന്റെ കരുണ നിണക്ക് മതി എന്നത് കേട്ടശേഷം,
എന്നാൽ കർത്താവെ! വിശ്വസിക്ക എന്നുള്ളതു എന്തു എന്നു ചോദിച്ചാറെ,
അവൻ എന്റെ അടുക്കൽ വരുന്നവൻ ഒരു നാളും വിശക്കയില്ല എന്നിൽ
വിശ്വസിക്കുന്നവന്നു ഒരിക്കലും ദാഹിക്കയുമില്ല എന്ന വചനത്താൽ
വിശ്വസിക്കയും വരിക എന്നതും ഒന്നു തന്നെ പൂർണ്ണ മനസ്സുകൊണ്ടു
രക്ഷെക്കായി ക്രിസ്തന്റെ അടുക്കൽ വരുന്നവൻ വിശ്വസിക്ക തന്നെ ചെയ്യുന്നു
എന്നു ബോധിച്ചു കണ്ണീരും ഒഴുക്കി അല്ലയൊ കർത്താവെ! മഹാപാപിയായ
എന്നെയും നീ നിശ്ചമായി കൈക്കൊണ്ടു രക്ഷിക്കുമോ എന്നു ചോദിച്ചതിന്നു
അവൻ: എന്റെ അടുക്കൽ വരുന്നവനെ തള്ളിക്കളകയില്ല എന്ന പറഞ്ഞപ്പോൾ,
ഹാ കർത്താവെ! ഞാൻ വരുമ്പോൾ എന്റെ വിശ്വാസം നിണക്ക്
ഇഷ്ടമായിരിക്കേണ്ടതിന്നു നിന്നെ എങ്ങിനെ വിചാരിക്കേണ്ടതു? എന്നു
ചോദിച്ചശേഷം, അവൻ: പാപികളെ രക്ഷിപ്പാൻ ക്രിസ്തൻ ലോകത്തിലേക്ക്
വന്നിരിക്കുന്നു; വിശ്വസിക്കുന്ന എല്ലാവന്റെ നീതിക്കായിട്ടു അവൻ
ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു; നമ്മുടെ പാപത്തിന്നായി അവൻ
മരിച്ചു നമ്മുടെ ശുദ്ധീകരണത്തിന്നായി ജീവിച്ചെഴുനീറ്റു മരിക്കുന്നു; അവൻ
നമ്മെ സ്നേഹിച്ചു; ദൈവത്തിന്റെയും നമ്മുടെയും നടുവിൽ ഒരു
മദ്ധ്യസ്ഥനായി നമുക്കായിട്ടു പ്രാർത്ഥിക്കേണ്ടതിന്നു നിത്യം ജീവിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/329&oldid=200031" എന്ന താളിൽനിന്ന് ശേഖരിച്ചത്