താൾ:33A11415.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 255

ന്യായമുണ്ടല്ലൊ എന്നോർക്കയും ചെയ്തു.

ക്രിസ്തി: നല്ല ഉപമ; അത് നിണക്ക് എത്തിച്ച ഉപദേശം എന്തു?

ആശാ: പാപത്താൽ ദൈവത്തിന്നു പെട്ട മഹാ കടം ഞാൻ നടപ്പു മാറ്റി
സൽക്രിയകളെ ചെയ്വാൻ നോക്കുന്നതിനാൽ വീടുവാൻ കഴിയായ്കകൊണ്ടു,
മുമ്പെ ഞാൻ ചെയ്ത അപരാധങ്ങളാൽ വരുത്തിയ ശിക്ഷാവിധിയിൽനിന്നു
എനിക്ക് എങ്ങിനെ രക്ഷ ഉണ്ടാകും എന്നു വിചാരിച്ചു.

ക്രിസ്തി: ആ വിചാരം നന്നായി. പിന്നെയൊ?

ആശാ. നടപ്പു മാറ്റിയ പിൻ ഞാൻ ചെയ്തു വരുന്ന ക്രിയകളെ
സൂക്ഷമായി നോക്കുന്തോറും അവ സകലവിധ പാപംകൊണ്ടു
നിറഞ്ഞിരിക്കുന്നു എന്നു കണ്ടു. മുമ്പേത്ത നടപ്പു പാപം കൂടാതെ,
ആയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ, ഒരെ ദിവസത്തിൽ ചെയ്യുന്ന പാപം എന്നെ
നരകത്തിൽ തള്ളുവാൻ മതി എന്ന വിചാരം എന്നെ വിടുന്നില്ല.

ക്രിസ്തി: പിന്നെ നീ കണ്ട വഴി എന്തു?

ആശാ: എന്തു ചെയ്യേണം എന്നറിയാതെ, വിശ്വസ്തന്റെ അടുക്കൽ
ചെന്നു എന്റെ അവസ്ഥ അവനോടു അറിയിച്ചതിന്നു പാപം
കൂടാതെയുള്ളൊരുത്തന്റെ നീതി നിണക്ക കിട്ടാഞ്ഞാൽ നിന്റെയും സകല
ലോകത്തിന്റെയും നീതിയും നിന്നെ രക്ഷിപ്പാൻ പോരാ എന്നു പറഞ്ഞു.

ക്രിസ്തി: അവൻ പറഞ്ഞത് സത്യം എന്നു നീ ഉടനെ വിശ്വസിച്ചുവൊ?

ആശാ: നടപ്പു മാറ്റിയതിനാൽ എനിക്ക ആശ്വാസവും പ്രസാദവും
തോന്നിയ സമയം, അവൻ അങ്ങിനെ എന്നോട് പറഞ്ഞു എങ്കിൽ, ഞാൻ
അവനെ മൂഢൻ എന്നു വിളിക്കുമായിരുന്നു; എന്നാൽ എന്റെ പോരായ്മയും
സൽക്രിയകളിൽ കലർന്ന പാപവും സ്പഷ്ടമായ ശേഷം, അതു സത്യം തന്നെ
എന്ന് പ്രമാണിക്കേണ്ടി വന്നു.

ക്രിസ്തി: ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത ആൾ ഉണ്ടു എന്ന് നിണക്ക്
അന്നേരം ബോധിച്ചുവൊ?

ആശാ: ആ വാക്കുകളെ ആദ്യം കേട്ടപ്പോൾ, ഞാൻ വിസ്മയിച്ചു
നോക്കീട്ടും സംഭാഷണവും ചേർച്ചയും ഏറിയതിനാൽ എനിക്ക് കാര്യബോധം
വന്നു.

ക്രിസ്തി: പാപമില്ലാത്തവൻ ആരെന്നും അവനാൽ നീ എങ്ങിനെ
നീതീകരിക്കപ്പെടും. എന്നും ചോദിച്ചുവൊ?

ആശാ: ചോദിച്ചു. അത്യുന്നതന്റെ വലത്തു ഭാഗത്തിരിക്കുന്ന
കർത്താവായ യേശു മാത്രം പാപമില്ലാത്തവനാകുന്നു. അവൻ ഭൂലോകത്തിൽ
മനുഷ്യനായി നടന്ന സമയം ചെയ്തതിലും മരത്തിൽ തറക്കപ്പെട്ടു കഷ്ടങ്ങളെ
സഹിച്ചതിലും വിശ്വസിക്കുന്നതിനാൽ നീതീകരിക്കപ്പെടും എന്നവൻ
പറഞ്ഞാറെ, എന്നാൽ ആ മനുഷ്യന്റെ നീതി വേറെ ഒരുത്തനെ ദൈവം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/327&oldid=200029" എന്ന താളിൽനിന്ന് ശേഖരിച്ചത്