താൾ:33A11415.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

254 സഞ്ചാരിയുടെ പ്രയാണം

ആശാ. ചിലപ്പോൾ അങ്ങിനെ ആയി എങ്കിലും കൂടക്കൂട പുതുതായി
മഹാസങ്കടമുണ്ടാക്കി.

ക്രിസ്തി: എന്നാൽ നിന്റെ പാപം കൂടക്കുട ഉണർത്തിയതു എന്തു?

ആശാ: ഞാൻ വല്ല ഭക്തനായ മനുഷ്യനെ വഴിയിൽ വെച്ചുകാണുകയും
ദൈവവചനം കേൾക്കയും, എനിക്കോ മറ്റും വല്ലവർക്കോ ദീനം ഉണ്ടാകയും,
വല്ലവരും ക്ഷണത്തിൽ മരിക്കയും, ഞാനും ഒരു സമയം മരിച്ചു ന്യായവിധിക്ക്
പോകേണ്ടി വരും എന്ന് വിചാരിക്കയും ചെയ്താൽ എന്റെ പാപം ഉണരും.

ക്രിസ്തി: അങ്ങിനെ ഉണ്ടായപ്പോൾ പാപം അത്രെ വഷളായുള്ളതല്ല
എന്ന് തോന്നിയോ?

ആശാ: അല്ല, ഭയങ്കരമായി തോന്നി, പാപം ചെയ്തവാൻ ഇച്ഛിച്ചാൽ
സൌഖ്യക്കേടു ഇരട്ടിച്ചുണ്ടാകും.

ക്രിസ്തി: അതിന്നു നീ എന്തു ചെയ്തു?

ആശാ: എന്റെ നടപ്പു ഞാൻ മാറ്റുന്നില്ലെങ്കിൽ നാശം ഉണ്ടാകും എന്നു
നിശ്ചയിച്ചു.

ക്രിസ്തി: നീ അങ്ങിനെ ചെയ്തതുവോ?

ആശാ: ചെയ്തു; ഞാൻ പാപകർമ്മങ്ങളെയും പാപിഷ്ഠന്മാരായ
ചങ്ങാതിമാരെയും വിട്ടു പ്രാർത്ഥിച്ചു ദൈവവചനം വായിച്ചു, പാപത്തെ ഓർത്തു
കരഞ്ഞു, അയല്ക്കാരോട് സത്യവാക്കു പറഞ്ഞു, മറ്റും ഏറിയ സൽക്രിയകളെ
ചെയ്വാൻ തുടങ്ങി.

ക്രിസ്തി: ഞാൻ ഇതിനാൽ ഗുണവാനായി എന്നപ്പോൾ തോന്നിയോ?

ആശാ: കുറെ നാൾ അങ്ങിനെ തോന്നി എങ്കിലും, ക്രമത്താലെ എന്റെ
ദുഃഖങ്ങൾ മടങ്ങി വന്നു വളരുകയും ചെയ്തു.

ക്രിസ്തി: അതെങ്ങിനെ? നീ അപ്പോൾ ഗുണവാനായല്ലൊ?

ആശാ: ഞങ്ങളുടെ നീതി ഒക്കയും അഴുക്കുള്ള ജീർണ്ണവസ്ത്രംപോലെ
ആകുന്നു; (ധർമ്മം). ന്യായപ്രമാണക്രിയകളാൽ മനുഷ്യൻ
നീതീകരിക്കപ്പെടുകയില്ല; നിങ്ങളും നിയോഗപ്രകാരം ചെയ്തപ്പോഴേക്കു
ഞങ്ങൾ നിസ്സാരദാസരാകുന്നു ചെയ്യേണ്ടിയതത്രെ ചെയ്തതു എന്നു പറവിൻ
എന്നും മറ്റും വേദവാക്യങ്ങളെ കേട്ടതിനാൽ സംശയിച്ചു. എന്റെ നീതി
അഴുക്കുള്ള ജീർണ്ണവസ്ത്രംപോലെ എന്നും ന്യായപ്രമാണക്രിയകളാൽ ഒരു
മനുഷ്യന്നും നീതിവരികയില്ല എന്നും ഞങ്ങളോടും കല്പിച്ചിരിക്കുന്ന സകലവും
ചെയ്ത ശേഷം, ഞങ്ങൾ പ്രയോജനമില്ലാത്തവരത്രെ എന്നും വന്നു പോയാൽ,
ക്രിയകളാൽ സ്വർഗ്ഗം പൂകാം എന്ന വിചാരം മൗഢ്യം തന്നെ എന്നു ഞാൻ
നിനെച്ചു. ഒരുത്തൻ പീടികക്കാരനോട് നൂറു ഉറുപ്പികെക്ക് ചരക്ക കടമായി
വാങ്ങിയത് വിടാതെ ശേഷം കൊള്ളുന്ന സകല വസ്തുവിന്നും മുതൽ
കൊടുത്താലും മുതലാളി അവനെ പിടിച്ചു തടവിൽ പാർപ്പിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/326&oldid=200028" എന്ന താളിൽനിന്ന് ശേഖരിച്ചത്