താൾ:33A11415.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

246 സഞ്ചാരിയുടെ പ്രയാണം

ദിവസവൃത്തി കഴിക്കുന്നതു സാരം എന്നും നിശ്ചയിച്ചിരുന്നു.
ഇങ്ങനെയുള്ളവൻ വയറു നിറപ്പാൻ വ്യർത്ഥസാധനങ്ങൾക്കുവേണ്ടി തന്റെ
രത്നങ്ങളെ വില്ക്കുമോ? ഒരു മനുഷ്യൻ പുല്ലുകൊണ്ടു വയറു നിറക്കേണ്ടതിന്നു
ഒരു വീശം കൊടുക്കുമോ, കാക്ക ശവം കൊത്തിതിന്നുന്നതു പ്രാവു കണ്ടിട്ടു
താനും ചെന്നുതിന്നുമോ? അവിശ്വാസികൾ ജന്മം പണയംവെച്ചു
ജഡമോഹലാഭത്തിനായി തങ്ങളെയും തന്നെ വിൽക്കയും ചെയ്യുന്നത്പോലെ
സത്യവിശ്വാസം അല്പമെങ്കിലും ലഭിച്ചവർക്ക ചെയ്തുകൂടാ. ഹാ സഹോദര! നീ
മുമ്പെ ചോദിച്ചത് ഒരു ബുദ്ധിമോശമല്ലയോ?

ആശാ: ഉണ്ടായിരിക്കും എങ്കിലും നീ അത്ര ചീറി പറഞ്ഞതുകൊണ്ടു
എനിക്ക് കുറെ അപ്രിയം തോന്നിയിരുന്നു.

ക്രിസ്തി: എന്റെ പാരുഷ്യം നീ ഓർക്കാതെ കാര്യം സൂക്ഷ്മമായി
വിചാരിച്ചാൽ നമ്മിൽ എല്ലാം നന്നാകും.

ആശാ: അല്ലെയൊ ക്രിസ്തിയനേ! വഴിയിൽ കൂടി നടക്കുന്നൊരുത്തന്റെ
ശബ്ദം കേട്ടിട്ടു തന്നെ ഓടിപോയ ആ മൂന്നു കള്ളന്മാർ ഭീരുക്കൾ എന്നേ
വേണ്ടു അല്പവിശ്വാസി ഉൽക്കർഷം പൂണ്ടു പൊരുതാഞ്ഞത് എന്തു?

ക്രിസ്തി: അവർ ഭീരുക്കൾ എന്നു പലരും പറഞ്ഞു എങ്കിലും,
പരീക്ഷാസമയത്ത് ചിലർക്ക മാത്രം അങ്ങിനെ തോന്നിയുള്ളു. ഉൽക്കർഷം
അല്പവിശ്വാസിക്ക് ഉണ്ടായില്ല. അങ്ങിനെയുള്ള പോരിൽ നിണക്ക് ഉണ്ടാകുമോ
എന്നു സംശയിക്കുന്നു. നമ്മിൽനിന്നു ദൂരമായിരിക്കുമ്പോൾ, അവരെ ഭീരുക്കൾ
എന്നു വിചാരിപ്പാൻ എന്തുപ്രയാസം? അവർ അടുക്കെ വരട്ടേ. എന്നാൽ നിന്റെ
ഉൽക്കർഷം സ്പഷ്ടമാകും.

അവർ പിടിച്ചുപറിക്കാരും പാതാളപ്രഭുവിന്റെ സേവകന്മാരുമാകുന്നു.
വേണമെങ്കിൽ താനും വന്നു അവരുടെ സഹായത്തിന്നായി സിംഹംപോലെ
അലറും. അല്പവിശ്വാസിക്ക് എന്നപോലെ എനിക്കും ഒരിക്കൽ അവരോടു
എടവാടുണ്ടായി. ക്രിസ്ത്യാനിക്ക് ഉചിതമായ പ്രകാരം എതിർപ്പാൻ
ഞാൻ തുടങ്ങിയപ്പോൾ, അവർ ഒന്നു കൂകിയ ഉടനെ യജമാനനും വന്നു,
ദൈവകരുണയാൽ ബഹുകേമമുള്ള ആയുധവർഗ്ഗങ്ങളെ ഞാൻ ധരിച്ചില്ലെങ്കിൽ
പ്രാണനാശം വരുമായിരുന്നു. എങ്ങിനെ എങ്കിലും പുരുഷന്നു യോഗ്യമായ
പ്രകാരം നിന്നു സകലവും നന്നായി തീർപ്പാൻ എന്തൊരു പ്രയാസം;
അങ്ങിനെയുള്ള പട കഴിച്ചവന്നു മാത്രം അതിന്റെ അവസ്ഥ തിരിയും.

ആശാ: എന്നാൽ, കൃപാധനി വഴിയിൽ ഉണ്ടു എന്നു തോന്നിയപ്പോൾ
തന്നെ, അവർ മണ്ടിപ്പോയല്ലൊ.

ക്രിസ്തി: രാജാവിന്റെ വീരനായ കൃപാധനിയുടെ വരവിനാൽ അവർ
പലപ്പോഴും യജമാനനോടുകൂടി മണ്ടിപോയാൽ ഒരു ആശ്ചര്യവുമില്ല. എങ്കിലും
രാജാവിന്റെ പ്രജകൾ എല്ലാവരും വീരന്മാരല്ല; പോരിൽ വീര്യം പ്രവൃത്തിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/318&oldid=200020" എന്ന താളിൽനിന്ന് ശേഖരിച്ചത്