താൾ:33A11415.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 245

എന്തൊരു കഷ്ടം! നമുക്കും അങ്ങിനെ വന്നു എങ്കിലോ? അവൻ ദുഃഖത്താൽ
മരിക്കാത്തത് ആശ്ചര്യമല്ലയോ? അവൻ ശേഷം വഴിഎല്ലാം സങ്കടപ്പെട്ടു ഖേദിച്ചു
കാണുന്നവരോടു ഒക്ക ആ കളവ് ഉണ്ടായ സ്ഥലവും വിവരവും, കവർച്ചക്കാരുടെ
പേരുകളെയും, തനിക്ക് വന്ന നഷ്ടവും മറ്റും അറിയിച്ചു നടന്നു എന്നു
കേട്ടിരിക്കുന്നു.

ആശാ: എന്നാൽ അവൻ ചെലവിനുവേണ്ടി രത്നമണികളെ വില്ക്കയോ,
പണയംവെച്ചു വല്ലതും വാങ്ങുകയോ ചെയ്യാഞ്ഞത് എന്തു?

ക്രിസ്തി: നീ ഒരു കുട്ടിയേപ്പോലെ സംസാരിക്കുന്നു. അവൻ അതു
ഏതിന്നുവേണ്ടി പണയം വെക്കും; ആർ അതിനെ കൊള്ളും? ആ കളവ് ഉണ്ടായ
ഇടത്തിൽ അവന്റെ രത്നങ്ങൾക്ക് വില കിട്ടുന്നില്ല; അവിടെത്ത
ഭക്ഷണസാധനങ്ങളും അവന്നു തക്കതല്ല, രത്നങ്ങൾ കൂടാതെ
വാനപട്ടണവാതിൽക്കൽ എത്തിയാൽ, അകത്തു പ്രവേശിപ്പാൻ കഴികയില്ല.
അത് പതിനായിരം കള്ളന്മാരുടെ ഉപദ്രവത്തേക്കാൾ മഹാസങ്കടമുള്ളതാകുന്നു
എന്നവൻ നല്ലവണ്ണം അറിഞ്ഞു.

ആശാ: ഹാ സഹോദര! ഇത്ര ഉഷ്ണിച്ചു പറയുന്നത് എന്തിന്നു? ഏസാവു
പുഴുങ്ങിവെച്ച പയറ്റിന്നായി എത്രയും വലിയ രത്നമായ ജനനാവകാശം
വിൽക്കയും ചെയ്തപ്രകാരം അല്പവിശ്വാസിക്കു ചെയ്തുകൂടെ?

ക്രിസ്തി: ഏസാവു തന്റെ ജനനാവകാശം വിറ്റപ്രകാരവും മറ്റും
ഏറിയവർ ചെയ്തു വരുന്നതിനാൽ അവനെപോലെ ശ്രേഷ്ഠാനുഗ്രഹത്തിൽ
നിന്നു ഭ്രഷ്ടരായി പോകും. എന്നിട്ടും ഏസാവിന്നും അല്പവിശ്വാസിക്കും
തമ്മിൽ വളരെ വ്യത്യാസമുണ്ടു. ഏസാവിന്റെ ജനനാവകാശം ബാഹ്യമത്രെ;
അല്പവിശ്വാസിയുടെ ജനനാവകാശം ആന്തരം തന്നെ. ഏസാവിന്റെ ദൈവം
വയറു; അല്പവിശ്വാസിയുടെ ദൈവം വയറല്ല. ഏസാവിന്റെ ആഗ്രഹം
ജഡസംബന്ധം അത്രെ, അല്പവിശ്വാസിയുടെ ആഗ്രഹം ആത്മീയംതന്നെ.
വയറു നിറക്കുന്നതല്ലാതെ ഏസാവു ഒന്നും അന്വേഷിച്ചില്ല; ഞാൻ മരിച്ചാൽ
ഈ ജനനാവകാശംകൊണ്ടു എനിക്ക് എന്തുപകാരം എന്നവൻ പറഞ്ഞുവല്ലോ?
അല്പവിശ്വാസിക്കു വിശ്വാസം അല്പമെങ്കിലും ജഡമോഹങ്ങളെ ഉപേക്ഷിച്ചു,
രത്നങ്ങൾ വിലയേറിയതാകുന്നു എന്നറിഞ്ഞു ഏസാവുപോലെ വിൽക്കയും
ചെയ്തില്ല. ഏസാവിന്നു വിശ്വാസം അൽപമെങ്കിലും ഉണ്ടായിരുന്നു എന്നു നീ
വായിക്കുന്നില്ലല്ലോ. അവിശ്വാസിയും ജഡമോഹികളുടെ അടിമയുമായ
മനുഷ്യൻ ജനനാവകാശവും ആത്മാവും മറ്റും എല്ലാം നരകത്തിലെ പിശാചിന്നു
വില്ക്കുന്നതിൽ ആശ്ചര്യം എന്തു? അങ്ങിനെയുള്ളവർ കാമവികാരത്താൽ
മദിച്ച കാട്ടുകഴുതപോലെ ആയി എങ്ങിനെ എങ്കിലും തങ്ങളുടെ മനോഗതം
സാധിപ്പിക്കയും ചെയ്യും. എന്നാൽ അല്പവിശ്വാസിയുടെ മനസ്സു ദൈവത്തിൽ
ചേർന്നിരുന്നു, മേലിൽനിന്നു ഇറങ്ങി വരുന്ന ആത്മീകകാര്യങ്ങളാൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/317&oldid=200019" എന്ന താളിൽനിന്ന് ശേഖരിച്ചത്