താൾ:33A11415.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244 സഞ്ചാരിയുടെ പ്രയാണം

ഉണ്ടായി ഉറങ്ങി. എന്നാറെ വിസ്താരവാതിൽക്കൽനിന്നു ജ്യേഷ്ഠാനുജന്മാരായ
ക്ഷീണഹൃദയൻ, ശങ്കാമയൻ, അപരാധി എന്ന മൂന്നു കള്ളന്മാർ ആ വഴിയായി
വന്നു. അല്പവിശ്വാസിയെ കണ്ടു ഓടി ചെല്ലുമ്പോൾ, അവൻ ഉണർന്നു
യാത്രയാവാൻ തുടങ്ങി എങ്കിലും, അവർ അവനോടു എത്തിനില്ക്കെണം എന്നു
ക്രുദ്ധിച്ചു പറഞ്ഞാറെ, അല്പവിശ്വാസി വിറച്ചു തെറ്റുവാനും എതിർപ്പാനും
വഹിയാതെ നിന്ന സമയം, ക്ഷീണഹൃദയൻ: നിന്റെ മുതൽ ഇങ്ങു കൊണ്ടുവാ
എന്നു കല്പിച്ചതിനെ അനുസരിപ്പാൻ മടിവു കാണിച്ചാറെ, ശങ്കാമയൻ അടുക്കെ
ചെന്നു അവനിൽനിന്നു ഒരു കെട്ടു രൂപ്പിക പറ്റി എടുത്തപ്പോൾ, അവൻ "കള്ളൻ
കള്ളൻ" എന്നു നിലവിളിച്ചാറെ, അപരാധിയുടെ കൈയിൽ ഉള്ള പൊന്തികയാൽ
ഒർ അടി തലയിൽ കൊണ്ടു മോഹിച്ചു വീണു, ചോര ഒഴുകി പോയി.
അതിന്റെ ശേഷം, കള്ളന്മാർ വഴിപോക്കരുടെ ശബ്ദം കേട്ടു
നല്ലാശ്രയപുരത്തിലെ കൃപാധനി വരുന്നു എന്നു പേടിച്ചു അവനെ വിട്ടു ഓടി
പോകയും ചെയ്തു. കുറെ നേരം കഴിഞ്ഞാറെ, അല്പവിശ്വാസിക്ക്
സുബോധമുണ്ടായി എഴുനീറ്റു പണിപ്പെട്ടു യാത്ര തുടങ്ങി, ഇതത്രെ ആ കാര്യം.

ആശാ: അവന്നുള്ളതു എല്ലാം അവർ കവർച്ച ചെയ്യുവോ?

ക്രിസ്തി: അവന്റെ രത്നമണികൾ കിട്ടാത്തതു ഒഴികെ കള്ളന്മാർ
ചിലവിന്നു വേണ്ടിയുള്ള മുതൽ മിക്കവാറും പറിച്ചെടുകയാൽ, അല്പം
പൈസമാത്രം ശേഷിച്ചതേ ഉള്ളു. പിന്നെ രത്നമാണികളെ വില്പാൻ
കഴിയായ്കകൊണ്ടു വളരെ സങ്കടപ്പെട്ടു ഭിക്ഷ എടുത്തും യാത്ര തീരുംവരെ
പലപ്പോഴും വിശപ്പു സഹിക്കേണ്ടിയും വന്നു.

ആശാ: വാനപട്ടണവാതിൽക്കൽ കാണിക്കേണ്ടുന്ന അവന്റെ ചീട്ടും
അവർ പറിച്ചെടുക്കാഞ്ഞത് ആശ്ചര്യമല്ലയോ?

ക്രിസ്തി: ആശ്ചര്യം തന്നെ; അവൻ വളരെ പേടിച്ചു തനിക്കുള്ളതൊന്നും
സൂക്ഷിപ്പാൻ കഴിയായ്കകൊണ്ടു അതുവും എടുപ്പാൻ പ്രയാസം
ഏതുമില്ലായിരുന്നു. അവർക്ക അത് കിട്ടാഞ്ഞത് ദൈവകരുണയത്രെ.

ആശാ: രത്നമണികൾ അവർക്ക് കിട്ടായ്കകൊണ്ടു അവൻ
സന്തോഷിച്ചില്ലയൊ?

ക്രിസ്തി: അതിന്നു സംഗതി ഉണ്ടായിരുന്നു എങ്കിലും, അവൻ വഴിതോറും
തനിക്ക ഉണ്ടായ ചേരദം മാത്രം വിചാരിച്ചു രത്നമണികൾ ശേഷിച്ചതു വളരെ
നേരമായി മുറ്റും മറന്നു, ചിലപ്പോൾ ഓർത്തു അല്പം ആശ്വസിച്ചിട്ടും ഉടനെ
കള്ളന്മാരുടെ അവസ്ഥ ഓർമ്മെക്കു വന്നു ദുഃഖിച്ചു നടക്കും എന്നു ഞാൻ
കേട്ടിരിക്കുന്നു.

ആശാ: അയ്യോ കഷ്ടം! അവന്റെ ദുഃഖം എത്രയും അസഹ്യം തന്നെ.

ക്രിസ്തി: പൊറുത്തുകൂടാത്തത് തന്നെ അന്യരാജ്യത്തിൽ
യാത്രയാകുമ്പോൾ, ചെലവു എല്ലാം കവർന്നുപോയി മുറിയും ഏറ്റുകൊണ്ടാൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/316&oldid=200018" എന്ന താളിൽനിന്ന് ശേഖരിച്ചത്