താൾ:33A11415.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 സഞ്ചാരിയുടെ പ്രയാണം

വാതിൽ പോലെ ഒന്നുണ്ടല്ലൊ, പിന്നെ സ്ഥലമഹത്വത്തിന്റെ അൽപം ഒരു
ഛായയും കാണുന്നു എന്നത്രെ അവർക്ക് തോന്നി; പിന്നെ അവർ
ഇറങ്ങിയപ്പോൾ,

മനുഷ്യരിൽ ആർക്കും എത്താത്ത രഹസ്യം
ഇടയശുശ്രൂഷയാൽ ആയി പരസ്യം
മറപ്പൊരുൾ ഏല്ക്കയിൽ ഇഷ്ടമായാൽ
നിണക്കു ലഭിക്കും ഇടയവശാൽ

എന്നു പാടുകയും ചെയ്തു. അവർ യാത്രയായപ്പോൾ, ഇടയന്മാരിൽ
ഒന്നാമൻ അവർക്കു വഴിയുടെ ഒരു സൂചകച്ചീട്ടു കൊടുത്തു, രണ്ടാമൻ
മുഖസ്തുതിക്കാരനെ സൂക്ഷിപ്പിൻ എന്നും, മൂന്നാമൻ ആഭിചാരനിലത്ത്
ഉറങ്ങരുത് എന്നും നാലാമൻ ദൈവം നിങ്ങളുടെ യാത്ര സാധിക്കുമാറാകട്ടെ
എന്നു പറഞ്ഞു അവരെ അയക്കുകയും ചെയ്തു. അപ്പോൾ, ഞാൻ സ്വപ്നത്തിൽ
നിന്നുണർന്നു പോയി.

ഞാൻ പിന്നെയും ഉറങ്ങി സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ആ രണ്ടു
സഞ്ചാരികൾ മലപ്രദേശത്തിൽനിന്നു ഇറങ്ങി വാനപട്ടണത്തിന്നായി പ്രയാണം
ചെയ്തപ്പോൾ, പർവ്വതങ്ങളുടെ ഇടഭാഗത്തിരിക്കുന്ന വഞ്ചനനാട്ടിൽനിന്നു
ചെറിയോരു ഇടവഴിയിൽ കൂടി നിർബോധൻ എന്ന എത്രയും ഉല്ലാസിയായോരു
ബാല്യക്കാരൻ അവരുടെ വഴിയിൽ ചേർന്നു വന്നു.

അവനോടു ക്രിസ്തിയൻ: അല്ലയോ സഖേ! നീ എവിടെനിന്നു വരുന്നു;
യാത്ര എവിടേക്ക്? എന്നു ചോദിച്ചു.

നിർബ്ബോധൻ : സ്വാമിൻ! ഞാൻ ഈ മലയുടെ ഇടഭാഗത്തിലുള്ള
ദേശത്തിൽ ജനിച്ചു വാനപട്ടണത്തിലേക്ക് യാത്രയാകുന്നു.

ക്രിസ്തി: എന്നാൽ വാതിൽകൂടി നീ എങ്ങിനെ കടപ്പാൻ വിചാരിക്കുന്നു:
അവിടെ വല്ല അപായങ്ങൾ ഉണ്ടാകുവാൻ സംഗതി ഉണ്ടു.

നിർബ്ബോ: എല്ലാവരും എന്നപോലെ ഞാനും കടക്കും.

ക്രിസ്തി: അവർ നിണക്കായി തുറക്കേണ്ടതിന്നു വാതിൽക്കൽ കാണിപ്പാൻ
വല്ലതും ഉണ്ടോ?

നിർബ്ബോ: ഞാൻ കർത്താവിന്റെ ഇഷ്ടം അറിഞ്ഞു നേരായി നടന്നു
ഓരോരുത്തർക്ക് കൊടുക്കേണ്ടുന്നത് കൊടുത്തു, ധർമ്മം ചെയ്തു, വളരെ
പ്രാർത്ഥിക്കുന്നതല്ലാതെ, ജന്മദേശത്തെയും വിട്ടു യാത്രയാകുന്നു.

ക്രിസ്തി: അതിന്നു ഞാൻ ഒന്നു പറയട്ടേ; നീ നിന്നെക്കൊണ്ടു എന്തുതന്നെ
വിചാരിച്ചാലും ഈ വഴിയുടെ തലക്കലെ ഇടുക്കുവാതിൽക്കൽകൂടി വരാതെ
വളഞ്ഞ വഴിയായി അകത്തു വന്നതിനാൽ കണക്ക് ദിവസത്തിൽ നീ കള്ളനും
കവർച്ചക്കാരനുമാകുന്നു എന്നു വിധി ഉണ്ടായിട്ടു, പട്ടണപ്രവേശത്തിന്നു
തടവുണ്ടാകും എന്നു ഞാൻ ഭയപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/314&oldid=200016" എന്ന താളിൽനിന്ന് ശേഖരിച്ചത്