താൾ:33A11415.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 241

അതിനെ വിട്ടു കടായി കടന്നു ഇടവഴിയിൽ നടക്കുമ്പോൾ, ആശാഭഗ്നാസുരൻ
അവരെ പിടിച്ചു സംശയപുരിയിലെ തുറുങ്കിൽ പാർപ്പിച്ചു. ചില കാലം
കഴിഞ്ഞാറെ, കണ്ണും പൊട്ടിച്ചു ആ ശ്മശാനത്തിൽ ആക്കിയശേഷം, അവർ ഈ
ദിവസം വരെയും അങ്ങിനെ തപ്പിത്തപ്പി നടക്കേണ്ടി വരുന്നു. ജ്ഞാനവഴിയെ
വിട്ടു തെറ്റി നടക്കുന്നവൻ മരിച്ചവരുടെ കൂട്ടത്തിൽ വസിക്കും എന്ന വാക്കു
അവരിൽ നിവൃത്തിയായി.

എന്നതു കേട്ടാറെ, സഞ്ചാരികൾ അന്യോന്യം നോക്കി കണ്ണീരും വാർത്തു
എങ്കിലും, ഇടയന്മാരോടു ഒന്നും മിണ്ടിയില്ല.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടതാവിതു: ഇടയന്മാർ അവരെ ആ
മലയുടെ അടിയിലേക്ക് വരുത്തി ഒരു വാതിലിനെ തുറന്നു അകത്തു നോക്കെണം
എന്നു പറഞ്ഞാറെ, അവർ നോക്കി, എല്ലാം ഇരുളും പുകയും ദുർമ്മണവും
നിറഞ്ഞിരിക്കുന്നു എന്നു കണ്ടു, അഗ്നിദ്ധ്വനികളും പ്രാണവേദന പിടിച്ച
ജനങ്ങളുടെ നിലവിളിയും കേട്ടു. ഇതെന്തു എന്നു ക്രിസ്തിയൻ ചോദിച്ചതിന്നു:

ഇടയ: ഇത് നരകത്തിന്റെ ഒർ ഇടവഴി തന്നെ. എസാവുപോലെ
ജനനാവകാശത്തെയും യൂദാപോലെ കർത്താവിനെയും വിൽക്കുന്നവരും,
അലക്ഷന്തരെപോലെ സുവിശേഷത്തെ നിന്ദിക്കുന്നവരും, ഹനന്ദ്യാവും
സഫീരയും എന്നപോലെ സത്യത്തെ മറച്ചു വ്യാജം പറയുന്നവരുമായ സകല
കപടഭക്തിക്കാർ ഇതിലകപ്പെടും എന്നു പറഞ്ഞു.

ആശാ: അവർ ഒക്കെ സഞ്ചാരവേഷം ധരിച്ചില്ലയൊ?

ഇടയ: വളരെ കാലമായി ധരിച്ചു സത്യം.

ആശാ: ഈ ഘോരനാശത്തിലകപ്പെട്ടവർ വഴിയിൽ എത്രോടം
എത്തിയിരുന്നു?

ഇടയ: ചിലർ ഈ മലപ്രദേശം കടന്നു കുറെ ദൂരം എത്തി, മറ്റും ചിലർ
ഈ മലയോളംതന്നെ എത്തിയില്ല.

അപ്പോൾ സഞ്ചാരികൾ: ഞങ്ങൾ സർവ്വശക്തനോടു ബലത്തിന്നായി
പ്രാർത്ഥിക്കേണം എന്നു പറഞ്ഞാറെ,

ഇടയ: അതെ; പിന്നെ ബലം ലഭിച്ചാൽ, അതിനെക്കൊണ്ടു വ്യാപരിപ്പാനും
ആവശ്യം എന്നു പറഞ്ഞു.

അതിന്റെ ശേഷം, സഞ്ചാരികൾക്ക യാത്രയാകുവാൻ തോന്നിയപ്രകാരം
ഇടയന്മാർക്കു അവരെ അയപ്പാനും മനസ്സായി, മലകളുടെ അതിരോളം കൂട
ചെന്നു, പിരിയുംമുമ്പെ, സഞ്ചാരികൾക്ക നമ്മളുടെ കുഴലിൽകൂടി നോക്കുവാൻ
പ്രാപ്തി ഉണ്ടായാൽ വാനപട്ടണവാതിലിനെ കാണിക്കാമല്ലൊ എന്നു തമ്മിൽ
സമ്മതിച്ചപ്പോൾ, അവരെ പ്രകാശമലമേൽ കയറ്റി നോക്കുവാനായി കുഴൽ
കൊടുത്തു എങ്കിലും, മലയുടെ അടിയിലെ വാതിൽക്കകത്തു കണ്ടും കേട്ടുമുള്ള
കാര്യങ്ങളുടെ ഓർമ്മ നിമിത്തം കൈ വിറക്കയാൽ, കുഴലിൽ നോട്ടം ഉറച്ചില്ല;

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/313&oldid=200015" എന്ന താളിൽനിന്ന് ശേഖരിച്ചത്