താൾ:33A11415.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 സഞ്ചാരിയുടെ പ്രയാണം

അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ഇവർ
സഞ്ചാരികൾ തന്നെ എന്നു ഇടയന്മാർക്കു ബോധിച്ചാറെ, നിങ്ങൾ എവിടെനിന്നു
വരുന്നു? ഈ വഴിയിൽ എങ്ങിനെ എത്തി? യാത്രക്കാരിൽ ചിലർ മാത്രമേ ഈ
മലകളോളം എത്തുന്നതുകൊണ്ടു, നിങ്ങൾ ആരുടെ സഹായത്താൽ ഇത്രോടം
സ്ഥിരമായി നടന്നുവന്നു? എന്നു ചോദിച്ചതിന്നു സഞ്ചാരികളുടെ ഉത്തരംകേട്ടു
പ്രസാദിച്ചു, അവരെ സ്നേഹത്തോടെ നോക്കി, നിങ്ങൾ
വാഞ്ഛിതമലപ്രദേശത്തിലേക്ക് വന്നത് എത്രയും നന്നായി എന്നു പറഞ്ഞു.

അനന്തരം ജ്ഞാനാഖ്യൻ, പരിചയനാവു, ജാഗരണാഭിധൻ,
നിഷ്ക്കളങ്കൻ എന്നീ ഇടയന്മാർ അവരെ കൈപിടിച്ചു കൂടാരത്തിലേക്ക്
കൊണ്ടുപോയി ഭക്ഷണം വെച്ചു കൊടുത്തു. നമുക്കു അന്യോന്യപരിചയം
ഉണ്ടാകുവോളം നിങ്ങൾ ഇവിടെ പാർത്തു, വാഞ്ഛിതമലകളുടെ നന്മകൊണ്ടു
ആശ്വസിച്ചാൽ നന്നായിരിക്കും എന്നു പറഞ്ഞതു അവർ സമ്മതിച്ചു. രാവു
അധികം ആകകൊണ്ടു ഉറങ്ങുവാൻ പോകയും ചെയ്തു.

പിന്നെ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: രാവിലെ ഇടയന്മാർ
ആശാമയക്രിസ്തിയന്മാരെ മലകളിന്മേൽ ഉലാവി കൊളേളണ്ടതിന്നു വിളിച്ചാറെ,
അവർ ഒക്കത്തക്ക പുറപ്പെട്ടു നടക്കുമ്പോൾ, ദേശം എല്ലാം നന്നായി കാണ്മാൻ
ഇടയുണ്ടായി. ഇടയന്മാരും തമ്മിൽ നാം സഞ്ചാരികൾക്ക് ഇവിടെയുള്ള
കൗതുകങ്ങളിൽ ചിലതു കാണിക്കരുതോ എന്നു പറഞ്ഞു കാര്യം
നിശ്ചയിച്ചശേഷം, അവരെ വ്യാജഗിരിമേൽ കരേറ്റി, എത്രയും തൂക്കമുള്ള
ഭാഗത്തു വരുത്തി താഴെ നോക്കണം എന്നു പറഞ്ഞാറെ, ആശാമയ ക്രിസ്തിയന്മാർ
നോക്കി, കീഴെ ഖണ്ഡം ഖണ്ഡമായി ചിതറി കിടക്കുന്ന ശവങ്ങളെ കണ്ടു.
അതിന്റെ കാരണം ക്രിസ്തിയൻ ചോദിച്ചപ്പോൾ, ഇടയന്മാർ
ജീവിച്ചെഴുനീല്പിനെ കുറിച്ചു ഹുമനയ്യൻ ഫിലെതൻ എന്നിവരുടെ
വ്യാജോപദേശത്താൽ തെറ്റി പോയവരുടെ അവസ്ഥ കേട്ടില്ലയൊ? അവർ
തന്നെ ഈ ശവങ്ങൾ ആരെങ്കിലും അധികം കയറി ഈ മലയുടെ വിളുമ്പിൽ
ചെന്നു വീഴാതിരിക്കേണ്ടതിന്നു ഇവർ ഇന്നുവരെയും മറക്കാത
ദൃഷ്ടാന്തത്തിന്നായി വെച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്റെ ശേഷം അവർ
അവരെ സമ്പ്രേക്ഷാമലമേൽ കയറ്റി ദൂരെ നോക്കേണ്ടതിന്നു കല്പിച്ചാറെ,
അവർ നോക്കി ഒരു ചുടലക്കാട്ടിൽ തപ്പിത്തപ്പി നടന്നു കാലും തടഞ്ഞു പുറത്തു
ഇറങ്ങുവാൻ കഴിയാത്ത ചില കുരുടന്മാരെ കണ്ടു. അതെന്തു എന്നു ക്രിസ്തിയൻ
ചോദിച്ചപ്പോൾ.

ഇടയ: ഈ മലകളോളം എത്തുമ്മുമ്പെ ഒരു വയലിൽ കിഴിയുന്നതിന്നു
ചെറിയൊരു വേലിക്കടായി കണ്ടില്ലയോ? അതു ആശാഭഗ്നാസുരന്റെ
സംശയപുരിയിലേക്ക് പോകുവാൻ ഒരു ഇടവഴിതന്നെ. ആ കുരുടരും മുമ്പെ
സഞ്ചാരികളായി വേലിക്കടായോളം എത്തി, നേർവഴി ദുർഘടമാകകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/312&oldid=200014" എന്ന താളിൽനിന്ന് ശേഖരിച്ചത്