താൾ:33A11415.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 സഞ്ചാരിയുടെ പ്രയാണം

തോട്ടത്തിലേക്ക് കൊണ്ടു പോയി ഭാര്യ പറഞ്ഞപ്രകാരം എല്ലാം കാണിച്ചു:
നിങ്ങളെ പോലെ മുമ്പെ സഞ്ചാരികളുമായ ഇവർ എന്റെ ഭൂമിയിൽ വന്നു
ചവിട്ടി തീണ്ടിയപ്പോൾ, ഞാൻ അവരെ പിടിച്ചു ഖണ്ഡം ഖണ്ഡമാക്കി
നുറുക്കിയപ്രകാരം പത്തു ദിവസത്തിന്നകം നിങ്ങളെയും ആക്കും; തടവിലേക്ക്
മടങ്ങിപ്പോക എന്നു കല്പിച്ചു അവിടെ എത്തും വരെയും അവരെ അടിച്ചു
കൊണ്ടിരുന്നു. അതിന്റെ ശേഷം അവർ ശനിയാഴ്ച മുഴുവനും മുമ്പെപ്പോലെ
ദുഃഖപരവശന്മാരായി കിടന്നിരുന്നു. അന്നു രാത്രിയിൽ രാക്ഷസൻ ഭാര്യയോടു
കൂട കട്ടിലിന്മേൽ ഇരിക്കുമ്പോൾ, അവർ പിന്നെയും തടവുകാരെ കുറിച്ചു
സംസാരിച്ചു: അവരെ എത്രയും ദണ്ഡിപ്പിച്ചാലും പറഞ്ഞു പേടിപ്പിച്ചാലും മരിച്ചു
കളവാൻ മാത്രം മനസ്സു വരാത്തത് എന്തൊരു പുതുമ! എന്നു രാക്ഷസൻ
പറഞ്ഞാറെ, രാക്ഷസി: അതിന്നു ഏതാനും ഒരു സംഗതി ഉണ്ടാകും. തങ്ങളെ
രക്ഷിപ്പാൻ വരുന്ന വല്ല സഹായക്കാരെ നോക്കി പാർക്കയോ വാതിലിനെ
തുറപ്പാൻ വല്ല മറുതാക്കോൽ ഉണ്ടാകയാൽ നല്ല അവസരം നോക്കി
കൊണ്ടിരിക്കയൊ എന്നൊരു ഭയം എനിക്ക് ഉണ്ടു എന്നു പറഞ്ഞതിന്നു അവൻ
ഹാ പ്രിയേ! നീ പറഞ്ഞതു സത്യമായിരിക്കും നാളെ ഞാൻ ഈ കാര്യത്തെ
കുറിച്ചു അവരെ ശോധന ചെയ്യും എന്നു പറഞ്ഞു. ശനിയാഴ്ച പാതിര തുടങ്ങി
പുലരുവോളം സഞ്ചാരികൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, ക്രിസ്തിയൻ
ക്ഷണത്തിൽ കുതിച്ചെഴുനീറ്റു: ഹാ മൂഢനായ ഞാൻ ഈ ദുർമ്മണമുള്ള
കാരാഗൃഹത്തിൽ ഇരിക്കുന്നതു എന്തു! മടിയിലെ വാഗ്ദത്തം എന്നൊരു
താക്കോൽ കൊണ്ടു സംശയപുരിയിൽ എല്ലാ പൂട്ടുകളെയും തുറക്കാമല്ലൊ എന്നു
പറഞ്ഞു സന്തോഷിച്ചപ്പോൾ, ആശാമയൻ ഹാ സഹോദര ഇത് എത്രയും
നല്ലകാര്യം ക്ഷണത്തിൽ മടിയിൽനിന്നു ആ താക്കോൽ പിടിച്ചെടുത്തു
നോക്കുക.

എന്നു പറഞ്ഞപ്രകാരം ക്രിസ്തിയൻ താക്കോൽ എടുത്തു പൂട്ടിൽ ഇട്ടു
തിരിച്ചപ്പോൾ, താവു ഇളകി വാതിലും തുറന്ന ശേഷം, ഇരുവരും പുറത്തു
പോയി തോട്ടത്തിന്റെ വാതിൽക്കൽ ചെന്നു താക്കോൽ ഇട്ടു തുറന്നു ഇരിമ്പു
വാതിൽക്കലോളം എത്തി അതുവും തുറപ്പാൻ വേണ്ടി താക്കോൽ ഇട്ടു തിരിച്ചു
പണിപ്പെട്ടു വേഗം ഓടി പോകേണ്ടതിന്നു തുറന്നു കളഞ്ഞപ്പോൾ,
വാതിൽക്കതകിന്റെ കരച്ചൽ വലിയതാകകൊണ്ടു രാക്ഷസൻ ഉണർന്നു
എഴുനീറ്റു തടവുകാരെ എത്തിപ്പിടിപ്പാൻ നോക്കി എങ്കിലും, മുമ്പെ പോലെ
മീൻ പാച്ചൽ പിടിച്ചു നടപ്പാൻ വഹിയാതെയായി. ഇങ്ങിനെ സഞ്ചാരികൾക്ക്
പാഞ്ഞു രാജവഴിയിൽ എത്തി രക്ഷ പ്രാപിപ്പാൻ സംഗതി വരികയും ചെയ്തു.

പിന്നെ അവർ വേലിക്കടായി കടന്ന ശേഷം, വഴിയെ വരുന്നവർ
ആരെങ്കിലും ആശാഭഗ്നാസുരന്റെ കൈയിലകപ്പെടാതിരിപ്പാൻ നാം ഇവിടെ
ഒരു കാര്യം ചെയ്യെണം എന്നു പറഞ്ഞു തമ്മിൽ ആലോചിച്ചാറെ, ഒരു തൂണു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/310&oldid=200012" എന്ന താളിൽനിന്ന് ശേഖരിച്ചത്