താൾ:33A11415.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

236 സഞ്ചാരിയുടെ പ്രയാണം

കണ്ടപ്പോൾ, ഹാ നിങ്ങൾക്കു ഒരുനാളും ഈ സ്ഥലത്തുനിന്നു വിട്ടു പോയി
കൂടാ; പീശ്ശാങ്കത്തിയാലോ കയറു കെട്ടി ഞാലുന്നതിനാലോ വിഷത്താലോ
മരിച്ചുകളയുന്നതു നിങ്ങൾക്കു നന്നു; ഇങ്ങിനെ ദുഃഖിച്ചു ജീവിക്കുന്നതു ബഹു
കൈപ്പല്ലയോ? എന്നു പറഞ്ഞശേഷം, തങ്ങളെ വിടേണ്ടതിന്നു അവർ വളരെ
അപേക്ഷിച്ചു. അപ്പോൾ അവൻ അതിക്രുദ്ധനായി അവരുടെ മേൽ പാഞ്ഞു
അടുത്തു ക്ഷണത്തിൽ ഒരു മീൻപാച്ചൽ പിടിച്ചു കൈ രണ്ടും തളർന്നില്ലെങ്കിൽ
അവരെ സംശയം കൂടാതെ കൊല്ലുമായിരുന്നു. (ആകാശം തെളിവായാൽ
അവന്നു പലപ്പോഴും ആ വക ദീനങ്ങൾ വരുവാറായിരുന്നു.) അവൻ
പോയശേഷം സഞ്ചാരികൾക്ക തങ്ങൾ ചെയ്യേണ്ടുന്നതിനെ വിചാരിപ്പാൻ ഇട
ഉണ്ടായി.

അനന്തരം ക്രിസ്തിയൻ: ഹാ സഹോദര! നമ്മുടെ കാര്യം ബഹു
സങ്കടമുള്ളതാകുന്നു, ഇങ്ങിനെ ജീവിക്കയോ മരിക്കയോ എന്തു വേണ്ടു? എൻ
മനസ്സു വീർപ്പടപ്പിനെയും ഈ എല്ലുകളിലും അധികം ചാവിനെയും വരിക്കുന്നു.
(യൊബ്. 7,15) ഈ തടവിനേക്കാൾ ശവക്കുഴി തന്നെ നല്ലതു സത്യം;
അതുകൊണ്ടു നാം രാക്ഷസന്റെ വാക്ക് പ്രകാരം ചെയ്ക എന്നു പറഞ്ഞു.

ആശാമയൻ: നമ്മുടെ കാര്യം എത്രയും ഭയങ്കരമുള്ളതാകുന്നു
സംശയമില്ല; ഇങ്ങിനെ പാർക്കുന്നതിനേക്കാൾ മരണം ഏറെ നല്ലൂ എന്നു ഞാനും
വിചാരിക്കുന്നു. എന്നാലും നാം തിരഞ്ഞു നടക്കുന്ന രാജ്യത്തിലെ കർത്താവ്
നീ കുല ചെയ്യരുതെന്നു കല്പിച്ചതിനാൽ ഒരന്യന്റെ ജീവനെ എടുത്തു
കളവാൻ വിരോധിച്ചുവെങ്കിൽ, രാക്ഷസന്റെ വാക്കു പ്രമാണിച്ചു മരിച്ചു കളവാൻ
എത്രയും വിരോധം തന്നെ. അന്യനെ കൊല്ലുന്നവൻ ശരീരത്തെ മാത്രം
നശിപ്പിക്കും, മരിച്ചു കളയുന്നവൻ ശരീരത്തോടു കൂട ആത്മാവിനെയും
നശിപ്പിക്കുമല്ലോ! പിന്നെ സഹോദര! നീ ശവക്കുഴിയിലുള്ള സുഖത്തെ
കുറിച്ചുപറഞ്ഞ വാക്കു എന്തു? കുലപാതകന്മാർ എല്ലാവരും നരകാഗ്നിയിൽ
വീഴും എന്ന ഓർമ്മ വിട്ടുപോയൊ? കുലപാതകന്നു നിത്യ ജീവൻ ഇല്ലല്ലൊ!

സകലത്തിന്നും തീർപ്പു കല്പിപ്പാൻ ഈ ആശാഭഗ്നാസുരന്റെ
പക്കലുള്ളതല്ല; നമ്മെ പോലെ അവൻ മറ്റും പലരെയും പിടിച്ചു എങ്കിലും,
അവർ അവന്റെ കൈയിൽനിന്നു വിട്ടു പോയി എന്നു ഞാൻ കേട്ടിരിക്കുന്നു.
പക്ഷേ ലോകം ഉണ്ടാക്കിയ ദൈവം അവനെ ഒരു സമയം നശിപ്പിക്കയോ, അവൻ
വാതിൽ പൂട്ടുവാൻ മറക്കയോ, നമ്മുടെ അടുക്കൽ വരുമ്പോൾ ക്ഷണത്തിൽ
മീൻപാച്ചൽ പിടിച്ചു മുടങ്ങുകയോ ചെയ്താൽ നാം ഓടി പോകാമല്ലൊ. എങ്ങിനെ
എങ്കിലും ഞാൻ മരിച്ചു കളകയില്ല; പുരുഷന്നു യോഗ്യമായ പ്രകാരം ധൈര്യം
കാട്ടി രാക്ഷസന്റെ കൈയിൽനിന്നു വിട്ടു പോവാൻ ഇട അന്വേഷിക്കും.
ഞാൻ അതു മുമ്പെ ചെയ്യാഞ്ഞതു മൌഢ്യം തന്നെ. ഹാ സഹോദര, നാം ഈ
കഷ്ടം ക്ഷമയോടെ സഹിച്ചാൽ തൽക്കാലത്തു രക്ഷ ഉണ്ടാകും; മരിച്ചു കളവാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/308&oldid=200010" എന്ന താളിൽനിന്ന് ശേഖരിച്ചത്