താൾ:33A11415.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 231

വൈശ്രവണന്റെ ചൊൽ കേട്ടു ഉടനെ അവനോടു ചേരുകയും ചെയ്തു. അവർ
കുഴിയിലേക്ക് നോക്കി വീണു മരിച്ചുവോ കുഴിപ്പാൻ വേണ്ടി ഇറങ്ങി ചെന്നു
നിത്യം കയറി വരുന്ന തണുപ്പുകൊണ്ടു ശ്വാസം മുട്ടി മോഹിച്ചുവീണുവോ
എന്നു ഞാൻ അറിയുന്നില്ല; അന്നുമുതൽ അവർ വഴിയിൽ വന്നു കണ്ടില്ല
എന്നത്രെ അറിയും. അനന്തരം ക്രിസ്തിയൻ:

ദേമാവിളിക്കടങ്ങുന്നോർക്കു ശാപം
ഇഹത്തിലും പരത്തിലും വിടാ;
അവർക്കു പോരും മണ്ണിലുള്ള ലാഭം
മേലാൽ വരുന്നതൊന്നും നിനയാ.

എന്നു പാടുകയും ചെയ്തു.

ആ താഴ്വരയുടെ അപ്പുറം സഞ്ചാരികൾ വഴി അരികെ തന്നെ എത്രയും
പുരാണമായൊരു തൂണിനെ കണ്ടു, ആയതിന്റെ മേൽ ഒരു സ്ത്രീയുടെ
രൂപംപോലെ ആകകൊണ്ടു അവർ വളരെ അതിശയിച്ചു നോക്കി
കൊണ്ടിരിക്കുമ്പോൾ, ആശാമയൻ അതിന്റെ തലക്കലെ "ലൊതഃ പത്നീം
സ്മരത" എന്നൊരു എഴുത്തിനെ കണ്ടു അർത്ഥം തിരിയായ്കകൊണ്ടു
തന്നേക്കാൾ പരിചയമുള്ള ക്രിസ്തിയനെ വിളിച്ചു എഴുത്തിനെ കാണിച്ചാറെ,
അവൻ അക്ഷരങ്ങളെ അങ്ങോട്ടിങ്ങോട്ടു നോക്കിയശേഷം "ലോത്തന്റെ
ഭാര്യയെ ഓർത്തു കൊൾവിൻ" എന്നതിന്റെ അർത്ഥം ബോധിച്ചു രക്ഷെക്കായി
സദൊമിൽനിന്നു ഓടിപോകുമ്പോൾ ദ്രവ്യാഗ്രഹമുള്ള മനസ്സുകൊണ്ടു മറിഞ്ഞു
നോക്കി ഉപ്പുതൂണായി തീർന്ന ലോത്തന്റെ ഭാര്യ ഇതുതന്നെ എന്നറികയും
ചെയ്തു.

എന്നാറെ ക്രിസ്തിയൻ: ഹാ സഹോദര! വൈശ്രവണൻ
ലാഭഗിരിയെ കാണ്മാനായി നമ്മെ വിളിച്ച ശേഷം, ഈ കാഴ്ച
എത്രയും ആവശ്യമായിരുന്നു; നിണക്ക ആ സമയം തോന്നിയ
പ്രകാരം അനുസരിച്ചു അവിടേക്ക് തിരിച്ചു എങ്കിൽ ഈ സ്ത്രീയെ
പോലെ വഴിയ വരുന്നവർക്ക ഒരു ദൃഷ്ടാന്തമായി തീരുവാൻ
സംഗതി ഉണ്ടായിരുന്നു.

ആശാ: ആ ബുദ്ധിക്കേടു നിമിത്തം എനിക്ക ഇപ്പോൾ വളരെ സങ്കടം
ഉണ്ടു; ഞാൻ ലോത്തന്റെ ഭാര്യയെ പോലെ ആയി തീരാഞ്ഞതു ആശ്ചര്യം!
അവളുടെ പാപത്തിന്നും എന്റെ പാപത്തിന്നും അകൃത്യങ്ങൾക്കും ഭേദം എന്തു!
അവൾ മറിഞ്ഞു നോക്കി; ഞാനോ പോകുവാൻ ആഗ്രഹിച്ചു. ദൈവകരുണ
വാഴുക! എന്നാൽ അങ്ങിനെ ഉള്ള കാര്യം എന്റെ ഹൃദയത്തിൽ
തോന്നിയതുകൊണ്ടു ഞാൻ നാണിച്ചിരിക്കട്ടെ!

ക്രിസ്തി: ശേഷം വഴിയിൽ സഹായം എത്തേണ്ടതിന്നു നാം ഇവിടെ കണ്ടതു
ഒരു നാളും മറക്കരുത്; ഈ സ്ത്രീ സദോമിന്റെ ശിക്ഷാവിധിയിൽ നശിക്കാതെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/303&oldid=200004" എന്ന താളിൽനിന്ന് ശേഖരിച്ചത്