താൾ:33A11415.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

226 സഞ്ചാരിയുടെ പ്രയാണം

വിരോധമായി ദുഷ്ടന്മാർ ഉണ്ടാക്കിയ ദുഷ്ക്കീർത്തികളെ അവർ സഹിച്ച
പ്രകാരം ഞാനും ഇതിനെയും സഹിക്കുന്നു.

ക്രിസ്തി: എങ്കിലും ഈ പേർ സംഗതി കൂടാതെ ഉണ്ടാകുമോ?

ഐഹിക സ.ന: അതിന്നു ഒരു സംഗതിയുമില്ല. ഞാൻ ലോകാചാരം
പ്രമാണിച്ചു, പത്തിന്നു എട്ടല്ല പതിനൊന്നാക്കി എങ്ങിനെ എങ്കിലും
നേടേണ്ടതിന്നു നോക്കുകകൊണ്ടു അവൻ എന്നെ വെറുക്കുന്നു എങ്കിൽ
വെറുക്കട്ടെ, ഈശ്വരൻ തരുന്നത് ദാനമാകുന്നു എന്നു ഞാൻ വിചാരിച്ചാൽ
ദുഷ്ടന്മാർ എന്തിന്നു നിന്ദിക്കുന്നു.

ക്രിസ്തി: നിന്നെ കുറിച്ചു ഞാൻ മുമ്പെ കേട്ടതെല്ലാം നേർതന്നെ എന്നു
നിന്നോടു സംസാരിച്ചശേഷം എനിക്ക് ബോധിച്ചു, ഈ പേരും നിണക്ക് നല്ലവണ്ണം
പറ്റുന്നു എന്നു എന്റെ പക്ഷം.

ഐഹിക സ.ന: നിണക്ക് അങ്ങിനെ തോന്നിയാൽ ഞാൻ എന്തുചെയ്യും?
ഒരുമിച്ചു വരുവാൻ സമ്മതം ഉണ്ടെങ്കിൽ ഞാൻ നല്ല യാത്രക്കാരൻ എന്നു
കാണ്മാൻ സംഗതി ഉണ്ടാകും.

ക്രിസ്തി: ഞങ്ങളോടു കൂട വരുവാൻ മനസ്സുണ്ടെങ്കിൽ നാടോടുമ്പോൾ
നടുവെ എന്ന ഭാവം ഉപേക്ഷിച്ചു കുളിരിലും തണലിലും മാത്രമല്ല, വേലും
മഴയും തട്ടുമ്പോഴും നടന്നു ജനങ്ങൾ മാനിച്ചാൽ മാത്രമല്ല ദുഷിച്ചു നിന്ദിച്ചാലും
ഭക്തനായിരിക്കണം ഇത് നിണക്ക് ഇഷ്ടമാകുമോ?

ഐഹിക സ.ന: അങ്ങിനെ ഒന്നും എന്നോടു കല്പിപ്പാൻ ആവശ്യമില്ല;
എനിക്ക് ബോധിച്ച പ്രകാരം നിങ്ങളുടെ കൂട്ടത്തിൽ നടപ്പാൻ സമ്മതമുണ്ടെങ്കിൽ
മതി.

ക്രിസ്തി: ഞങ്ങൾ നടക്കുന്നത്പോലെ നടപ്പാൻ മനസ്സില്ലെങ്കിൽ ഒരു
അടിപോലും വരരുത്?

ഐഹിക സ.ന: നിർദ്ദോഷവും ഉപകാരവുമുള്ള എന്റെ മര്യാദ ഞാൻ
എങ്ങിനെ ഉപേക്ഷിക്കും? നിങ്ങളോടു കൂട പോരുവാൻ വിരോധമില്ലെങ്കിൽ
മുമ്പെപ്പോലെ നല്ല കൂട്ടക്കാർ ആരെങ്കിലും വരുവോളം തനിച്ചു നടക്കും.

അതിൽ പിന്നെ ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: ക്രിസ്തിയനും
ആശാമയനും അവനെ വിട്ടു മുമ്പോട്ടു നടന്നു കുറയ ദൂരം എത്തിയശേഷം,
അവരിൽ ഒരുവൻ മറിഞ്ഞു നോക്കി, ലോകപ്രേമശാസ്ത്രി,
അർത്ഥാഗ്രഹാചാര്യൻ സർവ്വസംഗ്രവൈദ്യൻ എന്നീ മൂന്നുപേർ
ഐഹികസക്തനമ്പ്യാരുടെ പിന്നാലെ വന്നു എത്തിയപ്പോൾ, തമ്മിൽ കുശലം
പറയുന്നത് കണ്ടു. ഐഹികസക്തനമ്പ്യാരും ആ മൂവരും ചെറുപ്പത്തിൽ
ലോഭരാജ്യത്തിൻ ഉത്തരദിക്കിലെ ലാഭപ്രിയപുരത്തിൽ അഭ്യസിപ്പിച്ചുവരുന്ന
പിടിച്ചുപറി ഗുരുനാഥന്റെ അടുക്കൽനിന്നു പഠിച്ചതുകൊണ്ടു തമ്മിൽ നല്ല
പരിചയമായിരുന്നു. ആ ഗുരുനാഥൻ ബലാല്ക്കാരവും വഞ്ചനയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/298&oldid=199999" എന്ന താളിൽനിന്ന് ശേഖരിച്ചത്