താൾ:33A11415.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 225

ഐഹികസക്തനമ്പ്യാർ : ഉണ്ടു സംശയമില്ല.

ക്രിസ്തി: നിന്റെ പേർ പറയാമോ?

ഐഹിക സ.ന: ഞാൻ നിങ്ങൾക്ക ഒരന്യൻ നിങ്ങൾ എനിക്കും
അന്യന്മാരത്രെ; നിങ്ങൾ ഈ വഴി തന്നെ പോരുന്നെങ്കിൽ നാം ഒരുമിച്ചു നടക്കാം
അതല്ലെങ്കിൽ ഞാൻ തനിയെ നടക്കും.

ക്രിസ്തി: സ്വച്ഛവാക്യപുരത്തിന്റെ അവസ്ഥ ഞാൻ കേട്ടിരിക്കുന്നു;
അതു സുഭിക്ഷസ്ഥലം എന്നവർ പറയുന്നു.

ഐഹിക സ.ന: മഹാസുഭിക്ഷസ്ഥലം തന്നെ; വളരെ ധനവാന്മാരായ
ശേഷക്കാർ എനിക്ക് അവിടെ ഉണ്ടു.

ക്രിസ്തി: അവരുടെ പേർ ചോദിച്ചാൽ അപ്രിയം തോന്നുമോ?

ഐഹിക സ.ന: നാടു അവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു;
പ്രത്യേകമായി തിരിപ്പഴുന്നോർ, യഥാകാല പ്രമാണി, സ്വച്ഛവാക്യമുഖ്യസ്ഥൻ
(ഇവന്റെ കാരണവന്മാരുടെ കുലനാമം സകല നാട്ടിന്നും നടപ്പായ്വന്നു;) പിന്നെ
മൃദുലനായർ, ദ്വിപഥേക്ഷകപ്രധാനി, നാനാചാരക്കുറുപ്പു, എന്റെ അമ്മയുടെ
ആങ്ങളയായ ഇരുനാവിരി എന്നിവർ എന്റെ മുത്തച്ഛൻ സർക്കാരിൽനിന്നു
ശമ്പളവും കച്ചവടക്കാരിൽനിന്നു കൈക്കൂലിയും വാങ്ങി വന്നു
ചുങ്കക്കോൽക്കാരൻ അത്രെ ആയിരുന്നു; ഞാനും ആ പ്രവൃത്തി തന്നെ എടുത്തു
ബഹുധനം സമ്പാദിച്ചു പ്രധാനിയായി വന്നു എന്നു ഞാൻ പറയുന്നത് വ്യാജമല്ല.

ക്രിസ്തി: ഭാര്യയും ഉണ്ടോ?

ഐഹിക സ.ന: ഉണ്ടു മഹാപുണ്യശീലയായ മിഥ്യാവാണിയുടെ മകൾ
തന്നെ എന്റെ ഭാര്യാസ്വാമികളോടും എടവാഴ്ചകളോടും കളിച്ചു പ്രസാദം
വരുത്തുവാൻ പ്രാപ്തിയുള്ളവൾ തന്നെ. അതിഭക്തന്മാർക്കും ഞങ്ങൾക്കും അല്പം
ഭേദം ഉണ്ടു എങ്കിലും, അതു വലിയതല്ല; ഞങ്ങൾ നാടോടുമ്പോൾ നടുവെ
എന്നു വിചാരിച്ചു അതിവൃഷ്ടിയിലും അത്യുഷ്ണത്തിലും യാത്രയാകാതെ
കുളിരിലും തണലിലും സഞ്ചരിച്ചു ഭക്തികൊണ്ടു മാനം വന്നാൽ
അതിഭകതന്മാരാകും.

അപ്പോൾ ക്രിസ്തിയൻ തനിയെ നടക്കുന്ന ആശാമയന്റെ അരികെ ചെന്നു:
സ്വച്ഛവാക്യപുരത്തിലെ ഐഹികസക്തനമ്പ്യാർ ഇവൻ തന്നെ എന്നു
തോന്നുന്നു; അവൻ ആകുന്നെങ്കിൽ നല്ല കാര്യം എന്നു പതുക്കെ പറഞ്ഞശേഷം,
ആശാമയൻ അയ്യാൾ തന്റെ പേർ അറിയിപ്പാൻ നാണിക്കുമൊ? പോയി
ചോദിക്ക എന്നു കേട്ടാറെ, ക്രിസ്തിയൻ അവന്റെ അടുക്കൽ ചെന്നു: നീ
മഹാജ്ഞാനിയെപോലെ സംസാരിക്കുന്നതുകൊണ്ടു ഐഹികസക്തനമ്പ്യാർ
തന്നെ എന്നു എനിക്ക് തോന്നുന്നു.

ഐഹിക സ.ന: പേർ അതല്ല എന്റെ പകയർ ദൂഷണമായിട്ടു എന്നെ
അങ്ങിനെ വിളിക്കുന്നു സത്യം. എന്റെ മുമ്പിലുള്ള സജ്ജനങ്ങൾക്ക്

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/297&oldid=199998" എന്ന താളിൽനിന്ന് ശേഖരിച്ചത്